കോന്നി -അച്ചന്‍ കോവില്‍ കെ എസ് ആര്‍ ടി സി ബസ്സ്‌  നാളെ   മുതല്‍ തുടങ്ങും

 

കോന്നി വാര്‍ത്ത ഡോട്ട് കോം : അച്ചന്‍ കോവില്‍ ക്ഷേത്ര ഉത്സവം പ്രമാണിച്ച് കോന്നി കെ എസ് ആര്‍ ടി സി ഓപ്പറേറ്റിങ് സെന്‍ററില്‍ നിന്നും നാളെ മുതല്‍ (22/12/2021 )കോന്നി അച്ചന്‍ കോവില്‍ ബസ്സ്‌ സര്‍വീസ് നടത്തുമെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു .

കോന്നിയില്‍ നിന്നും രാവിലെ 7.30 നാണ് ബസ്സ്‌ . അച്ചന്‍ കോവില്‍ നിന്നും വൈകിട്ട് 4.30 നും കോന്നിയ്ക്ക് സര്‍വീസ് നടത്തും . കോന്നി പത്തനാപുരം വഴിയാണ് ബസ്സ്‌ സര്‍വീസ് . കോന്നി കല്ലേലി അച്ചന്‍ കോവില്‍ ബസ്സ്‌ സര്‍വീസിന് അനുമതി ലഭിച്ചിട്ടില്ല

error: Content is protected !!