സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ

 

കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. അത്യാവശ്യ യാത്രക്കാർ മതിയായ രേഖകൾ കാണിക്കണം.

 

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തുടർച്ചയായ രണ്ട് ഞായറാഴ്ചകളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമാകും നിയന്ത്രണങ്ങൾ. വിവാഹ മരണ ചടങ്ങുകൾക്ക് പങ്കെടുക്കാനാവുക 20 പേർക്ക് മാത്രമായിരിക്കും. പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനം, മീൻ ഉൾപ്പടെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കാം. ഹോട്ടലിലും ബേക്കറിയിലും പാർസൽ മാത്രമേ അനുവദിക്കൂ.

 

അത്യാവശ്യ യാത്രക്കാർ യാത്രയുടെ കാരണം വ്യക്തമാക്കുന്ന രേഖ കൈയിൽ കരുതണം. അടിയന്തര സാഹചര്യമെങ്കിൽ വർക്ക്ഷോപ്പുകൾക്കും പ്രവർത്തിക്കാം. ദീർഘ ദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകളും ഉണ്ടാകും.

error: Content is protected !!