പരാതികള്‍ പരിഹരിച്ച് കോന്നി താലൂക്ക് തല അദാലത്ത്

 

കോന്നി വാര്‍ത്ത ഡോട്ട് കോം : ജില്ലാ കളക്ടര്‍ പി.ബി നുഹിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി നടത്തിയ കോന്നി താലൂക്ക് തല  പൊതുജന പരാതി പരിഹാര അദാലത്തില്‍ പരിഹരിക്കാനായത് 21 പരാതികള്‍. പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. വിവിധ അക്ഷയ കേന്ദ്രങ്ങളുടെ പങ്കാളിത്തോടെയാണ് അദാലത്ത് നടത്തിയത്.

ഭൂമി സംബന്ധമായ പരാതികളാണ് കൂടുതലായും പരിഗണനയ്ക്ക് വന്നത്. ഇത്തരം പരാതികളില്‍ തഹസീല്‍ദാര്‍ നേരിട്ടെത്തി സ്ഥലപരിശോധന നടത്തേണ്ടവ ഉള്‍പ്പെടെയുള്ള പരാതികള്‍ പരിശോധിച്ച് കുറഞ്ഞ സമയപരിധിക്കുള്ളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കോന്നി തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ആകെ ലഭിച്ച 21 പരാതികളില്‍ ഒരെണ്ണം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പരാതിയിന്‍മേല്‍ കോടതിനടപടിപ്രകാരം മുന്നോട്ട് പോകാന്‍ പരാതിക്കാരന് നിര്‍ദേശം നല്‍കി. ബാക്കിയുള്ള പരാതികള്‍ സമയബന്ധിതമായി പരിഹാരംകാണാന്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യാഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി
.
പരാതിക്കാര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് അദാലത്തില്‍ പങ്കെടുത്തത്. അക്ഷയകേന്ദ്രങ്ങളിലൂടെ മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഓണ്‍ലൈനായി അദാലത്തില്‍ പങ്കെടുത്ത് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണാന്‍ അവസരം ലഭിച്ചത്.
അദാലത്തില്‍ എ.ഡി.എം അലക്സ് പി. തോമസ്, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, ഐ.ടി. മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷൈന്‍ ജോസ്, ജൂനിയര്‍ സൂപ്രണ്ട് ഷിബു തോമസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!