സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374, ആലപ്പുഴ 357, പാലക്കാട് 303, തിരുവനന്തപുരം 292, കണ്ണൂര്‍ 266, വയനാട് 259, ഇടുക്കി 214, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 48,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 76,13,415 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2930 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4690 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 576 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 571, കോഴിക്കോട് 547, എറണാകുളം 416, പത്തനംതിട്ട 447, കൊല്ലം 490, മലപ്പുറം 438, തൃശൂര്‍ 363, ആലപ്പുഴ 339, പാലക്കാട് 163, തിരുവനന്തപുരം 204, കണ്ണൂര്‍ 209, വയനാട് 250, ഇടുക്കി 200, കാസര്‍ഗോഡ് 53 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, തൃശൂര്‍, കോഴിക്കോട് 6 വീതം, എറണാകുളം 4, പാലക്കാട്, വയനാട് 3 വീതം, പത്തനംതിട്ട 2, കൊല്ലം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4506 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 408, കൊല്ലം 218, പത്തനംതിട്ട 240, ആലപ്പുഴ 224, കോട്ടയം 485, ഇടുക്കി 54, എറണാകുളം 601, തൃശൂര്‍ 594, പാലക്കാട് 200, മലപ്പുറം 508, കോഴിക്കോട് 477, വയനാട് 196, കണ്ണൂര്‍ 252, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 64,028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,64,951 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,64,984 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,299 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,685 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1367 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ എഴുകോണ്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), ചിതറ (സബ് വാര്‍ഡ് 11), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ (സബ് വാര്‍ഡ് 11, 12, 13), പാലക്കാട് ജില്ലയിലെ മുതലമട (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ 463 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 22 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 481 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 56 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കൊന്നമങ്കര, കണ്ണംകോട്, മൂന്നാളം, അടൂര്‍, പന്നിവിഴ, പറക്കോട്, കരുവാറ്റ) 33
2 പന്തളം
(പൂഴിക്കാട്, മുളമ്പുഴ, പന്തളം, മങ്ങാരം, മുടിയൂര്‍കോണം, തോന്നല്ലൂര്‍, കുരമ്പാല) 19
3 പത്തനംതിട്ട
(മുണ്ടുകോട്ടയ്ക്കല്‍, കുമ്പഴ, കൊടുന്തറ, മാക്കാംകുന്ന്, തൈക്കാവ്, നന്നുവക്കാട്, പത്തനംതിട്ട, മേലേവെട്ടിപ്രം) 29
4 തിരുവല്ല
(തിരുവല്ല, കാവുംഭാഗം, തുകലശേരി, മുത്തൂര്‍, തിരുമൂലപുരം, കുറ്റപ്പുഴ) 17
5 ആനിക്കാട്
(ആനിക്കാട്) 2
6 ആറന്മുള
(ആറന്മുള, കുറിച്ചിമുട്ടം, എരുമക്കാട്, ഇടയാറന്മുള, ഇടശേരിമല, ആറാട്ടുപ്പുഴ) 12
7 അരുവാപുലം
(കുമ്മണ്ണൂര്‍, അരുവാപുലം) 3
8 അയിരൂര്‍
(അയിരൂര്‍ സൗത്ത്, പ്ലാങ്കമണ്‍, തേക്കുങ്കല്‍, ഇടപ്പാവൂര്‍, വെളളിയറ, തടിയൂര്‍) 16
9 ചെന്നീര്‍ക്കര
(മാത്തൂര്‍, ചെന്നീര്‍ക്കര, പ്രക്കാനം) 8
10 ചെറുകോല്‍ 1
11 ചിറ്റാര്‍
(നീലിപിലാവ്, കോട്ടമണ്‍പാറ) 2
12 ഏറത്ത്
(ചൂരക്കോട്, കിളിവയല്‍, വെളളകുളങ്ങര, തുവയൂര്‍, വടക്കടത്തുകാവ്, മണക്കാല) 28
13 ഇലന്തൂര്‍
(ഇടപ്പരിയാരം, നെല്ലിക്കാല, ഇലന്തൂര്‍) 5
14 ഏനാദിമംഗലം
(പുതുവല്‍, ഇളമണ്ണൂര്‍) 5
15 ഇരവിപേരൂര്‍
(നീലിമല, ഇരവിപേരൂര്‍, വളളംകുളം, ഓതറ) 11
16 ഏഴംകുളം
(കൈതപ്പറമ്പ്, ചായലോട്, ഏഴംകുളം) 8
17 എഴുമറ്റൂര്‍
(തെളളിയൂര്‍) 21
18 കടമ്പനാട്
(നെല്ലിമുകള്‍, കടമ്പനാട്, കടമ്പനാട് സൗത്ത്) 5
19 കടപ്ര
(പുളിക്കീഴ്, പരുമല) 4
20 കലഞ്ഞൂര്‍
(കലഞ്ഞൂര്‍, അതിരുങ്കല്‍, നെടുമണ്‍കാവ്, കൂടല്‍) 12
21 കല്ലൂപ്പാറ
(പുതുശേരി, ചെങ്ങരൂര്‍) 9
22 കവിയൂര്‍
(കോട്ടൂര്‍, കവിയൂര്‍) 17
23 കൊടുമണ്‍
(ചന്ദനപ്പളളി, ചിരണിക്കല്‍, ഐക്കാട്, അങ്ങാടിക്കല്‍ സൗത്ത്, കൊടുമണ്‍) 19
24 കോയിപ്രം
(കുറവന്‍കുഴി, പൂവത്തൂര്‍, പുല്ലാട്) 12
25 കോന്നി
(എലിയറയ്ക്കല്‍, മങ്ങാരം, പയ്യനാമണ്‍, അട്ടച്ചാക്കല്‍, വകയാര്‍, കോന്നി) 12
26 കൊറ്റനാട്
(ചാലാപ്പളളി, പെരുമ്പെട്ടി, കൊറ്റനാട്) 11
27 കോട്ടാങ്ങല്‍ 1
28 കോഴഞ്ചേരി
(മേലുകര, തെക്കേമല, കോഴഞ്ചേരി) 10
29 കുളനട
(മാന്തുക, ഞെട്ടൂര്‍, കുളനട, കൈപ്പുഴ നോര്‍ത്ത്) 6
30 കുന്നന്താനം
(മാന്താനം, നെടുങ്ങാടിപ്പളളി) 2
31 കുറ്റൂര്‍
(കിഴക്കുമുറി, കുറ്റൂര്‍) 2
32 മല്ലപ്പളളി
(പടുതോട്, മല്ലപ്പളളി, മല്ലപ്പളളി വെസ്റ്റ്) 5
33 മല്ലപ്പുഴശേരി
(കുഴിക്കാല, കാഞ്ഞിരവേലി, പുന്നയ്ക്കാട്, നെല്ലിക്കാല) 8
34 മെഴുവേലി
(ഇലവുംതിട്ട, മെഴുവേലി) 4
35 മൈലപ്ര
(മൈലപ്ര) 2
36 നാറാണംമൂഴി
(അടിച്ചിപ്പുഴ, കക്കുടുമണ്‍, അത്തിക്കയം) 8
37 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം) 10
38 നെടുമ്പ്രം
(കല്ലുങ്കല്‍, തെങ്ങേലി) 6
39 നിരണം
(നിരണം) 2
40 ഓമല്ലൂര്‍
(ഓമല്ലൂര്‍, പുത്തന്‍പീടിക, പന്ന്യാലി, മഞ്ഞിനിക്കര, ചീക്കനാല്‍) 14
41 പളളിക്കല്‍
(തെങ്ങമം, അമ്മകണ്ടകര, മലമേക്കര, പെരിങ്ങനാട്, ഇളംപളളില്‍, പഴകുളം,) 16
42 പന്തളം-തെക്കേക്കര
(തട്ട, പൊങ്ങലടി, ഇടപ്പുര, പറന്തല്‍) 9
43 പെരിങ്ങര
(അഴിയിടത്തുചിറ, പെരിങ്ങര, കാരയ്ക്കല്‍, ചാത്തങ്കേരി) 4
44 പ്രമാടം
(വി-കോട്ടയം, ഇളകൊളളൂര്‍, തെങ്ങുംകാവ്, വെളളപ്പാറ) 9
45 പുറമറ്റം
(മുണ്ടമല, വെണ്ണിക്കുളം, പുറമറ്റം) 9
46 റാന്നി
(ബ്ലോക്കുപടി, മുണ്ടപ്പുഴ, ഉതിമൂട്, പുതുശ്ശേരിമല) 14
47 റാന്നി പഴവങ്ങാടി
(കാരികുളം, മക്കപ്പുഴ, പഴവങ്ങാടി, ചേലക്കാട്, ഐത്തല, ഇടമണ്‍) 12
48 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്) 4
49 റാന്നി പെരുനാട്
(പെരുനാട്, മാടമണ്‍, ശബരിമല, നിലയ്ക്കല്‍) 11
50 സീതത്തോട്
(സീതത്തോട്, കൊട്ടക്കുഴി, വാലുപാറ, കോട്ടമണ്‍പാറ, ആലുങ്കല്‍, കൊച്ചുകോയിക്കല്‍) 17
51 തണ്ണിത്തോട് 1
52 തോട്ടപ്പുഴശേരി
(ചിറയിറമ്പ്, കുറിയന്നൂര്‍, മാരാമണ്‍) 3
53 തുമ്പമണ്‍
(തുമ്പമണ്‍) 11
54 വടശേരിക്കര
(കുമ്പളാംപൊയ്ക, ചെറുകുളഞ്ഞി, പേഴുംപാറ, വടശേരിക്കര) 10
55 വളളിക്കോട്
(ഞക്കുനിലം, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 6
56 വെച്ചൂച്ചിറ
(കൊല്ലമുള, വെച്ചൂച്ചിറ) 6
ജില്ലയില്‍ ഇതുവരെ ആകെ 27990 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 23483 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ഡിസംബര്‍ 24ന് രോഗബാധ സ്ഥിരീകരിച്ച കവിയൂര്‍ സ്വദേശി (64) ഡിസംബര്‍ 25ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. 2) തിരുവല്ല സ്വദേശി (65) ഡിസംബര്‍ 24ന് ആശുപത്രിയിലേയ്ക്കുളള യാത്രാമദ്ധ്യേ മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 268 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 23267 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4552 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4307 പേര്‍ ജില്ലയിലും, 245 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

error: Content is protected !!