കലഞ്ഞൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ജനകീയ പൌര സമിതി ആഹ്വാനം ചെയ്തു

കലഞ്ഞൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലിന് ജനകീയ പൌര സമിതി ആഹ്വാനം ചെയ്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : കലഞ്ഞൂര്‍ പഞ്ചായത്തിലെ അനധികൃത പാറമട ,ക്രഷര്‍ യൂണിറ്റുകള്‍ നിര്‍ത്തലാക്കണം എന്ന് കലഞ്ഞൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജനകീയ പൌര സമിതി ആവശ്യപ്പെട്ടു . കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ ഉള്ള ഇഞ്ചപ്പാറ ,കല്ലുവിള എന്നീ ഗ്രാനൈറ്റ്കള്‍ക്ക് നല്‍കിയ ലൈസന്‍സ് ഉടനടി പിന്‍ വലിക്കണം എന്നും സംഘടന ആവശ്യം ഉന്നയിച്ചു .

ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഈ മാസം 29 നു രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കലഞ്ഞൂര്‍ മേഖലയില്‍ ഹര്‍ത്താല്‍ നടത്തുവാന്‍ ജനകീയ പൌര സമിതി തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!