കോന്നി പഞ്ചായത്ത് വാര്‍ഡ് 7 : മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം പ്രഖ്യാപിച്ചു

കോന്നി പഞ്ചായത്ത് വാര്‍ഡ് 7 : മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം പ്രഖ്യാപിച്ചു

konnivartha .com : കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 (കൊന്നപ്പാറ ഗവ. യു.പി.സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി ഭാഗം വരെ) പ്രദേശങ്ങളില്‍ സെപ്റ്റംബര്‍ 19 മുതല്‍ 25 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ 25 ന് അവസാനിക്കും.

error: Content is protected !!