ആരുണ്ടിവിടെ ചോദിക്കാൻ ? കോന്നി – ചന്ദനപ്പള്ളി റോഡിലെ നിർമ്മാണം എങ്ങുമെത്തിയില്ല

ആരുണ്ടിവിടെ ചോദിക്കാൻ ? കോന്നി – ചന്ദനപ്പള്ളി റോഡിലെ നിർമ്മാണം എങ്ങുമെത്തിയില്ല

KONNIVARTHA.COM  : കരാറുക്കാരനും, ഉദ്യോഗസ്ഥരും ചേർന്ന കൂട്ടുക്കെട്ടിലൂടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന കോന്നി – ചന്ദനപ്പള്ളി റോഡിൽ അപകടങ്ങളും പൊടി ശല്യവും നാട്ടുക്കാരേ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു ആറു മാസം മുന്നേ ഒമ്പതര കോടി രൂപയ്ക്ക കരാറായ നിർമ്മാണം തുടങ്ങിയതു തന്നേ ഏറെ വൈകി. പിന്നീട് നിർമ്മാണം ആരംഭിച്ചതോടെ മഴ  തടസമായി. ഇടയ്ക്ക നൂറു മീറ്റർ ഓട നിർമ്മിച്ചും , ചന്ദനപ്പള്ളി-വാഴമുട്ടം ഭാഗങ്ങളിൽ കുറച്ചു ഭാഗം ഗുണനിലവാരമില്ലാതേ ടാറിംങ്ങ് നടത്തിയും പണികൾ നടത്തി നാട്ടുക്കാരുടെ കണ്ണിൽ പൊടിയിട്ട ഉദ്യോഗസ്ഥ- കരാർ ലോബി വീണ്ടും പണികൾ ഇഴച്ചു. ഇതിനിടെ മഴയിലെ വലിയ വെള്ളക്കെട്ടുകൾ കാരണം കോന്നി ടൗൺ മുതൽ പ പൂങ്കാവ് വരേയുള്ള ഭാഗങ്ങളിലെ റോഡ് ഭാഗങ്ങൾ ഉയർത്താൻ തീരുമാനം വന്നു. ഇതോടെ പുതുക്കിയ കരാറിനായി വീണ്ടും കാലതാമസം ഉണ്ടായി. ഇതോടെ നാട്ടുക്കാർ പ്രതിഷേധവുമായി എത്തിയതോടെ റോഡ് ഉയർത്തൽ ആരംഭിച്ചു.

 

അശാസ്ത്രീയമായ നിർമ്മാണം

 

റോഡിന്റ് ഘടനയോ വെള്ള ഒഴുക്കോ പരിശോധിക്കാതേ ചില ഉദ്യോഗസ്ഥർക്ക് തോന്നിയ പോലെ കയറ്റങ്ങൾ ഇടിച്ചു നീക്കിയും , ചില ഭാഗങ്ങൾ ഉയർത്തിയുമുള്ള നിർമ്മാണത്തിൽ മഴക്കാലത്ത് വലിയ വെള്ള ഒഴുക്കുള്ള  ഭാഗങളിൽ ഒടകളോ, കലങ്ങുകളോ ഇല്ല. താലൂക്കാശുപത്രിപ്പടി ഭാഗത്ത് റോഡിന്റ് രണ്ടു വശങ്ങളിലൂടെയും മഴക്കാലങ്ങളിൽ വെള്ളം ഒഴുകുന്നുണ്ടെങ്കിലും ആശുപത്രിയോട് ചേർന്ന ഭാഗത്തേ വെള്ളം ഒഴുകി റോഡിലെത്തുന്ന സാഹചര്യമാണുള്ളത്. ഈ വശത്തും പഴയ ഓട കുറച്ചു ഭാഗങ്ങളിൽ ഉണ്ടെങ്കിലും ഇതു ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ല. മുസ്ലീം പള്ളിക്ക് സമീപത്ത് നിന്നും കോന്നി ടൗൺ വരെ ഉള്ള വെള്ള ഒഴുക്കിനും പരിഹാരമില്ല. പണിതീർത്ത പല ഭാഗത്തും ഓടകൾക്ക് സ്ലാബിട്ടിട്ടില്ല. റോഡ് ഉയർത്തുന്നതിന്റെ ഭാഗമായി

 

ഇട്ട മെറ്റിലുകൾ പല ഭാഗത്തും ഉറപ്പിച്ചിട്ടില്ല.പൊടിശല്യം 

 

റോഡ് ഉയർത്താൻ കൊണ്ടിട്ട മെറ്റലുകൾ ചിതറിക്കിടന്ന് ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിനു പിന്നാലെ, ശാസ്ത്രീയമായി റോഡ് നനച്ച് നൽകാത്തതും വഴിയരുകിലെ താമസക്കാരേയും വ്യാപാരികളെയും ഒരുപോലെയാണ് ബുദ്ധിമുട്ടിക്കുന്നത്. ആശുപത്രിപ്പടി റിപ്പബ്ലിക്കൻ സ്ക്കൂൾ റോഡിലേക്ക് മെറ്റിലുകൾ ചിതറി ഇട്ടിരിക്കുന്നത് കാരണം ഇരുചക്ര വാഹന യാത്രക്കാരും , കാൽ നടയാത്രക്കാരും ഒരു പോലെ അപകടത്തിൽ പെടുകയാണ്.

 

റോഡ് നിർമ്മാണത്തേപറ്റി നിരവധി പരാതികളാണ് ഉയർന്നത്. നിർമ്മാണത്തിലെ ക്രമക്കേടുകളും , അശാസ്ത്രീയ നിർമ്മാണ രീതികളെക്കുറിച്ചും ഉന്നതതല അന്വേഷണം വേണമെന്ന് നാട്ടുക്കാരും ആവശ്യപ്പെട്ടു. റോഡിലെ കറ്റങ്ങൾ ഒഴിവാക്കാനായി കുഴിച്ച പല ഭാഗത്തും താമസക്കാരുടെ യാത്ര സൗകര്യം തടസപ്പെടുത്തിയിക്കുന്നതും പരാതിക്ക് ഇടയായിട്ടുണ്ട്. കോന്നി സെയ്ന്റ് മേരീസ് കത്തോലിക്കാ പള്ളിയിലേക്കുള്ള വഴി ഭാഗം ഇടിച്ച് താത്തതു പരാതിയെ തുടർന്ന് താൽക്കാലിക സൗകര്യം ഒരുക്കിയ അധികൃതർ മറ്റു പല ഭാഗങ്ങളിലേയും പരാതികൾ കണ്ടില്ലെന്ന നയവും സ്വീകരിച്ചതും പ്രതിഷേധം ഉയർത്തുന്നുണ്ട്. റോഡിലെ വെള്ള ഒഴുക്ക് സാധ്യത പരിശോധിച്ച് ഓടകൾ നിർമ്മിച്ചില്ലയെങ്കിൽ വരുന്ന മഴക്കാലത്ത് റോഡ് വീണ്ടും തകരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

error: Content is protected !!