ഇവരെ മറന്നത് ആരോഗ്യവകുപ്പ് : അലവൻസ് നല്‍കണം

കോവിഡ് ബ്രിഗേഡ് ആയി ജോലിചെയ്തവർക്ക് റിസ്ക് അലവൻസ് നല്‍കിയില്ല : സമരം നടത്തി

KONNIVARTHA.COM : പത്തനംതിട്ട ജില്ലയിൽ കോവിഡ് ബ്രിഗേഡ് ആയി ജോലിചെയ്തവർക്ക് റിസ്ക് അലവൻസ് നൽകാത്തതിലും, താത്കാലിക നിയമനങ്ങളിൽ പോലും പരിഗണിക്കാത്തതിലും സർക്കാർകാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിന് മുമ്പിൽ ബ്രിഗേഡ് ജോലി ചെയ്തവര്‍ ധര്‍ണ്ണ നടത്തി .

കൊറോണ രൂക്ഷമായ കാലത്ത് രാവും പകലും ഇവര്‍ ചെയ്ത സേവനങ്ങള്‍ മറക്കുവാന്‍ കഴിയില്ല . കൊറോണ രൂക്ഷത കുറഞ്ഞതോടെ കൂട്ടത്തോടെ പിരിച്ചു വിട്ടു . എന്നാല്‍ റിസ്ക്‌ അലവന്‍സുകള്‍ നല്‍കിയില്ല എന്ന് ഇവര്‍ ആരോപിക്കുന്നു . ആരോഗ്യ മേഖലയ്ക്ക് ഇവര്‍ ചെയ്ത സേവനം മഹത്തരം ആണ് എങ്കിലും ആരോഗ്യ വകുപ്പ് പാടെ ഇവരെ മറന്നു .
പിന്നീട്‌ നടന്ന താല്‍കാലിക നിയമങ്ങളില്‍ ഇവര്‍ക്ക് ഒരു പരിഗണയും നല്‍കിയില്ല .പുതിയ ആളുകളെ ആണ് താല്‍കാലികമായി എങ്കിലും എടുത്തത്‌ . ജീവന്‍ മറന്നു പോലും ജോലി ചെയ്ത ഇവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണം

error: Content is protected !!