പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 8 ശതമാനത്തില്‍ കൂടുതലുള്ളത് ആറ് വാര്‍ഡുകളില്‍

പത്തനംതിട്ട ജില്ലയില്‍ ഡബ്ല്യൂ.ഐ.പി.ആര്‍ 8 ശതമാനത്തില്‍ കൂടുതലുള്ളത് ആറ് വാര്‍ഡുകളില്‍

ഈ വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം

പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതത്തിന്റെ (ഡബ്ല്യൂ.ഐ.പി.ആര്‍-വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ) അടിസ്ഥാനത്തില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പന്തളം നഗരസഭയിലെ 2, 4 വാര്‍ഡുകള്‍, തിരുവല്ല നഗരസഭയിലെ 2, 4, 11, 36 എന്നീ വാര്‍ഡുകളിലാണ് പ്രത്യേക കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ പ്രദേശങ്ങളില്‍ പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം (ഡബ്ല്യൂ.ഐ.പി.ആര്‍) 8 ശതമാനത്തിന് മുകളിലാണ്.

ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 18 വരെ ഇവിടെ നിയന്ത്രണങ്ങള്‍ ബാധകമാണ്.
ഈ വാര്‍ഡുകളില്‍ അവശ്യ സേവനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തിക്കും. ഞായറാഴ്ചകളില്‍ സംസ്ഥാനത്തുടനീളം ഏര്‍പ്പെടുത്തിയ പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ആഴ്ചയില്‍ ഉടനീളം ഈ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തും.
പ്രതിവാര രോഗ ബാധിതരുടെ എണ്ണത്തെ ആയിരം കൊണ്ട് ഗുണിച്ച ശേഷം ആകെ ജനസംഖ്യ (പഞ്ചായത്ത് പ്രദേശമാണെങ്കില്‍ പഞ്ചായത്തിലെ ആകെ ജനസംഖ്യ, മുനിസിപ്പാലിറ്റി ആണെങ്കില്‍ വാര്‍ഡിലെ ആകെ ജനസംഖ്യ) കൊണ്ട് ഹരിച്ചാണ് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം കണ്ടെത്തുന്നത്.

error: Content is protected !!