സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരം ചൊവ്വര സ്വദേശി ദിവാകരന്‍ (84), വെമ്പായം സ്വദേശിനി ഓമന അമ്മ (65), കുളത്തൂര്‍ സ്വദേശി സുകുമാര്‍ ബാബു (72), നേമം സ്വദേശിനി തുളസി (69), വെള്ളായണി സ്വദേശിനി തങ്കം (60), ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സുകുമാര കുറുപ്പ് (74), എറണാകുളം താണിക്കല്‍ ലെയിന്‍ സ്വദേശിനി മുംതാസ് (70), ഇലഞ്ഞി സ്വദേശി മേരിക്കുട്ടി (70), തൃശൂര്‍ ചെറുങ്ങലൂര്‍ സ്വദേശി ബീരാവുണ്ണി (62), മലപ്പുറം ആനമങ്ങാട് സ്വദേശി അബൂബക്കര്‍ (78), കരുളായി സ്വദേശി മുഹമ്മദ് (60), കല്പകഞ്ചേരി സ്വദേശി കുഞ്ഞീത്തുട്ടി (74), തവനൂര്‍ സ്വദേശിനി കദീജ (79), വളവന്നൂര്‍ സ്വദേശി മൊയ്ദീന്‍ ഹാജി (70), കോഴിക്കോട് ഫറോഖ് സ്വദേശിനി കദീസുമ്മ (72), ചേങ്ങോട്ടുകാവ് സ്വദേശി ബാലന്‍ നായര്‍ (65), കാപ്പാട് സ്വദേശി ശ്രീദത്ത് (5), കണ്ണാച്ചേരി സ്വദേശിനി ചിന്നമ്മു (85), വടകര സ്വദേശി മഹമൂദ് (74), വയനാട് തലപ്പുഴ സ്വദേശിനി സാവിത്രി (60), സുല്‍ത്താന്‍ബത്തേരി സ്വദേശി മുഹമ്മദ് (84), കണ്ണൂര്‍ എളമയൂര്‍ സ്വദേശി ഗോപി (72), കാസര്‍ഗോഡ് കുട്ടിക്കാലു സ്വദേശി കോരപ്പല്ലു (70) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2757 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4722 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 606 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 651, തൃശൂര്‍ 616, എറണാകുളം 436, കോട്ടയം 503, മലപ്പുറം 462, കൊല്ലം 438, പത്തനംതിട്ട 319, പാലക്കാട് 180, ആലപ്പുഴ 304, തിരുവനന്തപുരം 176, കണ്ണൂര്‍ 246, വയനാട് 214, ഇടുക്കി 104, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 13, എറണാകുളം, തൃശൂര്‍, കോഴിക്കോട് 5 വീതം, തിരുവനന്തപുരം, പത്തനംതിട്ട 3 വീതം, പാലക്കാട് 2, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4701 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 273, കൊല്ലം 283, പത്തനംതിട്ട 190, ആലപ്പുഴ 211, കോട്ടയം 463, ഇടുക്കി 134, എറണാകുളം 504, തൃശൂര്‍ 577, പാലക്കാട് 205, മലപ്പുറം 664, കോഴിക്കോട് 581, വയനാട് 192, കണ്ണൂര്‍ 349, കാസര്‍ഗോഡ് 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,32,065 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,94,646 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,217 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,429 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1470 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 5 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ രാമന്‍കരി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കരുവാറ്റ (സബ് വാര്‍ഡ് 15), ഇടുക്കി ജില്ലയിലെ ഉപ്പുതുറ (5, 6, 7, 14, 15 (സബ് വാര്‍ഡുകള്‍), 12) പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ (സബ് വാര്‍ഡ് 15), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
ഇന്ന് ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. ഇതോടെ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 20 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 366 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 69 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, കരുവാറ്റ, അടൂര്‍, പന്നിവിഴ, പറക്കോട്) 13
2 പന്തളം
(മുടിയൂര്‍കോളം, കുരമ്പാല, പന്തളം, എം.എസ്.എം., തോന്നല്ലൂര്‍) 30
3 പത്തനംതിട്ട
(കുമ്പഴ, മൈലാടുംപാറ, പത്തനംതിട്ട, മാക്കാംകുന്ന്, കരിമ്പനാംകുഴി) 22
4 തിരുവല്ല
(വളഞ്ഞവട്ടം, കല്ലൂങ്കല്‍, തിരുവല്ല, കാവുഭാഗം, മഞ്ഞാടി, പെരുന്തുരുത്തി) 6
5 ആനിക്കാട്
(വായ്പ്പൂര്‍, ആനിക്കാട്, നൂറോമാവ്) 4
6 ആറന്മുള
(കുറുച്ചിമുട്ടം, വല്ലന, മാലക്കര, കോട്ട, ഇടയാറന്മുള, ആറന്മുള) 9
7 അരുവാപുലം
(മുതുപേഴുംകല്‍, കുമ്മണ്ണൂര്‍, ഊട്ടുപ്പാറ, അരുവാപുലം) 5
8 അയിരൂര്‍
(പ്ലാങ്കമണ്‍, തടിയൂര്‍, അയിരൂര്‍, ഇടപ്പാവൂര്‍) 13
9 ചെന്നീര്‍ക്കര
(മാത്തൂര്‍, ചെന്നീര്‍ക്കര, പ്രക്കാനം, ഊന്നുകല്‍) 5
10 ചെറുകോല്‍
(ചെറുകോല്‍) 4
11 ചിറ്റാര്‍
(മീന്‍കുഴി, നീലിപിലാവ്, തെക്കേക്കര, കൊടുമുടി, ചിറ്റാര്‍) 7
12 ഏറത്ത്
(കിളിവയല്‍, വടക്കടത്തുകാവ്) 12
13 ഇലന്തൂര്‍
(ഇലന്തൂര്‍) 3
14 ഏനാദിമംഗലം
(ഇളമണ്ണൂര്‍) 7
15 ഇരവിപേരൂര്‍
(തോട്ടപ്പുഴ, ഇരവിപേരൂര്‍, വളളംകുളം) 8
16 ഏഴംകുളം
(തേപ്പുപാറ, ചായലോട്, അറുകാലിക്കല്‍ വെസ്റ്റ്, നെടുമണ്‍, വയല) 11
17 എഴുമറ്റൂര്‍
(തെളളിയൂര്‍, എഴുമറ്റൂര്‍) 5
18 കടമ്പനാട്
(നെല്ലിമുകള്‍, കടമ്പനാട്) 2
19 കടപ്ര
(പാറമല, കടപ്ര) 3
20 കലഞ്ഞൂര്‍
(അതിരുങ്കല്‍, കലഞ്ഞൂര്‍, കുളത്തുമണ്‍, മുറിഞ്ഞകല്‍) 5
21 കല്ലൂപ്പാറ 1
22 കവിയൂര്‍
(കവിയൂര്‍) 10
23 കൊടുമണ്‍
(കൊടുമണ്‍ ഈസ്റ്റ്, അങ്ങാടിക്കല്‍ സൗത്ത്, ഒറ്റതേക്ക്, ഐക്കാട്, അങ്ങാടിക്കല്‍) 9
24 കോയിപ്രം
(കോയിപ്രം, കുറവന്‍കുഴി, കുന്നത്തുകര, പൂവത്തൂര്‍) 7
25 കോന്നി
(പയ്യനാമണ്‍, കോന്നി, ഇളകൊളളൂര്‍) 5
26 കൊറ്റനാട്
(ചാലാപ്പളളി, കൊറ്റനാട്) 6
27 കോട്ടാങ്ങല്‍ 1
28 കോഴഞ്ചേരി 1
29 കുളനട
(ഉളളന്നൂര്‍, പനങ്ങാട്) 5
30 കുന്നന്താനം 1
31 കുറ്റൂര്‍
(തെങ്ങേലി, വെസ്റ്റ് ഓതറ, കുറ്റൂര്‍) 16
32 മലയാലപ്പുഴ
(മലയാലപ്പുഴ, കുമ്പളാംപോയ്ക) 6
33 മല്ലപ്പളളി 1
34 മല്ലപ്പുഴശേരി
(പുന്നയ്ക്കാട്, മല്ലപ്പുഴശേരി) 2
35 മൈലപ്ര
(മേക്കൊഴൂര്‍, മൈലപ്ര) 3
36 നാറാണംമൂഴി
(തോമ്പിക്കണ്ടം, കക്കുടുമണ്‍) 2
37 നാരങ്ങാനം
(കടമ്മനിട്ട) 3
38 നിരണം 1
39 ഓമല്ലൂര്‍ 1
40 പളളിക്കല്‍
(പഴകുളം, പാറക്കൂട്ടം, അമ്മകണ്ടകര) 5
41 പന്തളം-തെക്കേക്കര
(കീരുകുഴി, തട്ട, മല്ലിക, പടുകോട്ടയ്ക്കല്‍, മന്നംനഗര്‍, പെരുമ്പുളിക്കല്‍) 21
42 പെരിങ്ങര
(ചാത്തങ്കേരി) 2
43 പ്രമാടം
(വി-കോട്ടയം, തെങ്ങുംകാവ്, ളാക്കൂര്‍, വട്ടപ്പാറ) 10
44 പുറമറ്റം
(പുറമറ്റം) 2
45 റാന്നി
(പുതുശേരിമല, മന്ദിരം, ഇടക്കുളം, ചേത്തയ്ക്കല്‍, നെല്ലക്കാമണ്‍, റാന്നി) 10
46 റാന്നി പഴവങ്ങാടി
(ഇടമണ്‍ കാരികുളം, പഴവങ്ങാടി) 16
47 റാന്നി അങ്ങാടി
(കരിങ്കുറ്റി, കച്ചേരിത്തടം) 11
48 റാന്നി പെരുനാട്
(പെരുനാട്, കൂനംകാര, ശബരിമല) 6
49 സീതത്തോട്
(ആങ്ങമൂഴി, കൊട്ടക്കുഴി, കൊച്ചുകോയിക്കല്‍, സീതത്തോട്) 13
50 തണ്ണിത്തോട്
(എലിമുളളുംപ്ലാക്കല്‍, തണ്ണിത്തോട്) 2
51 തോട്ടപ്പുഴശേരി
(മാരാമണ്‍, കുറിയന്നൂര്‍) 7
52 തുമ്പമണ്‍ 1
53 വടശേരിക്കര
(കുമ്പളാംപൊയ്ക, കുമ്പളത്താമണ്‍, വടശേരിക്കര, മണിയാര്‍, ചെറുകുളഞ്ഞി, പേഴുംപാറ) 10
54 വളളിക്കോട്
(വളളിക്കോട്, ഞക്കുനിലം വളളിക്കോട്) 6
55 വെച്ചൂച്ചിറ
(ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, കൊല്ലമുള, മുക്കൂട്ടുതറ, കക്കുടുക്ക, വെച്ചൂച്ചിറ) 27
ജില്ലയില്‍ ഇതുവരെ ആകെ 25273 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 21009 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 185 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 21626 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3492 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3255 പേര്‍ ജില്ലയിലും, 237 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍ ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 147
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 34
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 142
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 160
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 200
ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 31
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 38
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 121
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 17
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 28
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1881
11 സ്വകാര്യ ആശുപത്രികളില്‍ 107
ആകെ 2906

ജില്ലയില്‍ 4700 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2364 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3544 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 294 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 125 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 10608 പേര്‍ നിരീക്ഷണത്തിലാണ്.

 

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് ( വായനശാല മേലകത്ത് പടി മുതല്‍ വായനശാല പൊലിമല നിരമേല്‍ ഭാഗം) പ്രദേശങ്ങളില്‍ ഡിസംബര്‍ 18 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

error: Content is protected !!