സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിപ്പ് : ഡ്രഗ് ലൈൻസ് റദ്ദാക്കി

konnivartha.com : തിരുവനന്തപുരം പൂവാറിലുള്ള നിരോഷ മെഡിക്കൽസിന്റെ ഡ്രഗ് ലൈൻസ് റദ്ദാക്കിയതായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. Max Relief Healthcare, Solan, Himachal Pradesh  എന്ന നിലവില്ലാത്ത സ്ഥാപനം നിർമ്മിച്ചതെന്ന് അവകാശപ്പെടുന്നതും ഗുജറാത്ത് ഫുഡ് ആന്റ് ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ വ്യാജവും, ഗുണനിലവാരമില്ലാത്തതും, മിസ്ബ്രാൻഡഡും ആണെന്ന് പ്രഖ്യാപിച്ചിട്ടുള്ളതുമായ Favimax 400mg Tablets (Favipiravir)  എന്ന മരുന്ന് അന്യ സംസ്ഥാനത്തുനിന്നും നേരിട്ട് വാങ്ങി സംഭരിച്ച് വിൽപ്പന നടത്തിയതിനാണ് നടപടി. സ്ഥാപന ഉടമയ്‌ക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും ഗുണനിലവാരം ഉറപ്പാക്കാത്ത മരുന്നുകൾ ആധികാരികയില്ലാത്ത മരുന്നു കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങി വിൽപ്പന നടത്തുന്ന ഔഷധ വ്യാപാരികൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

error: Content is protected !!