സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

 

കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം 346, ആലപ്പുഴ 330, പാലക്കാട് 306, തിരുവനന്തപുരം 271, കണ്ണൂര്‍ 266, ഇടുക്കി 243, വയനാട് 140, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,851 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 71,79,051 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

തിരുവനന്തപുരത്ത് ചികിത്സയിലുണ്ടായിരുന്ന നാഗര്‍കോവില്‍ സ്വദേശി ക്രിസ്റ്റിന്‍ ചെല്ലം (62), കൊല്ലം ചാത്തന്നൂര്‍ സ്വദേശി വത്സലന്‍ (75), മുഖത്തല സ്വദേശി നാണു (100), നിലമേല്‍ സ്വദേശി മാധവന്‍ ഉണ്ണിത്താന്‍ (75), പത്തനംതിട്ട മുടിയൂര്‍ക്കോണം സ്വദേശി രാജശേഖരന്‍ പിള്ള (63), പെരിങ്ങാട് സ്വദേശി കുഞ്ഞുമോന്‍ (75), എടകുളം സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍ (82), സീതതോട് സ്വദേശി വചനപാലന്‍ (89), മല്ലപ്പള്ളി സ്വദേശി എം.കെ. ചെറിയാന്‍ (71), നരക്കതാനി സ്വദേശി കെ.എന്‍. യോഹന്നാന്‍ (67), ആലപ്പുഴ സകറിയ വാര്‍ഡ് സ്വദേശിനി ബീമ (59), മായിത്തറ സ്വദേശി സുകുമാരന്‍ (68), പുന്നപ്ര സ്വദേശിനി വത്സല (66), പുന്നപ്ര സ്വദേശിനി തുളസി (60), കോട്ടയം വൈക്കം സ്വദേശി മുരളി (54), ഇടുക്കി പശുപര സ്വദേശി സുകുമാരന്‍ (62), എറണാകുളം കോട്ടുവള്ളിക്കാവ് സ്വദേശി ഭാസ്‌കരന്‍ (82), കാലടി സ്വദേശി മുഹമ്മദ് (78), മലപ്പുറം അന്തിയൂര്‍കുന്ന് സ്വദേശിനി സഫീറ (60), പരപ്പനങ്ങാടി സ്വദേശിനി ചെറിയ ബീവി പനയത്തില്‍ (74), പോരൂര്‍ സ്വദേശി ചാരുകുട്ടി (82), കോഴിക്കോട് താമരശേരി സ്വദേശി മൊയ്ദീന്‍ കോയ (65), കല്ലായി സ്വദേശി അലിമോന്‍ (65), ഒരവില്‍ സ്വദേശി എന്‍.കെ. മാധവന്‍ (66), കിനാലൂര്‍ സ്വദേശി ശ്രീധരന്‍ (74), കുതിരവട്ടം സ്വദേശി പി. കൃഷ്ണന്‍കുട്ടി (87), കണ്ണൂര്‍ ഒളവിലം സ്വദേശി ചന്ദ്രന്‍ (67) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2734 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 99 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 541 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 540, മലപ്പുറം 467, കോട്ടയം 474, എറണാകുളം 357, തൃശൂര്‍ 446, പത്തനംതിട്ട 356, കൊല്ലം 339, ആലപ്പുഴ 304, പാലക്കാട് 137, തിരുവനന്തപുരം 192, കണ്ണൂര്‍ 222, ഇടുക്കി 230, വയനാട് 135, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 10, എറണാകുളം 9, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 5 വീതം, മലപ്പുറം 4, കൊല്ലം, തൃശൂര്‍, പാലക്കാട് 2 വീതം, ഇടുക്കി, കോട്ടയം, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 265, കൊല്ലം 418, പത്തനംതിട്ട 184, ആലപ്പുഴ 484, കോട്ടയം 576, ഇടുക്കി 98, എറണാകുളം 565, തൃശൂര്‍ 440, പാലക്കാട് 277, മലപ്പുറം 520, കോഴിക്കോട് 780, വയനാട് 209, കണ്ണൂര്‍ 101, കാസര്‍ഗോഡ് 53 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,155 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,27,364 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,96,747 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,83,389 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1563 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നരനാമ്മൂഴി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 3, 8), വടശേരിക്കര (സബ് വാര്‍ഡ് 1), ഏറാത്ത് (സബ് വാര്‍ഡ് 13, 15), കവിയൂര്‍ (സബ് വാര്‍ഡ് 8), കലഞ്ഞൂര്‍ (സബ് വാര്‍ഡ് 15), പന്തളം തെക്കേക്കര (സബ് വാര്‍ഡ് 2), ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ (22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 453 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 432 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 390 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 56 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(പന്നിവിഴ, കൊന്നമണ്‍കര, മൂന്നാളം, ആനന്ദപ്പളളി, പറക്കോട്, അടൂര്‍) 17
2 പന്തളം
(തോന്നല്ലൂര്‍, പൂഴിക്കാട്, കുരമ്പാല) 13
3 പത്തനംതിട്ട
(കുമ്പഴ, മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട, അഴൂര്‍) 13
4 തിരുവല്ല
(കാട്ടൂര്‍ക്കര, മഞ്ഞാടി, തിരുമൂലപുരം, ചുമത്ര, മതില്‍ഭാഗം) 18
5 ആനിക്കാട്
(ആനിക്കാട്, നൂറോമാവ്) 6
6 ആറന്മുള
(ആറന്മുള) 2
7 അരുവാപുലം
(അരുവാപുലം, കല്ലേലി, കൊക്കാത്തോട്, ഐരവണ്‍) 9
8 അയിരൂര്‍
(അയിരൂര്‍ വെളളിയറ, കാഞ്ഞീറ്റുകര, ഇടപ്പാവൂര്‍) 9
9 ചെറുകോല്‍ 1
10 ചിറ്റാര്‍
(ചിറ്റാര്‍) 4
11 ഏറത്ത്
(വെളളകുളങ്ങര, കിളിവയല്‍, ചൂരക്കോട്, മണക്കാല, വടക്കടത്തുകാവ്) 25
12 ഇലന്തൂര്‍
(നെല്ലിക്കാല, ഇടപ്പരിയാരം, ഇലന്തൂര്‍) 6
13 ഏനാദിമംഗലം
(ഇളമണ്ണൂര്‍, കുറുമ്പകര) 3
14 ഇരവിപേരൂര്‍
(ഇരവിപേരൂര്‍, ഓതറ, വളളംകുളം) 9
15 ഏഴംകുളം
(നെടുമണ്‍, ഏനാത്ത്, കൈതപ്പറമ്പ്, വയല, ഏനാത്ത്) 12
16 എഴുമറ്റൂര്‍
(എഴുമറ്റൂര്‍) 3
17 കടമ്പനാട്
(തുവയൂര്‍, തുവയൂര്‍ സൗത്ത്, നെല്ലിമുകള്‍, മണ്ണടി, കടമ്പനാട്) 27
18 കടപ്ര
(പരുമല, വളഞ്ഞവട്ടം, കടപ്ര) 13
19 കലഞ്ഞൂര്‍
(പാടം, നെടുമണ്‍കാവ്, മുറിഞ്ഞകല്‍, കൂടല്‍) 9
20 കല്ലൂപ്പാറ
(പരിയാരം, കല്ലൂപ്പാറ) 2
21 കവിയൂര്‍
(കവിയൂര്‍, കോട്ടൂര്‍, തോട്ടഭാഗം) 10
22 കൊടുമണ്‍
(അങ്ങാടിക്കല്‍, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍) 7
23 കോയിപ്രം
(വരയന്നൂര്‍, വെണ്ണികുളം, കുറവന്‍കുഴി, കുന്നത്തുകര, പൂവത്തൂര്‍, കുമ്പനാട്, പുല്ലാട്) 17
24 കോന്നി
(മാരൂര്‍പാലം, കൊന്നപ്പാറ, അതുമ്പുംകുളം, മങ്ങാരം) 8
25 കൊറ്റനാട്
(കൊറ്റനാട്) 7
26 കോട്ടാങ്ങല്‍
(പാടിമണ്‍, ചുങ്കപ്പാറ, വായ്പ്പൂര്‍, കോട്ടാങ്ങല്‍) 7
27 കോഴഞ്ചേരി
(കോഴഞ്ചേരി, മേലുകര) 6
28 കുളനട
(മാന്തുക, ഞെട്ടൂര്‍, കുളനട) 4
29 കുന്നന്താനം
(ആഞ്ഞിലിത്താനം, കുന്നന്താനം) 3
30 കുറ്റൂര്‍
(വെണ്‍പാല, തെങ്ങേലി, വെസ്റ്റ് ഓതറ, കുറ്റൂര്‍) 19
31 മലയാലപ്പുഴ
(ചെങ്ങറ, താഴം, വെട്ടൂര്‍) 5
32 മല്ലപ്പളളി
(പരിയാരം, മല്ലപ്പളളി) 3
33 മെഴുവേലി
(മെഴുവേലി, കാരിത്തോട്ട) 4
34 നാറാണംമൂഴി
(നാറാണംമൂഴി, അടിച്ചിപ്പുഴ, കക്കുടുമണ്‍) 4
35 നിരണം
(നിരണം) 5
36 ഓമല്ലൂര്‍
(ഓമല്ലൂര്‍, മണ്ണാറമല, മഞ്ഞിനിക്കര) 4
37 പളളിക്കല്‍
(മുണ്ടപ്പളളി, അമ്മകണ്ടകര, തെങ്ങമം, പളളിക്കല്‍) 11
38 പന്തളം-തെക്കേക്കര
(കീരുകുഴി, പാറക്കര, പറന്തല്‍, ഇടമാലി, മന്നംനഗര്‍, പെരുമ്പുളിക്കല്‍) 21
39 പെരിങ്ങര 1
40 പ്രമാടം
(വി-കോട്ടയം, തെങ്ങുംകാവ്, ളാക്കൂര്‍, ഇളകൊളളൂര്‍) 4
41 റാന്നി
(റാന്നി) 3
42 റാന്നി പഴവങ്ങാടി
(ചെല്ലക്കാട്, ഐത്തല, കാരികുളം, പഴവങ്ങാടി) 15
43 റാന്നി അങ്ങാടി
(ഉന്നക്കാവ്, ഈട്ടിച്ചുവട്, പുല്ലൂപ്രം, വലിയകാവ്) 9
44 റാന്നി പെരുനാട്
(പെരുനാട്, പമ്പ, നിലയ്ക്കല്‍) 14
45 സീതത്തോട്
(കൊച്ചുകോയിക്കല്‍, സീതത്തോട്) 7
46 തണ്ണിത്തോട്
(എലിമുളളുംപ്ലാക്കല്‍, തണ്ണിത്തോട്) 4
47 തോട്ടപ്പുഴശേരി
(ചിറയിറമ്പ്, കുറിയന്നൂര്‍) 2
48 തുമ്പമണ്‍
(തുമ്പമണ്‍) 4
49 വടശേരിക്കര
(തലച്ചിറ, ചെറുകുളഞ്ഞി, പേഴുംപാറ) 6
50 വളളിക്കോട്
(വി-കോട്ടയം, കൈപ്പട്ടൂര്‍) 4
51 വെച്ചൂച്ചിറ
(ചാത്തന്‍തറ, കുടമുരുട്ടി, വെച്ചൂച്ചിറ) 13

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 3 (ചരുവില്‍ കോളനി ഭാഗം, കുന്നപ്പുറം ഭാഗം), വാര്‍ഡ് 6 (കിളിവയല്‍ കോളനി ഭാഗം), കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 (പറവിലപ്പടി ,ചക്കാലപ്പടി, കുരിശു കവലയ്ക്കടുത്തുള്ള പൊയ്കയില്‍ ജംഗ്ഷന്‍ എന്നീ ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഡിസംബര്‍ 17 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

error: Content is protected !!