വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതി ഉദ്ഘാടനം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യാനായി വൃക്ഷതൈകള്‍ ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെന്നീര്‍ക്കര ഗവണ്മെന്റ് ഐടിഐ കാമ്പസില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ നിര്‍വഹിച്ചു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷനായിരുന്നു.

 

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏഴു ഗ്രാമപഞ്ചായത്തുകള്‍ക്കായി 21000 തൈകള്‍ ഉത്പാദിപ്പിക്കുന്നത്. പത്തനംതിട്ട എസിഎഫ് സി.കെ. ഹാബി മുഖ്യപ്രഭാഷണം നടത്തി.

 

ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ കല അജിത്ത്, ചെന്നീര്‍ക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അജിത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.കെ. ശശി, വി. രാമചന്ദ്രന്‍ നായര്‍, റൂബി ജോണ്‍, വാര്‍ഡ് മെമ്പര്‍മാരായ എം.ആര്‍. മധു, എല്‍. മഞ്ജുഷ, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സി.പി. രാജേഷ്‌കുമാര്‍, ജോയിന്റ് ബിഡിഒ ജെ. ഗിരിജ, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സതീഷ് ചന്ദ്രന്‍, ചെന്നീര്‍ക്കര ഗവണ്മെന്റ് ഐടിഐ പ്രിന്‍സിപ്പല്‍ സനല്‍ കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി ഓഫീസര്‍ സി.വി. ബിജു എന്നിവര്‍ സംസാരിച്ചു.

error: Content is protected !!