പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍( 09/12/2021 )

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍

സപ്ലൈകോ ഓണ്‍ലൈന്‍ വില്പനയ്ക്കും ഹോം ഡെലിവറിക്കും ഒരുങ്ങുന്നു

സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച

KONNIVARTHA.COM :l സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയില്‍ നടത്തിവരുന്ന നവീകരണത്തിന്റെ ഭാഗമായി 500ല്‍ അധികം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും ആരംഭിക്കുന്നു. ഓണ്‍ലൈന്‍ വില്പനയുടെ സംസ്ഥാന തല ഉദ്ഘാടനം ശനിയാഴ്ച (ഡിസം. 11) ഉച്ചയ്ക്ക് 12ന് തൃശൂര്‍ കളക്റ്ററേറ്റ് പരിസരത്തെ പ്ലാനിങ്ങ് ഹാളില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍. അനില്‍ അധ്യക്ഷത വഹിക്കും. പി.ബാലചന്ദ്രന്‍ എം.എല്‍.എ, ടി.എന്‍.പ്രതാപന്‍ എം.പി, എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മേയര്‍ എം.കെ.വര്‍ഗീസ് ആദ്യ ഓര്‍ഡര്‍ സ്വീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മാസ്റ്റര്‍, ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ സുനിത വിനു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ആശംസ നേരും. സി.എം.ഡി അലി അസ്ഗര്‍ പാഷ സ്വാഗതവും ജനറല്‍ മാനേജര്‍ ടി.പി സലിം കുമാര്‍ നന്ദിയും പറയും.

 

തൃശൂരിലെ മൂന്ന് സപ്ലൈകോ വില്പനശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സപ്ലൈകോ ഹോം ഡെലിവറിയുടെ ആദ്യഘട്ടം ആരംഭിക്കുക. രണ്ടാംഘട്ടം എല്ലാ കോര്‍പ്പറേഷനുകളിലേയും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 2022 ജനുവരി ഒന്നിന് ആരംഭിക്കും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലേയും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടപ്പാക്കും. നാലാംഘട്ടം മാര്‍ച്ച് 31ന് എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രാവര്‍ത്തികമാക്കും
ഓണ്‍ലൈന്‍ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ആനുകൂല്യങ്ങള്‍ സപ്ലൈകോ നല്‍കും. ഓണ്‍ലൈന്‍ വില്പനയുടെ ആരംഭം മുതല്‍ ഈ സാമ്പത്തിക വര്‍ഷാവസാനം വരെ ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴി ഉല്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവിന് ബില്ലില്‍ അഞ്ചു ശതമാനം ഇളവ് നല്‍കും.1000 രൂപയ്ക്ക് മുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ്ഹോള്‍ വീറ്റ് ആട്ടയായിരിക്കും നല്‍കുക. 2000 രൂപയ്ക്കു മുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയില നല്‍കും. 5000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ച് ലഭ്യമാകും. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഹോം ഡെലിവറി നടത്താനാണ് ഉദ്ദേശിക്കുന്നത്.
നാലു കിലോമീറ്റര്‍ പരിധിയില്‍ അഞ്ചു കിലോ തൂക്കം വരുന്ന ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് 35 രൂപയും ജിഎസ്ടി യുമാണ് ഈടാക്കുക. അധികം ദൂരത്തിനും ഭാരത്തിനും അനുസരിച്ച് വിതരണ നിരക്ക് വര്‍ധിക്കും.

 

ദൂരം, കിലോഗ്രാം, ജി എസ് ടി ഉള്‍പ്പെടാതെയുള്ള നിരക്ക് എന്നിവ യഥാക്രമം: നാലു കിലോമീറ്റര്‍ – അഞ്ച് കിലോ 35 രൂപ, അഞ്ചു കിലോഗ്രാമിനു മുകളില്‍ പത്തു കിലോഗ്രാം വരെ 44 രൂപ, പത്തിനു മുകളില്‍ 15 കിലോഗ്രാം വരെ 53 രൂപ, 15നു മുകളില്‍ 20 കിലോഗ്രാം വരെ 61 രൂപ, 20 കിലോയ്ക്കു മുകളില്‍ 70 രൂപ.

നാലിനു മേലെ അഞ്ചു കിലോമീറ്റര്‍ വരെ – അഞ്ചു കിലോ വരെ 45 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 വരെ 54 രൂപ, പത്തു കിലോയ്ക്കു മുകളില്‍ 15 വരെ 63 രൂപ, 15 കിലോ മുകളില്‍ 20 വരെ 71 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 80 രൂപ.

അഞ്ചിനു മേലെ ആറു കിലോമീറ്റര്‍ വരെ – അഞ്ചു കിലോ വരെ 55 രൂപ, 5 കിലോയ്ക്കു മുകളില്‍ 10 വരെ 64 രൂപ, പത്തിനു മുകളില്‍ 15 കിലോ വരെ 73 രൂപ, 15 നു മുകളില്‍ 20 കിലോ വരെ 81 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 90 രൂപ.

ആറു കിലോമീറ്ററിനു മേലെ ഏഴുവരെ – അഞ്ചു കിലോ വരെ 65 രൂപ, അഞ്ചിനു മുകളില്‍ പത്തു കിലോ വരെ 74 രൂപ, പത്തിനു മുകളില്‍ 15 കിലോ വരെ 83 രൂപ, 15 നു മുകളില്‍ 20 കിലോ വരെ 91രൂപ, 20 കിലോഗ്രാമിനു മുകളില്‍ 100 രൂപ.

ഏഴിനു മേലെ എട്ട് കിലോമീറ്റര്‍ വരെ – അഞ്ചു കിലോ വരെ 75 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 കിലോ വരെ 84 രൂപ, 10 കിലോയ്ക്കു മുകളില്‍ 15 കിലോ വരെ 93 രൂപ, 15 കിലോയ്ക്കു മുകളില്‍20 കിലോ വരെ 101 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 110 രൂപ.

എട്ടിനു മേലെ ഒന്‍പതു കിലോമീറ്റര്‍ വരെ – അഞ്ചു കിലോ വരെ 85 രൂപ, അഞ്ചു കിലോയ്ക്കു മുകളില്‍ 10 കിലോ വരെ 94 രൂപ, 10 കിലോയ്ക്കു മുകളില്‍15 കിലോ വരെ 10 3 രൂപ, 15 കിലോയ്ക്കു മുകളില്‍ 20 കിലോ വരെ 111 രൂപ, 20 കിലോ ഗ്രാമിനു മുകളില്‍ 120 രൂപ.

ഒന്‍പതു കിലോമീറ്ററിനു മേലെ 10 കിലോമീറ്റര്‍ വരെ – അഞ്ചു കിലോഗ്രാം വരെ 95 രൂപ, അഞ്ചിനു മുകളില്‍ 10 വരെ കിലോഗ്രാമിന് 104 രൂപ, 10 നു മുകളില്‍ 15 വരെ കിലോഗ്രാമിന് 113 രൂപ, 15 നു മുകളില്‍ 20 കിലോഗ്രാം വരെ 121 രൂപ, 20 കിലോഗ്രാമിനു മുകളില്‍ 130 രൂപ.

സപ്ലൈകോ ഉത്പന്നങ്ങള്‍ ലഭിക്കാന്‍ സപ്ലൈ കേരള എന്ന മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യാം. ഈ ആപ്പ് ഡിസംബര്‍ 11 മുതല്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ആദ്യ മൂന്നു ഘട്ടങ്ങളിലും സബ്സിഡി ഉത്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ സ്വീകരിച്ച് 24 മണിക്കൂറിനകം എത്തിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളായ മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, കെപ്കോ, മത്സ്യഫെഡ് എന്നിവയുടെ ഉത്പന്നങ്ങളും സപ്ലൈകോ ഓണ്‍ലൈന്‍ വഴി വിതരണം നടത്താനും പദ്ധതിയുണ്ട്.

 

 

എല്‍.പി സ്‌കൂള്‍ ടീച്ചര്‍; അഭിമുഖം ഈ മാസം 15 മുതല്‍

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍. 516/19) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 15, 16, 17, 29, 30, 31 തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ രണ്ടാം ഷെഡ്യൂള്‍ പ്രകാരമുളള അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തി വിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യേണ്ടതും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ : 0468 2222665.

ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) അഭിമുഖം 15 ന്

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 069/2020) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 15 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കേറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ നമ്പര്‍. 0468 2222665.

ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) അഭിമുഖം 15 ന്

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മീഡിയം (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 508/2019) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഡിസംബര്‍ 15 ന് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകള്‍, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളള) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുളള കോവിഡ് 19 സാക്ഷ്യപത്രം പ്രൊഫൈലില്‍ അപ്ലോഡ്‌ചെയ്യേണ്ടതും പകര്‍പ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം. ഫോണ്‍ നമ്പര്‍. 0468 2222665.

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജിത നികുതിപിരിവ്

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഊര്‍ജ്ജിത നികുതിപിരിവ് യജ്ഞത്തിന്റെ ഭാഗമായി നികുതി ദായകരുടെ സൗകര്യാര്‍ഥം നാളിതുവരെ കൊടുക്കേണ്ട കെട്ടിട നികുതി (വസ്തു നികുതി) ചുവടെയുളള കളക്ഷന്‍ സെന്ററുകളില്‍ ഈ മാസം 13 മുതല്‍ 24 വരെ സ്വീകരിക്കും. സമയം രാവിലെ 10.30 മുതല്‍ ഉച്ചക്ക് മൂന്നു വരെ. തീയതി, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, കളക്ഷന്‍ സ്വീകരിക്കുന്ന സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.

ഡിസംബര്‍ 13 ന് വാര്‍ഡ് 1 ചീക്കനാല്‍- ചീക്കനാല്‍ ജംഗ്ഷന്‍, ഡിസംബര്‍ 14 ന് വാര്‍ഡ് 2 ഐമാലി ഈസ്റ്റ്, വാര്‍ഡ് 3 ഐമാലി വെസ്റ്റ് – ഐമാലി എന്‍.എസ്.എസ് കരയോഗ ജംഗ്ഷന്‍, ഡിസംബര്‍ 15 ന് വാര്‍ഡ് 7 പൈവളളി -ഓമല്ലൂര്‍ അമ്പല ജംഗ്ഷന്‍, ഡിസംബര്‍ 16 ന് വാര്‍ഡ് 4 പറയനാലി – പറയനാലി കമ്മ്യൂണിറ്റി സെന്റര്‍, ഡിസംബര്‍ 17 ന് വാര്‍ഡ് 5 മണ്ണാറമല, വാര്‍ഡ് 6 പുത്തന്‍പീടിക – സൊസൈറ്റിപടി പുത്തന്‍പീടിക, ഡിസംബര്‍ 18 ന് വാര്‍ഡ് 5 മണ്ണാറമല, വാര്‍ഡ് 6 പുത്തന്‍പീടിക – ഷട്ടര്‍ ജംഗ്ഷന്‍ പുത്തന്‍പീടിക, ഡിസംബര്‍ 20 ന് വാര്‍ഡ് 9 വാഴമുട്ടം – ഗവ. യു.പി.എസ് ജംഗ്ഷന്‍ വാഴമുട്ടം, ഡിസംബര്‍ 21 ന് വാര്‍ഡ് 8 വാഴമുട്ടം നോര്‍ത്ത്, വാര്‍ഡ് 9 വാഴമുട്ടം – വാഴമുട്ടം സൊസൈറ്റി ജംഗ്ഷന്‍, ഡിസംബര്‍ 22 ന് വാര്‍ഡ് 11 പന്ന്യാലി, വാര്‍ഡ് 8 വാഴമുട്ടം നോര്‍ത്ത് – ഹെല്‍ത്ത് സെന്ററിന് സമീപം 55-ാം നമ്പര്‍ അംഗന്‍വാടി,
ഡിസംബര്‍ 23 ന് വാര്‍ഡ് 10 മുളളനിക്കാട് – പളളി ജംഗ്ഷന്‍ മുളളനിക്കാട്, ഡിസംബര്‍ 20 ന് വാര്‍ഡ് 12 ആറ്റരികം, ആറ്റരികം സ്‌കൂള്‍, ഡിസംബര്‍ 24 ന് വാര്‍ഡ് 13 ഓമല്ലൂര്‍ ടൗണ്‍, വാര്‍ഡ് 14 മഞ്ഞിനിക്കര- പഞ്ചായത്ത് ഹാള്‍ ഓഫീസ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി നികുതി കുടിശിക ഉള്‍പ്പടെ ഒടുക്കണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. www.tax.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും കെട്ടിട നികുതി ഓണ്‍ലൈനായി സമര്‍പ്പിക്കാം.

അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍
ബി. ടെക് (ലാറ്ററല്‍ എന്‍ട്രി) സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ അനുബന്ധ സ്ഥാപനമായ മണക്കാല അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഒഴിവുള്ള ബി. ടെക് (ലാറ്ററല്‍ എന്‍ട്രി) കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ മെറിറ്റ് / മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. കേരള ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ പ്രസിദ്ധീകരിച്ച LET21 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാ. താല്പ്പര്യമുള്ളവര്‍ കോളേജ് വെബ് സൈറ്റില്‍ (www.cea.ac.in) കൊടുത്തിരിക്കുന്ന സ്‌പോട്ട് അഡ്മിഷന്‍ ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ 9446527757, 8547005100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് പരിശീലനം 18ന്

2020 വര്‍ഷത്തെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡിസംബര്‍ 18 ന് രാവിലെ 10 ന് പത്തനംതിട്ട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2223123.

മാനേജ്‌മെന്റ് ട്രെയിനി പരീക്ഷ 28 ന്

റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഈ മാസം 28 ന് രാവിലെ 10 മുതല്‍ 11.15 വരെ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തും. പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍, ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അന്നേ ദിവസം രാവിലെ 9.30ന് എത്തിച്ചേരണമെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോ: 04735 227703

ഹിന്ദി അധ്യാപക ഒഴിവ്

റാന്നി ഇടമുറി ഗവ. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഹിന്ദി (ജൂനിയര്‍) തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 13 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസിലെത്തി കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 9446382834, 9745162834.

സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തില്‍ 2022 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ നടത്തുന്ന പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആര്‍.ആര്‍.ബി തുടങ്ങി വിവിധ മത്സര പരീക്ഷകള്‍ക്കു വേണ്ടിയുള്ള സൗജന്യ കോച്ചിങ്ങിന് അപേക്ഷ ക്ഷണിച്ചു.

 

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പരിശീലനം സൗജന്യമായിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്സി, സിഖ് എന്നീ വിഭാഗങ്ങള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. ആറുമാസമാണ് പരിശീലന കാലാവധി. ക്ലാസുകള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെയാണ്. ജനറല്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, മലയാളം, ആനുകാലികം, ജനറല്‍ നോളഡ്ജ്, ഐടി, സയന്‍സ്, ബാങ്കിങ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭരായ അധ്യാപകര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ന് വൈകിട്ട് അഞ്ച് വരെ. ഉദ്യോഗാര്‍ഥികള്‍ 18 വയസ് തികഞ്ഞവരും എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ളവരുമായിരിക്കണം. അപേക്ഷകര്‍ വ്യക്തിഗത വിവരങ്ങള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം നേരിട്ടോ, പ്രിന്‍സിപ്പല്‍, സിസിഎംവൈ പത്തനംതിട്ട, ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ട്, തൈക്കാവ്, പത്തനംതിട്ട എന്ന വിലാസത്തിലോ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 8281165072, 9961602993, 0468 2329521 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

 

പത്തനംതിട്ട നഗരസഭ പ്രദേശത്തെ അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ തുടങ്ങി 

അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയയുടെ  വാർഡു തല എന്യുമറേറ്റർ മാരുടെ  പരിശീലനം മുൻസിപ്പൽ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉത്ഘാടനം ചെയ്തു. കില റിസോഴ്സ് പേർസൺമാരായ എം.കെ. വാസു , എൻ.പ്രകാശ് , ഷിറാസ് എം.കെ, എം.സി.രാധാകൃഷ്ണൻ നായർ, ടെക്നിക്കൽ ഓഫീസർ മായ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.

error: Content is protected !!