സംസ്ഥാനത്ത് ഇന്ന് 3047 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2990 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2707 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 275 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 478, കോഴിക്കോട് 387, എറണാകുളം 322, തൃശൂര്‍ 286, കോട്ടയം 227, പാലക്കാട് 83, ആലപ്പുഴ 182, തിരുവനന്തപുരം 112, കൊല്ലം 170, വയനാട് 150, ഇടുക്കി 104, കണ്ണൂര്‍ 87, പത്തനംതിട്ട 84, കാസര്‍ഗോഡ് 35 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. വയനാട് 7, തിരുവനന്തപുരം, കണ്ണൂര്‍ 5 വീതം, പാലക്കാട് 4, എറണാകുളം 3, കൊല്ലം, കോഴിക്കോട് 2 വീതം, മലപ്പുറം, തൃശൂര്‍ 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 262, കൊല്ലം 311, പത്തനംതിട്ട 203, ആലപ്പുഴ 203, കോട്ടയം 301, ഇടുക്കി 49, എറണാകുളം 536, തൃശൂര്‍ 676, പാലക്കാട് 301, മലപ്പുറം 629, കോഴിക്കോട് 417, വയനാട് 72, കണ്ണൂര്‍ 176, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,76,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,50,174 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,37,460 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,714 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1116 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 17) ആണ് പുതിയ ഹോട്ട് സ്‌പോട്ട്
ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 465 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 251 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 90 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 10 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍,തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

1 അടൂര്‍
(അടൂര്‍, പറക്കോട്) 3
2 പന്തളം
(കുരമ്പാല, ഐരാണികുടി) 2
3 പത്തനംതിട്ട
(പത്തനംതിട്ട) 2
4 തിരുവല്ല
(കുറ്റപ്പുഴ, മഞ്ഞാടി, തിരുമൂലപുരം) 10
5 ആയിരൂര്‍
(വെളളിയറ, അയിരൂര്‍) 3
6 ഇലന്തൂര്‍
(ഇലന്തൂര്‍) 3
7 ഇരവിപേരൂര്‍
(വളളംകുളം, നെല്ലിമല, ഇരവിപേരൂര്‍) 5
8 ഏഴംകുളം 1
9 എഴുമറ്റൂര്‍
(ചാലാപ്പളളി, എഴുമറ്റൂര്‍) 2
10 കവിയൂര്‍
(തോട്ടഭാഗം, കവിയൂര്‍) 3
11 കൊടുമണ്‍ 1
12 കോയിപ്രം
(പുല്ലാട്) 3
13 കോന്നി
(മങ്ങാരം) 2
14 കോഴഞ്ചേരി
(തെക്കേമല, കോഴഞ്ചേരി, ചിറയിറമ്പ്, മാരാമണ്‍) 8
15 മലയാലപ്പുഴ 1
16 മല്ലപ്പുഴശ്ശേരി 1
17 മൈലപ്ര
(മേക്കൊഴൂര്‍, മൈലപ്ര) 2
18 നെടുമ്പ്രം 1
19 ഓമല്ലൂര്‍ 1
20 പളളിക്കല്‍
(പഴകുളം, അമ്മകണ്ടകര, തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം) 14
21 പന്തളം-തെക്കേക്കര 1
22 പെരിങ്ങര 1
23 റാന്നി
(റാന്നി, ചുങ്കപ്പാറ) 4
24 റാന്നി പെരുനാട്
(റാന്നി-പെരുനാട്, നിലയ്ക്കല്‍, പമ്പ, സന്നിധാനം) 8
25 സീതത്തോട്
(ആങ്ങമൂഴി, സീതത്തോട്) 3
26 തണ്ണിത്തോട്
(തണ്ണിത്തോട്, കൂത്താടിമണ്‍) 3
27 തോട്ടപ്പുഴശ്ശേരി 1
28 വെച്ചൂച്ചിറ 1
29 മറ്റ് ജില്ലക്കാര്‍ 1

പത്തനംതിട്ട ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച ഇതരസംസ്ഥാനക്കാരായ 3 പേരെ അതാത് സംസ്ഥാനങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 28644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 24107 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിരായ 6 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 20.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പുറമറ്റം സ്വദേശി (60) 27.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 18.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (80) 28.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 20.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച വകയാര്‍ സ്വദേശി (63) 26.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 23.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (66) 26.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) 23.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (45) 28.12.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
6) വടശ്ശേരിക്കര സ്വദേശി (23) 27.12.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 251 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 23881 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4581 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4326 പേര്‍ ജില്ലയിലും, 255 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

 

error: Content is protected !!