കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജ പൂർവ്വികർക്ക് സമർപ്പിച്ചു

കല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജ പൂർവ്വികർക്ക് സമർപ്പിച്ചു

കോന്നി വാര്‍ത്ത ഡോട്ട് കോം :999 മലകളെ വിളിച്ചു ചൊല്ലി പ്രകൃതി സംരക്ഷണ പൂജകൾ ഒരുക്കി 101 കരിക്ക് പടേനിയുടെ തെളിനീർ പൂർവ്വികർക്ക് സമർപ്പിച്ചു കൊണ്ട് കർക്കടക വാവ് ദിനത്തിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )വാവൂട്ട് ചടങ്ങോടെ ആശാന്മാരെ കുടിയിരുത്തിയ പർണ്ണശാലയിൽ പിതൃ പൂജകൾ നടന്നു.

നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വാവൂട്ട് ചടങ്ങ് ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ സ്വാഗതം പറഞ്ഞു.
കോവിഡ് മാനദണ്ഡപ്രകാരം കർക്കടക വാവ് ബലി തർപ്പണം മാറ്റി പകരം പിതൃ പൂജ നടന്നു.
ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, മലയ്ക്ക് കരിക്ക് പടേനി, വാനര ഊട്ട്, മീനൂട്ട്, ആദ്യ ഉരുമണിയന്‍ പൂജ എന്നിവയ്ക്ക് കാവ് മുഖ്യ ഊരാളി ഭാസ്കരൻ നേതൃത്വം നൽകി.

error: Content is protected !!