കെ.മുരളിധരന്‍ , അടൂർ പ്രകാശ് , കെ.സുധാകരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്

 

കോന്നി വാര്‍ത്ത ഡോട്ട് കോം@ഡെല്‍ഹി :കോൺഗ്രസിനെ അടിമുടി പരിഷ്ക്കരിക്കുന്നതിന്‍റെ ഭാഗമായി അടൂർ പ്രകാശും, കെ മുരളിധരനും നിയമസഭ തെരെഞ്ഞെടുപ്പിൽ മല്‍സാരിച്ചേക്കും .  ഹൈകമാൻഡിന്‍റെ പുതിയ ഫോർമില അനുസരിച്ച് കെ സുധാകരൻ താൽക്കാലിക കെ പി സി സി അധ്യക്ഷനാകും. ഭരണം തിരികെ പിടിക്കാൻ എന്ത് സാധ്യതയും പ്രയോഗിക്കുകയാണ് കോൺഗ്രസ് .

ലോക്സസഭയിൽ കാര്യമായ സ്വാധീനമില്ലാത്ത കോൺഗ്രസ് അടിത്തട്ടിലെ സാധ്യതകൾ പരമാവധി പ്രയോജനെപെടുത്തി തിരികെ വരാമെന്നാണ് കണക്ക് കുട്ടുന്നത്. മുരളീധരനും , അടൂർ പ്രകാശും മുമ്പ് മൽസരിച്ച മണ്ഡലങ്ങളിൽ വീണ്ടും എത്തിയാൽ വലിയ വിജയം നേടാനാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. മുന്നണിയിലെ ഗ്രൂപ്പ് താൽപര്യങ്ങളോ പാർട്ടിയിലെ തൽപര്യ കക്ഷികളുടെ ഇടപ്പെടലോ കാര്യമാക്കേണ്ടതില്ല. ഇതു സംബന്ധിച്ച് സ്വകാര്യ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളാണ് പ്രധാന മാനദണ്ഡം.

ഇടഞ്ഞു നിൽക്കുന്ന നായർ – ഈഴവ -ക്രിസ്ത്യൻ സമുദായങ്ങളെ ഒപ്പം നിർത്താനും പലരും മടങ്ങിയെത്തേണ്ടതുണ്ട്. അടൂർ പ്രകാശിന്‍റെ മടങ്ങിവരവ് എസ് എൻ ഡി പി നേതൃത്വവും മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇടത് ചേരിൽ നിന്നും ചില ഘടക കക്ഷികൾ യു ഡി എഫിലേക്ക് മടങ്ങിയെത്തുന്നതിനുള്ള അടിയൊഴുക്കുകളും നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിക്കും ഡൽഹിയിൽ നിന്നും ചിലർ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തണമെന്ന താൽപര്യം ഉണ്ട്.

error: Content is protected !!