പ്രോജക്ട് അസിസ്റ്റന്റ് നിയമനം

konnivartha.com : എൽ ബി എസിന്റെ നിയന്ത്രണത്തിലുള്ള പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റിനെ ആവശ്യമുണ്ട്. ബി.കോം ഡിഗ്രിയും ടാലി സോഫ്ട്വെയറിൽ പരിജ്ഞാനമുള്ളവരെയുമാണ് തിരഞ്ഞെടുക്കുന്നത്.

 

താത്പര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നവംബർ 6 ന് വൈകിട്ട് അഞ്ചിന് മുൻപായി ഡയറക്ടർ ഇൻ-ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.

 

കൂടുതൽ വിവരങ്ങൾക്ക് 0471 2345627, 9539058139 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു

konnivartha.com : സംസ്ഥാന ആസൂത്രണ ബോർഡിലെ സോഷ്യൽ സർവീസ് വിഭാഗത്തിൽ ഒരു റിസർച്ച് അസോസിയേറ്റിനെ ആറു മാസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.spb.kerala.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ രണ്ട്.

error: Content is protected !!