ബ്രിട്ടനില്‍ കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

 

യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.

 

ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോർട്ട്.ബ്രിട്ടനില്‍ കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിവേഗം പടരുന്ന സാഹചര്യത്തില്‍ ഒമാനും തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചുപൂട്ടി. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ഒരു മണിമുതലാണ് നിയന്ത്രണം നിലവില്‍ വരിക.

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ യുഎഇ റദ്ദാക്കി. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ വിമാന കമ്പനികള്‍ അറിയിച്ചു.

error: Content is protected !!