കോന്നി ഗവ മെഡിക്കൽ കോളേജിൽ സ്ഥാപിക്കാനുള്ള എക്സറേ മെഷീൻ എത്തി

 

കോന്നി വാര്‍ത്ത :കോന്നി ഗവമെഡിക്കൽ കോളേജിൽ സ്ഥാപിക്കാനുള്ള പുതിയ എക്സറേ മെഷീൻ എത്തി. ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിം കോർപ്പറേഷൻ നിർമ്മിച്ച അത്യാധുനിക എക്സറേ മെഷീനാണ് എത്തിച്ചിരിക്കുന്നത്.

അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. എക്സറേ സ്ഥാപിക്കുന്നതിനുള്ള മുറി താഴെ നിലയിൽ തന്നെ ക്രമീകരിച്ച് ലെഡ് പിടിപ്പിച്ചു തയ്യാറാക്കിയിട്ടുണ്ട്. എം.എൽ.എ എക്സറേ സ്ഥാപിക്കുന്ന മുറി സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.

error: Content is protected !!