കോന്നിയിൽ പച്ചക്കറി ഉണ്ട് :മുടിഞ്ഞ വില :കിറ്റ് നിർത്തി

കോന്നിയിൽ പച്ചക്കറി ഉണ്ട് :മുടിഞ്ഞ വില :കിറ്റ് നിർത്തി

കോന്നി വാർത്ത :കോന്നിക്കാരുടെ കാര്യത്തിൽ വില കൂടിയാലോ കുറഞ്ഞാലോ ഒരു പ്രതികരണം ഇല്ല. നാവ് വായിൽ ഉണ്ടോ എന്ന് നീട്ടി നോക്കണം. അത്ര മാത്രം പ്രതികരണ ശേഷി നശിച്ചു.
ഉപ്പിനും മുളകിനും അരിയ്ക്കും വില കൂട്ടി. കൂട്ടാൻ വെയ്ക്കുന്ന പച്ചില വിഭവം തുടങ്ങി പച്ചക്കറിയ്ക്കും ഇന്ന് മുതൽ തീ വില
150,200 രൂപ കിറ്റ് വേണം എന്ന് പറയരുത്. പച്ചക്കറി വിൽപ്പന മുടി ചൂടാ മന്നൻമാരും മന്നത്തിയും പച്ച തെറി വിളിക്കും.

തമിഴ് നാട്ടിൽ വെള്ളം പൊങ്ങിയപ്പോൾ മുണ്ട് പൊക്കിയത് കോന്നിയിൽ. കോന്നിയിൽ വെള്ളം പൊങ്ങിയപ്പോൾ കാണാത്ത ശുഷ്‌കാന്തി ആണ് കാണുന്നത്. കിറ്റ് ചോദിച്ചവരെ മുണ്ട് പൊക്കി കാണിക്കാത്തത് ആരുടെയോ ഭാഗ്യം.

കോന്നിയിൽ ആരും പച്ചക്കറി കിറ്റ് ചോദിക്കരുത്. കിട്ടില്ല. കാരണം തമിഴ് നാട്ടിൽ വെള്ളം ഇവിടെ വില കൂടും. വേണമെങ്കിൽ അല്ലറ ചില്ലറ തരാം കിറ്റ് 300 കാ.

കോന്നിയിൽ എന്തിനും ഏതിനും വില കൂട്ടുന്ന ആളുകൾ ഒന്ന് ഓർക്കുക. നിങ്ങളുടെ പഴയ  കാലം മറക്കരുത് .

തക്കാളി വില കേട്ടാൽ തെന്നി വീഴും, നാടൻ പാവയ്ക്കാ വരെ വിലയിൽ കയ്ച്ചു തുടങ്ങി.. പയറിന് കഴുത്തിൽ കുടുക്കിടുന്ന വില.
മുളക് വില നന്നായി എരിയുന്നു.
ഉള്ളി വില കേട്ടാൽ കണ്ണിൽ വെള്ളം നിറയും. മുരിങ്ങയ്ക്കാ വരെ നമ്മെ കുത്തി നോവിക്കുംഈ വിലകയറ്റം ആരാണ് സൃഷ്ടിച്ചത്. കോന്നിയിലെ മൊത്ത വ്യാപാരി. ഇതാണോ നീതി. അധികാരികൾ മൗനം. കോന്നിയിലെ വിലകയറ്റം പിടിച്ചു നിർത്തുക

പണ്ട് ഒരാൾ കോന്നി ചൈനാമുക്കിൽനിരത്തിൽ വെച്ച് പച്ചക്കറി വിറ്റ് ജന ശ്രദ്ധ ആകർഷിച്ചു. വില കുറച്ചും ഒരു പാട് സാധനം നൽകിയും. ആളുകൾ കൂടി. കോന്നി ചന്തയിലെ പച്ചക്കറി വ്യാപാരികൾവില കുറച്ച കച്ചവടം എതിർത്തു.പിന്നെ അയാൾ ഒരു കട എടുത്തു. ഇന്ന് ഏറ്റവും കൂടുതൽ വില അവിടെ ആണ്. തൂക്കി തൂക്കി ഉള്ള കട്ട തേഞ്ഞു. കോന്നി നാട്ടിലെ ജനം ഇത് കണ്ടിട്ടും പഠിച്ചില്ല ഇനിയും വരും വില. അന്ന് തല ചൊറിയരുത്. കോന്നി എന്താ ഇങ്ങനെ..?

error: Content is protected !!