പത്തനംതിട്ട ജില്ലയില്‍ 561 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

 

കോട്ടയം 777, എറണാകുളം 734, തൃശൂര്‍ 649, മലപ്പുറം 610, പത്തനംതിട്ട 561, കോഴിക്കോട് 507, കൊല്ലം 437, തിരുവനന്തപുരം 414, ആലപ്പുഴ 352, പാലക്കാട് 249, കണ്ണൂര്‍ 230, വയനാട് 208, ഇടുക്കി 100, കാസര്‍ഗോഡ് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,778 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,89,764 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 555 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 728, എറണാകുളം 651, തൃശൂര്‍ 629, മലപ്പുറം 586, പത്തനംതിട്ട 446, കോഴിക്കോട് 467, കൊല്ലം 431, തിരുവനന്തപുരം 293, ആലപ്പുഴ 324, പാലക്കാട് 91, കണ്ണൂര്‍ 194, വയനാട് 195, ഇടുക്കി 95, കാസര്‍ഗോഡ് 50 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, പത്തനംതിട്ട 10, കോഴിക്കോട് 8, തിരുവനന്തപുരം 7, എറണാകുളം 6, തൃശൂര്‍ 5, കൊല്ലം 4, പാലക്കാട്, വയനാട് 3 വീതം, കോട്ടയം, കാസര്‍ഗോഡ് 2 വീതം, ആലപ്പുഴ, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 375, കൊല്ലം 348, പത്തനംതിട്ട 242, ആലപ്പുഴ 237, കോട്ടയം 581, ഇടുക്കി 303, എറണാകുളം 377, തൃശൂര്‍ 604, പാലക്കാട് 379, മലപ്പുറം 475, കോഴിക്കോട് 645, വയനാട് 223, കണ്ണൂര്‍ 203, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,81,397 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 561 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു  : ജില്ലയില്‍ ഇന്ന് 245 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 529 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 62 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1 അടൂര്‍
(പന്നിവിഴ, മേലൂട്, പറക്കോട്, കരുവാറ്റ, കണ്ണംകോട്, മൂന്നാളം, ആനന്ദപ്പളളി) 33
2 പന്തളം
(മുടിയൂര്‍കോണം, കടയ്ക്കാട്, കുരമ്പാല സൗത്ത്, കുരമ്പാല, പൂഴിക്കാട്, മങ്ങാരം, തോന്നല്ലൂര്‍) 16
3 പത്തനംതിട്ട
(പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം, അഴൂര്‍,കുമ്പഴ) 23
4 തിരുവല്ല
(മതില്‍ഭാഗം, ചുമത്ര, മുത്തൂര്‍, തിരുമൂലപുരം, പാലിയേക്കര, കാവുംഭാഗം, കുറ്റപ്പുഴ, തുകലശ്ശേരി, മഞ്ഞാടി) 28
5 ആനിക്കാട്
(ആനിക്കാട്) 8
6 ആറന്മുള
(കിടങ്ങന്നൂര്‍, നാല്‍ക്കാലിക്കല്‍, ഇടയാറന്മുള, ഇടശ്ശേരിമല) 8
7 അരുവാപുലം
(ഐരവണ്‍, കുമ്മണ്ണൂര്‍, അരുവാപുലം) 6
8 അയിരൂര്‍
(പ്ലാങ്കമണ്‍, അയിരൂര്‍, തടിയൂര്‍) 14
9 ചെന്നീര്‍ക്കര
(മുട്ടത്തുകോണം, ചെന്നീര്‍ക്കര, ഊന്നുകല്‍) 7
10 ചെറുകോല്‍ 1
11 ചിറ്റാര്‍
(വയ്യാറ്റുപ്പുഴ, ചിറ്റാര്‍, മീന്‍ക്കുഴി) 10
12 ഏറത്ത്
(വെളളക്കുളങ്ങര, ഏറത്ത്, മണക്കാല, ചൂരക്കോട്, വടക്കടത്തുകാവ്) 19
13 ഇലന്തൂര്‍
(ഇലന്തൂര്‍) 3
14 ഏനാദിമംഗലം
(മാരൂര്‍, കുറുമ്പകര, ഇളമണ്ണൂര്‍) 4
15 ഇരവിപേരൂര്‍
(ഇരവിപേരൂര്‍) 2
16 ഏഴംകുളം
(ഏനാത്ത്, കൈതപ്പറമ്പ്, ഇളങ്ങമംഗലം, കടിക, തൊടുവക്കാട്, നെടുമണ്‍) 11
17 എഴുമറ്റൂര്‍
(വെളളിക്കുളം, ചാലാപ്പളളി) 3
18 കടമ്പനാട്
(മണ്ണടി, കടമ്പനാട്) 3
19 കടപ്ര
(വളഞ്ഞവട്ടം, ആലംതുരുത്തി, കടപ്ര) 8
20 കലഞ്ഞൂര്‍
(കൂടല്‍, നെടുമണ്‍കാവ്, മാങ്കോട്, കലഞ്ഞൂര്‍) 18
21 കല്ലൂപ്പാറ
(കടമാന്‍കുളം, കല്ലൂപ്പാറ, തുരുത്തിക്കാട്) 7
22 കവിയൂര്‍
(കവിയൂര്‍) 3
23 കൊടുമണ്‍
(അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍ ഈസ്റ്റ്, ചിരണിക്കല്‍, കൊടുമണ്‍, ഐക്കാട്) 14
24 കോയിപ്രം
(കുമ്പനാട്, വരയന്നൂര്‍, പൂവത്തൂര്‍, കുറവന്‍കുഴി, കുറങ്ങഴ, പുല്ലാട്, ആലുംത്തറ) 29
25 കോന്നി
(വകയാര്‍, മങ്ങാരം, മാമ്മൂട്, കോന്നി) 12
26 കൊറ്റനാട്
(കൊറ്റനാട്) 10
27 കോട്ടാങ്ങല്‍
(വായ്പ്പൂര്‍) 2
28 കോഴഞ്ചേരി
(കീഴുകര, തെക്കേമല, കോഴഞ്ചേരി) 14
29 കുളനട
(മാന്തുക, ഉളളന്നൂര്‍, കൈപ്പുഴ നോര്‍ത്ത്) 6
30 കുന്നന്താനം
(കുന്നന്താനം, പാലയ്ക്കതകിടി, മാന്താനം, ആഞ്ഞിലിത്താനം) 9
31 കുറ്റൂര്‍
(വെണ്‍പാല, തെങ്ങേലി, കുറ്റൂര്‍, ഓതറ വെസ്റ്റ്) 8
32 മലയാലപ്പുഴ
(വെട്ടൂര്‍, ചീങ്കല്‍ത്തടം, താഴം) 5
33 മല്ലപ്പളളി
(മല്ലപ്പളളി, പാടിമണ്‍) 4
34 മല്ലപ്പുഴശ്ശേരി
(കുഴിക്കാല, മല്ലപ്പുഴശ്ശേരി) 3
35 മൈലപ്ര
(മൈലപ്ര) 2
36 നാറാണംമൂഴി
(കുടമുരുട്ടി, തോമ്പിക്കണ്ടം, ഇടമുറി, കക്കുടുമണ്‍, അടിച്ചിപ്പുഴ) 14
37 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം, തോന്ന്യാമല) 14
38 നെടുമ്പ്രം
(പൊടിയാടി, നെടുമ്പ്രം) 4
39 ഓമല്ലൂര്‍
(പുത്തന്‍പീടിക, ഓമല്ലൂര്‍, ഐമാലി വെസ്റ്റ്, മഞ്ഞിനിക്കര, പന്ന്യാലി, വാഴമുട്ടം) 17
40 പളളിക്കല്‍
(പഴകുളം, പളളിക്കല്‍, മുണ്ടപ്പളളി, തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം, ഇളംപളളില്‍) 14
41 പന്തളം-തെക്കേക്കര
(മന്നംനഗര്‍, തട്ട, പറന്തല്‍, പൊങ്ങലടി) 20
42 പെരിങ്ങര
(കാരയ്ക്കല്‍, മേപ്രാല്‍, പെരിങ്ങര) 13
43 പ്രമാടം
(ഇളകൊളളൂര്‍, മല്ലശ്ശേരി, പ്രമാടം) 8
44 പുറമറ്റം
(പടുതോട്, വെണ്ണിക്കുളം, പുറമറ്റം) 4
45 റാന്നി
(തോട്ടമണ്‍, മുണ്ടപ്പുഴ, ഉതിമൂട്, മന്ദിരം, റാന്നി) 9
46 റാന്നി പഴവങ്ങാടി
(മോതിരവയല്‍, ഐത്തല, കാരികുളം, ചെലക്കാട്, പഴവങ്ങാടി, മക്കപ്പുഴ) 23
47 റാന്നി അങ്ങാടി
(അങ്ങാടി, പുല്ലുപ്രം) 5
48 റാന്നി പെരുനാട്
(അടിച്ചിപ്പുഴ, പമ്പ, പെരുനാട്, മാടമണ്‍) 11
49 സീതത്തോട് 1
50 തണ്ണിത്തോട്
(തണ്ണിത്തോട്, തേക്കുതോട്) 6
51 തോട്ടപ്പുഴശ്ശേരി 1
52 തുമ്പമണ്‍
(തുമ്പമണ്‍) 6
53 വടശ്ശേരിക്കര
(മണിയാര്‍, കുമ്പ്‌ളാംപൊയ്ക, പേഴുംപാറ, ചെറുകുളഞ്ഞി, ഇടക്കുളം) 10
54 വളളിക്കോട്
(കൈപ്പട്ടൂര്‍, ഞക്കുനിലം, വളളിക്കോട്) 10
55 വെച്ചൂച്ചിറ
(കൊല്ലമുള, വെച്ചൂച്ചിറ, വാറ്റുകുന്ന്, മണ്ണടിശാല) 18

ജില്ലയില്‍ ഇതുവരെ ആകെ 29205 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 24636 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

error: Content is protected !!