പത്തനംതിട്ട ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 667 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 42 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(അടൂര്‍, പന്നിവിഴ, കരുവാറ്റ, കണ്ണംകോട്, മൂന്നാളം, ആനന്ദപ്പളളി) 34
2 പന്തളം
(മുടിയൂര്‍കോണം, കടയ്ക്കാട്, കുരമ്പാല, പൂഴിക്കാട്, മങ്ങാരം, തോന്നല്ലൂര്‍) 46
3 പത്തനംതിട്ട
(കല്ലറകടവ്, കണ്ണംകര, പെരിങ്ങമല, വെട്ടിപ്രം, കുമ്പഴ) 28
4 തിരുവല്ല
(മഞ്ഞാടി, മതില്‍ഭാഗം, ചുമത്ര, അഴിയിടത്തുചിറ, കാവുംഭാഗം, കുറ്റപ്പുഴ, തുകലശേരി) 30
5 ആനിക്കാട്
(ആനിക്കാട്) 4
6 ആറന്മുള
(ആറന്മുള, കോട്ട, നീര്‍വിളാകം, നാല്‍ക്കാലിക്കല്‍, ഇടയാറന്മുള) 9
7 അരുവാപുലം
(കൊക്കാത്തോട്, മുതുപേഴുങ്കല്‍, അരുവാപുലം) 8
8 അയിരൂര്‍
(കൈതകോടി, വെളളിയറ, ഇടപ്പാവൂര്‍, കാഞ്ഞീറ്റുകര, അയിരൂര്‍, തടിയൂര്‍) 16
9 ചെറുകോല്‍
(ചെറുകോല്‍, വയലത്തല, കീക്കൊഴൂര്‍) 11
10 ചിറ്റാര്‍
(വയ്യാറ്റുപ്പുഴ, ചിറ്റാര്‍) 7
11 ഏറത്ത്
(അന്തിചിറ, പുതുശേരിഭാഗം, വെളളക്കുളങ്ങര, തുവയൂര്‍, മണക്കാല, ചൂരക്കോട്) 24
12 ഇലന്തൂര്‍
(ഇലന്തൂര്‍ ഈസ്റ്റ്, ഇലന്തൂര്‍) 5
13 ഏനാദിമംഗലം
(മരുതിമൂട്, മങ്ങാട്, ഇളമണ്ണൂര്‍) 13
14 ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ, നെല്ലിമല, കോഴിമല, വളളംകുളം, ഇരവിപേരൂര്‍) 39
15 ഏഴംകുളം
(പുതുമല, ഏഴംകുളം, തേപ്പുപാറ, തൊടുവക്കാട്) 9
16 എഴുമറ്റൂര്‍
(എഴുമറ്റൂര്‍, തെളളിയൂര്‍) 15
17 കടമ്പനാട്
(നെല്ലിമുകള്‍, കടമ്പനാട് നോര്‍ത്ത്, കടമ്പനാട്) 10
18 കടപ്ര
(വളഞ്ഞവട്ടം, പരുമല, കടപ്ര) 10
19 കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, അതിരുങ്കല്‍, കൂടല്‍, മാങ്കോട്) 8
20 കല്ലൂപ്പാറ
(പുതുശേരി, ചെങ്ങരൂര്‍) 2
21 കവിയൂര്‍
(കവിയൂര്‍, തോട്ടഭാഗം) 6
22 കൊടുമണ്‍
(ഇടത്തിട്ട, അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍ ഈസ്റ്റ്, കൊടുമണ്‍, ഐക്കാട്) 22
23 കോയിപ്രം
(കുറങ്ങഴ, കുറവന്‍കുഴി, പുല്ലാട്) 3
24 കോന്നി
(വകയാര്‍, പയ്യനാമണ്‍, അട്ടച്ചാക്കല്‍, ചിറ്റൂര്‍മുക്ക്, മങ്ങാരം, കോന്നി) 21
25 കൊറ്റനാട്
(കൊറ്റനാട്) 5
26 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍, ചുങ്കപ്പാറ) 3
27 കോഴഞ്ചേരി
(തെക്കേമല) 4
28 കുളനട
(പനങ്ങാട്, തുമ്പമണ്‍ താഴം, കൈപ്പുഴ) 16
29 കുന്നന്താനം
(കുന്നന്താനം, പാലയ്ക്കതകിടി, മാന്താനം) 5
30 കുറ്റൂര്‍
(വെണ്‍പാല, വളഞ്ഞവട്ടം, കുറ്റൂര്‍, ഓതറ വെസ്റ്റ്) 17
31 മലയാലപ്പുഴ
(ഏറം, വെട്ടൂര്‍, ചീങ്കല്‍ത്തടം, മലയാലപ്പുഴ) 12
32 മല്ലപ്പളളി
(പരിയാരം, മല്ലപ്പളളി വെസ്റ്റ്, മല്ലപ്പളളി, പാടിമണ്‍) 12
33 മല്ലപ്പുഴശേരി
(പുന്നയ്ക്കാട്, കുഴിക്കാല, മല്ലപ്പുഴശേരി) 8
34 മെഴുവേലി
(മെഴുമേലി, ഇലവുംതിട്ട) 10
35 മൈലപ്ര
(മൈലപ്ര) 2
36 നാറാണംമൂഴി
(കക്കുടുമണ്‍, നാറാണംമൂഴി) 13
37 നാരങ്ങാനം
(നാരങ്ങാനം) 3
38 നെടുമ്പ്രം 1
39 നിരണം 1
40 ഓമല്ലൂര്‍ 1
41 പളളിക്കല്‍
(അമ്മകണ്ടകര, പഴകുളം, മുണ്ടപ്പളളി, മേലൂട്, തെങ്ങമം, പെരിങ്ങനാട്) 20
42 പന്തളം-തെക്കേക്കര
(മങ്കുഴി, പെരുമ്പുളിക്കല്‍, മന്നംനഗര്‍, കീരുകുഴി, പറന്തല്‍, പൊങ്ങലടി) 17
43 പെരിങ്ങര
(ഇടിഞ്ഞില്ലം, പെരുന്തുരുത്തി, ചാത്തങ്കേരി, പെരിങ്ങര) 10
44 പ്രമാടം
(തെങ്ങുംകാവ്, ഇളകൊളളൂര്‍, മല്ലശേരി, കൈതക്കര, വെളളപ്പാറ, ളാക്കൂര്‍) 21
45 പുറമറ്റം
(മുണ്ടമല, തെളളിയൂര്‍, വെണ്ണിക്കുളം, പുറമറ്റം) 16
46 റാന്നി
(ബ്ലോക്കുപടി, ഇടക്കുളം, പുതുശേരിമല, ഉതിമൂട്, മന്ദിരം, റാന്നി) 20
47 റാന്നി പഴവങ്ങാടി
(കാരികുളം, ചെല്ലക്കാട്, പഴവങ്ങാടി, മക്കപ്പുഴ) 21
48 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍) 9
49 റാന്നി പെരുനാട്
(നിലയ്ക്കല്‍, പമ്പ, തുലാപ്പളളി, മാമ്പാറ, സന്നിധാനം) 41
50 സീതത്തോട്
(ആങ്ങമൂഴി) 2
51 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 3
52 തോട്ടപ്പുഴശേരി
(മാരാമണ്‍) 4
53 തുമ്പമണ്‍
(വിജയപുരം, തുമ്പമണ്‍) 4
54 വടശ്ശേരിക്കര
(വടശേരിക്കര, കുമ്പളാംപൊയ്ക) 15
55 വളളിക്കോട്
(ഞക്കുനിലം, വളളിക്കോട്) 4
56 വെച്ചൂച്ചിറ
(മുക്കൂട്ടുതറ, വെച്ചൂച്ചിറ, മണ്ണടിശാല) 14

സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1006, പത്തനംതിട്ട 714, കോഴിക്കോട് 638, കൊല്ലം 602, കോട്ടയം 542, ആലപ്പുഴ 463, തൃശൂര്‍ 450, മലപ്പുറം 407, പാലക്കാട് 338, തിരുവനന്തപുരം 320, വയനാട് 267, കണ്ണൂര്‍ 242, ഇടുക്കി 204, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3042 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5652 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 460 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 919, പത്തനംതിട്ട 612, കോഴിക്കോട് 611, കൊല്ലം 593, കോട്ടയം 502, ആലപ്പുഴ 454, തൃശൂര്‍ 433, മലപ്പുറം 394, പാലക്കാട് 222, തിരുവനന്തപുരം 207, വയനാട് 253, കണ്ണൂര്‍ 195, ഇടുക്കി 190, കാസര്‍ഗോഡ് 67 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കണ്ണൂര്‍ 10, പത്തനംതിട്ട 8, തിരുവനന്തപുരം 7, കോഴിക്കോട് 5, കാസര്‍ഗോഡ് 4, പാലക്കാട് 3, തൃശൂര്‍, വയനാട് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5707 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 392, കൊല്ലം 389, പത്തനംതിട്ട 243, ആലപ്പുഴ 479, കോട്ടയം 517, ഇടുക്കി 222, എറണാകുളം 780, തൃശൂര്‍ 451, പാലക്കാട് 333, മലപ്പുറം 609, കോഴിക്കോട് 718, വയനാട് 217, കണ്ണൂര്‍ 201, കാസര്‍ഗോഡ് 156 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 65,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,87,104 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,35,609 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,116 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂര്‍ ജില്ലയിലെ പുതൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 19), പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ (സബ് വാര്‍ഡ് 1), കോഴഞ്ചേരി (സബ് വാര്‍ഡ് 1), സീതത്തോട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 460 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

error: Content is protected !!