സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി 171, കാസര്‍ഗോഡ് 119 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,93,518 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അഷ്‌റഫ് (62), വര്‍ക്കല സ്വദേശി അബ്ദുള്‍ മജീദ് (80), വെമ്പായം സ്വദേശിനി ലീല (65), കാട്ടാക്കട സ്വദേശി സ്മിതാമ്മ (75), കൊല്ലം മടന്നട സ്വദേശിനി എ.കെ. സുമതി (88), പത്തനംതിട്ട കോന്നി സ്വദേശി ചെല്ലപ്പന്‍ ആചാരി (86), ആലപ്പുഴ കൊറ്റന്‍കുളങ്ങര സ്വദേശിനി റഷീദബീവി (59), ചെങ്ങന്നൂര്‍ സ്വദേശി രവി (64), ചേര്‍ത്തല സ്വദേശിനി രാജമ്മ (82), മുഹമ്മ സ്വദേശിനി പങ്കജാക്ഷി അമ്മ (90), തലവാടി സ്വദേശി തോമസ് ഡാനിയല്‍ (90), മുതുകുളം സ്വദേശി ഗംഗാധരന്‍ നായര്‍ (73), കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനി ലൈലാമ്മ (41), ആനിക്കാട് സ്വദേശി രാമചന്ദ്രന്‍ നായര്‍ (70), എറണാകുളം നേരിയമംഗലം സ്വദേശി ബാലകൃഷ്ണന്‍ (80), മുളംതുരുത്തി സ്വദേശി പി.എന്‍. ജോഷി (55), പാലക്കാട് ദൈര സ്വദേശി സ്ട്രീറ്റ് സ്വദേശി ദാവൂദ് ഖാന്‍ (74), പുതുപരിയാരം സ്വദേശിനി സൈനബ (60), പുതുനഗരം സ്വദേശിനി റമീസ (60), കുഴല്‍മന്ദം സ്വദേശി പരമേശ്വരന്‍ (75), വല്ലാപുഴ സ്വദേശിനി ആമിന (85), കൊല്ലങ്കോട് സ്വദേശി മാധവന്‍ (45), കോഴിക്കോട് ആര്‍ട്‌സ് കോളേജ് സ്വദേശിനി അമിനാബി (75), വടകര സ്വദേശി ബാലന്‍ (80), വയനാട് പൂത്താടി സ്വദേശി കെ.പി. വാസുദേവന്‍ (70), കണ്ണൂര്‍ തലശേരി സ്വദേശി അബൂബക്കര്‍ (65), പാനൂര്‍ സ്വദേശി ഷമീം (35), ചേളേരി സ്വദേശി സി.വി. ഇബ്രാഹീം (75), അഴീക്കോട് സ്വദേശിനി സാഹിറ (60), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2786 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5578 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 593 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 644, കോഴിക്കോട് 753, മലപ്പുറം 616, തൃശൂര്‍ 640, കോട്ടയം 560, ആലപ്പുഴ 447, കൊല്ലം 400, പാലക്കാട് 208, പത്തനംതിട്ട 289, തിരുവനന്തപുരം 291, കണ്ണൂര്‍ 218, വയനാട് 237, ഇടുക്കി 164, കാസര്‍ഗോഡ് 111 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 9, കണ്ണൂര്‍ 8, തൃശൂര്‍ 7, കോഴിക്കോട് 5, തിരുവനന്തപുരം 4, കൊല്ലം, പത്തനംതിട്ട, കാസര്‍ഗോഡ് 3 വീതം, പാലക്കാട്, വയനാട് 2 വീതം, ആലപ്പുഴ, കോട്ടയം, മലപ്പുറം 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4749 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 315, കൊല്ലം 309, പത്തനംതിട്ട 185, ആലപ്പുഴ 262, കോട്ടയം 462, ഇടുക്കി 93, എറണാകുളം 606, തൃശൂര്‍ 442, പാലക്കാട് 238, മലപ്പുറം 664, കോഴിക്കോട് 618, വയനാട് 157, കണ്ണൂര്‍ 330, കാസര്‍ഗോഡ് 68 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,396 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,36,814 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,89,910 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,76,377 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,533 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1474 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ശൂരനാട് നോര്‍ത്ത് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 18), കോട്ടയം ജില്ലയിലെ വെളിയന്നൂര്‍ (4), കോട്ടയം ജില്ലയിലെ കല്ലറ (9), കൊഴുവനല്‍ (1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് 4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ ആകെ 458 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 348 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 68 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(ആനന്ദപ്പളളി, മിത്രപുരം, കണ്ണംകോട്, കരുവാറ്റ, മൂന്നാളം) 17
2 പന്തളം
(മുടിയൂര്‍കോണം, കുരമ്പാല, മുളമ്പുഴ, പൂഴിക്കാട്, പന്തളം) 17
3 പത്തനംതിട്ട
(കുമ്പഴ, ആനപ്പാറ, മുണ്ടുകോട്ടയ്ക്കല്‍, വെട്ടിപ്രം, പത്തനംതിട്ട) 14
4 തിരുവല്ല
(മതില്‍ഭാഗം, ചുമത്ര, കറ്റോട്, പ്രാവിന്‍കൂട്, പൊടിയാടി, കല്ലുങ്കല്‍, കാവുഭാഗം) 20
5 ആനിക്കാട്
(ആനിക്കാട്, നൂറോമാവ്) 5
6 ആറന്മുള
(മാലക്കര, ഇടശേരിമല, കിടങ്ങന്നൂര്‍, എരുമക്കാട്, നീര്‍വീളാകം, ഇടയാറന്മുള) 10
7 അയിരൂര്‍
(വെളളിയറ, തീയാടിക്കല്‍, തടിയൂര്‍, ഇടപ്പാവൂര്‍) 7
8 ചെന്നീര്‍ക്കര
(ഊന്നുകല്‍) 2
9 ചെറുകോല്‍ 1
10 ചിറ്റാര്‍
(വയ്യാറ്റുപുഴ, മീന്‍കുഴി, കൊടുമുടി, ചിറ്റാര്‍) 10
11 ഏറത്ത്
(വെളളകുളങ്ങര, പുതുശ്ശേരിഭാഗം, പുളിമല, തുവയൂര്‍, വയല, ചൂരക്കോട്, മണക്കാല) 13
12 ഇലന്തൂര്‍
(ഇടപ്പരിയാരം, ഇലന്തൂര്‍) 4
13 ഏനാദിമംഗലം
(മാരൂര്‍, കുറുമ്പകര) 6
14 ഇരവിപേരൂര്‍
(നെല്ലിമല, ഇരവിപേരൂര്‍, വളളംകുളം) 9
15 ഏഴംകുളം
(ഏഴംകുളം, ഏനാത്ത്, കൈതപ്പറമ്പ്, അറുകാലിക്കല്‍ വെസ്റ്റ്) 8
16 എഴുമറ്റൂര്‍
(തെളളിയൂര്‍, എഴുമറ്റൂര്‍) 2
17 കടമ്പനാട്
(മണ്ണടി) 3
18 കടപ്ര
(വളഞ്ഞവട്ടം, കടപ്ര) 2
19 കലഞ്ഞൂര്‍
(കൂടല്‍, പാടം, കലഞ്ഞൂര്‍) 7
20 കല്ലൂപ്പാറ
(പുതുശ്ശേരി, കല്ലൂപ്പാറ, തുരുത്തികാട്, കടമാന്‍കുളം) 5
21 കവിയൂര്‍
(മുണ്ടിയപ്പളളി, കവിയൂര്‍) 3
22 കൊടുമണ്‍
(കൊടുമണ്‍ ഈസ്റ്റ്, കൊടുമണ്‍) 7
23 കോയിപ്രം
(കുറങ്ങഴ, പുല്ലാട്, കുന്നം, പ്ലാങ്കമണ്‍, കുറവന്‍കുഴി, പൂവത്തൂര്‍) 22
24 കോന്നി
(വെളളപ്പാറ, വട്ടക്കാവ്, കിഴക്കുപുറം, മങ്ങാരം, കോന്നി) 9
25 കൊറ്റനാട്
(ചാലാപ്പളളി, കൊറ്റനാട്) 4
26 കോട്ടാങ്ങല്‍
(കോട്ടാങ്ങല്‍, ചുങ്കപ്പാറ) 6
27 കോഴഞ്ചേരി
(കീഴുകര, മാരാമണ്‍, കോഴഞ്ചേരി) 3
28 കുളനട
(കുളനട, മാന്തുക, ഉളളന്നൂര്‍, പനങ്ങാട്) 9
29 കുന്നന്താനം
(കുന്നന്താനം, മാന്താനം) 2
30 കുറ്റൂര്‍
(തെങ്ങേലി, വെസ്റ്റ് ഓതറ, വെണ്‍പാല, കുറ്റൂര്‍) 7
31 മലയാലപ്പുഴ
(മലയാലപ്പുഴ,) 2
32 മല്ലപ്പളളി
(മല്ലപ്പളളി, മല്ലപ്പളളി വെസ്റ്റ്) 6
33 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട) 5
34 മൈലപ്ര 1
35 നാറാണംമൂഴി
(മടന്തമണ്‍, ചെമ്പനോലി, കണ്ണംപ്പളളി, മാടത്തമണ്‍, കക്കുടുമണ്‍) 12
36 നെടുമ്പ്രം 1
37 നിരണം 1
38 ഓമല്ലൂര്‍
(ഓമല്ലൂര്‍, ചീക്കനാല്‍) 10
39 പളളിക്കല്‍
(തെങ്ങമം, പയ്യനല്ലൂര്‍, പഴകുളം, ഇളംമ്പളളില്‍, ചെറുകുന്നം) 18
40 പന്തളം-തെക്കേക്കര
(പൊങ്ങലടി, തട്ട, മന്നംനഗര്‍, പെരുമ്പുളിക്കല്‍) 13
41 പ്രമാടം
(പ്രമാടം, മല്ലശേരി) 2
42 പുറമറ്റം
(വെണ്ണികുളം, പുറമറ്റം) 2
43 റാന്നി
(പുതുശേരിമല, റാന്നി, മന്ദിരം, ഉതിമൂട്) 8
44 റാന്നി പഴവങ്ങാടി
(ഐത്തല, കാരികുളം, ചെല്ലകാട്, പഴവങ്ങാടി) 10
45 റാന്നി അങ്ങാടി
(പുല്ലുപ്രം, ഈട്ടിച്ചുവട്, അങ്ങാടി) 4
46 റാന്നി പെരുനാട്
(നിലയ്ക്കല്‍, പെരുനാട്, സന്നിധാനം) 11
47 സീതത്തോട്
(കൊച്ചുകോയിക്കല്‍, സീതത്തോട്) 13
48 തണ്ണിത്തോട് 1
49 തോട്ടപ്പുഴശേരി 1
50 തുമ്പമണ്‍
(തുമ്പമണ്‍) 3
51 വടശേരിക്കര
(വടശേരിക്കര, പേഴുംപാറ) 2
52 വളളിക്കോട്
(വളളിക്കോട്) 3
53 വെച്ചൂച്ചിറ
(ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, കുറുമ്പമൂഴി, മുക്കൂട്ടുതറ, വെച്ചൂച്ചിറ) 8
54 മറ്റ് ജില്ലക്കാര്‍ 4

പത്തനംതിട്ട ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച മറ്റ് സംസ്ഥാനക്കാരായ 12 പേരെയും, മറ്റ് ജില്ലക്കാരായ 11 പേരെയും അതത് സ്ഥലങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ഏറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ച മൂന്നു പേരെ പത്തനംതിട്ട ജില്ലയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 25628 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 21357 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

error: Content is protected !!