യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെണ്ണീറാകും: യൂത്ത് കോൺഗ്രസ്സ്

കോന്നി വാര്‍ത്ത : പി എസ്സ്സിയെ നോക്കുകുത്തിയാക്കി നടത്തുന്ന പിൻവാതിൽ നിയമനത്തിൽ മനം നൊന്ത് സമരം നടത്തുന്ന യുവാക്കളുടെ കണ്ണീരിൽ ഇടതുപക്ഷ സർക്കാർ വെന്ത് വെണ്ണീറാകുമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ യുവ രോഷം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോന്നി എം.എൽ.എയുടെ ഭാര്യയുടെ അനധികൃത നിയമനം അന്വേഷിക്കുക, കോന്നി മെഡിക്കൽ കോളേജ് ഉൾപ്പെടെ കോന്നി നിയോജക മണ്ഡലത്തിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ശുഹൈബ് രക്തസാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുവ രോഷം എന്ന പേരിൽ കോന്നി ചന്ത മൈതാനിയിൽ ഏകദിന സത്യാഗ്രഹം നടത്തി.

നിയോജക മണ്ഡലം പ്രസിഡന്റ് ജോയൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു.ഡി സി സി ജനറൽ സെക്രട്ടറി റെജി പൂവത്തൂർ, ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ജിതിൻ ജി.നൈനാൻ, ലക്ഷ്മി അശോക്,എന്‍ എസ്സ് യു ദേശീയ കോ-ഓർഡിനേറ്റർ തൗഫീഖ് രാജൻ, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുന്മാരായ ശ്യാം. എസ്.നായർ, ജുബിൻ ചാക്കോ, ജനറൽ സെക്രട്ടറിമാരായ റല്ലു പി.രാജൻ, ഷിജു അറപ്പുരയിൽ, ജോമോൻ കെ.ജോസ്, രതീഷ് കണിയാംപറമ്പിൽ, പ്രദീപ് കുമാർ, രഞ്ജിത്ത് മാരൂർപാലം, ലിനു വർഗ്ഗീസ്, മഹേഷ് കൃഷ്ണൻ, ജോബിൻ കിഴക്കേതിൽ, സുമിത്ത് ചിറയ്ക്കൽ, മാത്യു ഐസക്,എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി ജില്ലാ പഞ്ചായത്ത് അംഗം വി.ടി അജോമോൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ ജനറൽ സെക്രട്ടറി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി ഏബ്രഹാം, അബ്ദുൾ മുത്തലീഫ്, ശാന്തിജൻ ചൂരക്കോട്, പ്രവീൺ പ്ലാവിളയിൽ, ഷിനു അറപ്പുരയിൽ, ശ്യാം. എസ്. കോന്നി, റോബിൻ മോൻസി, മോനിഷ് മുട്ടു മണ്ണിൽ, ഐവാൻ വകയാർ,ഫൈസൽ കോന്നി, റ്റി.ജി. നിഥിൻ, ജിബിൻ വർഗ്ഗീസ്, അഖിൽ ഉദയൻ, നിബു ജോസഫ്, രജ്ഞു.ആർ, അജീഷ് ചായലോട്, ജയദേവ് വിക്രം,ആരോമൽ എന്നിവര്‍ സംസാരിച്ചു

error: Content is protected !!