സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര്‍ 120, വയനാട് 68, ഇടുക്കി 67, കാസര്‍ഗോഡ് 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,586 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,49,001 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2951 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3106 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 324 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 487, മലപ്പുറം 493, എറണാകുളം 335, തൃശൂര്‍ 350, കൊല്ലം 353, ആലപ്പുഴ 245, കോട്ടയം 228, തിരുവനന്തപുരം 145, പത്തനംതിട്ട 165, പാലക്കാട് 56, കണ്ണൂര്‍ 85, വയനാട് 62, ഇടുക്കി 64, കാസര്‍ഗോഡ് 38 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
34 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ 14, എറണാകുളം 8, കണ്ണൂര്‍ 5, തിരുവനന്തപുരം 3, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3782 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 221, കൊല്ലം 192, പത്തനംതിട്ട 268, ആലപ്പുഴ 356, കോട്ടയം 413, ഇടുക്കി 54, എറണാകുളം 432, തൃശൂര്‍ 391, പാലക്കാട് 297, മലപ്പുറം 465, കോഴിക്കോട് 356, വയനാട് 109, കണ്ണൂര്‍ 209, കാസര്‍ഗോഡ് 19 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 63,752 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,68,733 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,59,083 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,45,823 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,260 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1061 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുമില്ല. നിലവില്‍ ആകെ 463 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, എട്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 167 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 16 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കോട്ടമുകള്‍, അടൂര്‍, പന്നിവിഴ, പറക്കോട്) 14
2 പന്തളം
(തോന്നല്ലൂര്‍, കടയ്ക്കാട്) 2
3 പത്തനംതിട്ട
(വെട്ടിപ്രം, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍, താഴെവെട്ടിപ്രം, കുമ്പഴ) 14
4 തിരുവല്ല
(പുതുശ്ശേരി, കാട്ടൂര്‍കര, തുകലശ്ശേരി, തിരുമൂലപുരം) 4
5 ആനിക്കാട് 1
6 ആറന്മുള 1
7 അയിരൂര്‍
(ഇടപ്പാവൂര്‍, അയിരൂര്‍, വെളളിയറ, തടിയൂര്‍) 26
8 ചെന്നീര്‍ക്കര
(മാത്തൂര്‍, ഊന്നുകല്‍) 2
9 ചിറ്റാര്‍
(വയ്യാറ്റുപ്പുഴ, ചിറ്റാര്‍) 5
10 ഏറത്ത്
(വെളളകുളങ്ങര, വടക്കടത്തുകാവ്, ഏനാത്ത്) 4
11 ഇലന്തൂര്‍ 1
12 ഏനാദിമംഗലം 1
13 ഏഴംകുളം
(നെടുമണ്‍, കൈതപ്പറമ്പ്, പാലമുക്ക്) 3
14 കടപ്ര 1
15 കലഞ്ഞൂര്‍
(അതിരുങ്കല്‍) 2
16 കല്ലൂപ്പാറ
(ചെങ്ങരൂര്‍) 3
17 കവിയൂര്‍ 1
18 കൊടുമണ്‍
(അങ്ങാടിക്കല്‍, കൊടുമണ്‍) 2
19 കോയിപ്രം
(കുന്നത്തുംകര, പൂവറ്റൂര്‍, പുല്ലാട്) 6
20 കോന്നി
(വെളളപ്പാറ, ചിറ്റൂര്‍, മങ്ങാരം, വകയാര്‍) 9
21 കോഴഞ്ചേരി 1
22 കുളനട
(പനങ്ങാട്, കൈപ്പുഴ ഈസ്റ്റ്) 4
23 കുറ്റൂര്‍
(ഓതറ വെസ്റ്റ്) 2
24 മലയാലപ്പുഴ 1
25 മല്ലപ്പുഴശ്ശേരി
(കാരംവേലി) 3
26 മൈലപ്ര 1
27 നാറാണംമൂഴി
(നാറാണംമൂഴി) 2
28 നാരങ്ങാനം
(കടമ്മനിട്ട) 3
29 നെടുമ്പ്രം 1
30 ഓമല്ലൂര്‍
(പന്ന്യാലി, വാഴമുട്ടം) 3
31 പളളിക്കല്‍
(തെങ്ങമം, പഴകുളം,) 4
32 പന്തളം-തെക്കേക്കര
(മന്നംനഗര്‍, പെരുമ്പുളിക്കല്‍, പറന്തല്‍) 6
33 പെരിങ്ങര
(മേപ്രാല്‍, പെരിങ്ങര) 5
34 പ്രമാടം
(മല്ലശ്ശേരി, ഇളകൊളളൂര്‍) 8
35 റാന്നി
(ഇടമണ്‍, റാന്നി) 3
36 റാന്നി പഴവങ്ങാടി
(കാരികുളം, ചെലക്കാട്, ഇട്ടിയപ്പാറ) 4
37 റാന്നി പെരുനാട്
(ശബരിമല, നിലയ്ക്കല്‍) 6
38 സീതത്തോട്
(സീതത്തോട്, കോട്ടമണ്‍പാറ) 3
39 തോട്ടപ്പുഴശ്ശേരി
(മാരാമണ്‍) 4
40 വടശ്ശേരിക്കര
(ചെറുകുളഞ്ഞി, വടശ്ശേരിക്കര) 4
41 വളളിക്കോട്
(മാമ്മൂട്, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 7

error: Content is protected !!