സംസ്ഥാനത്ത്‌ 5949 പേർക്ക്‌ കോവിഡ്‌ : പത്തനംതിട്ട 333

 

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അഴിക്കോട് സ്വദേശിനി ലീല വിജയന്‍ (75), കരമന സ്വദേശി രഞ്ജിത്ത് (57), കൊല്ലം കുന്നിക്കോട് സ്വദേശി പൂക്കുഞ്ഞ് (73), കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഇക്ബാല്‍ (63), പത്തനംതിട്ട അടൂര്‍ സ്വദേശി യശോധരന്‍ (50), ആലപ്പുഴ കുമാരന്‍കരി സ്വദേശിനി രതിയമ്മ ഷാജി (50), കോട്ടയം അയര്‍കുന്നം സ്വദേശിനി മേരിക്കുട്ടി (69), ചിങ്ങവനം സ്വദേശിനി കുഞ്ഞമ്മ രാജു (73), എറണാകുളം ചേലമറ്റം സ്വദേശിനി ജെസി തോമസ് (43), കൂവപ്പടി സ്വദേശി രാംചന്ദ് ശേഖര്‍ (73), രാക്കാട് സ്വദേശി സി.കെ. ശശികുമാര്‍ (65), മൂവാറ്റുപുഴ സ്വദേശി ദേവസ്യ (70), ചേറായി സ്വദേശി കൃഷ്ണന്‍കുട്ടി (75), കിഴക്കമ്പലം സ്വദേശി ഹസന്‍ കുഞ്ഞ് (73), കലൂര്‍ സ്വദേശി ടി.പി. വല്‍സന്‍ (80), തൃശൂര്‍ മുല്ലശേരി സ്വദേശി ജോസ് (56), കാര്യവട്ടം സ്വദേശിനി ഭാനു (70), കുന്നംകുളം സ്വദേശി ശശി (66), പഴയന്നൂര്‍ സ്വദേശി മധുസൂദനന്‍ (60), പാലക്കാട് കോട്ടായി സ്വദേശി വേലായുധന്‍ (72), മലപ്പുറം മയ്പാടം സ്വദേശി രവീന്ദ്രന്‍ (50), തിരുനാവായ സ്വദേശി അലാവികുട്ടി (59), പുളിക്കല്‍ സ്വദേശി വേലായുധന്‍ (94), മഞ്ചേരിയില്‍ ചികിത്സയിലായിരുന്ന ബംഗളുരു സ്വദേശി സെല്‍വം സ്വാമിനാഥന്‍ (57), വയനാട് പനമരം സ്വദേശി ഇസ്മയില്‍ (63), എടവക സ്വദേശി അന്ത്രു ഹാജി (85), കല്‍പ്പറ്റ സ്വദേശി മമ്മുണ്ണി ഹാജി (89), കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി അയിഷ (78), പേരിങ്ങത്തൂര്‍ സ്വദേശി അബ്ദുള്ള (75), ഇരിട്ടി സ്വദേശി മമ്മൂട്ടി ഹാജി (93), പള്ളിക്കുന്ന് സ്വദേശി മുഹമ്മദ് കുഞ്ഞ് (70), ലക്ഷദ്വീപ് കവറത്തി സ്വദേശി അബ്ദുള്‍ ഫത്തഹ് (26), എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2594 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 646 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 737, കോഴിക്കോട് 731, എറണാകുളം 576, കോട്ടയം 563, തൃശൂര്‍ 520, ആലപ്പുഴ 416, പാലക്കാട് 208, തിരുവനന്തപുരം 269, കൊല്ലം 347, പത്തനംതിട്ട 235, വയനാട് 277, കണ്ണൂര്‍ 123, ഇടുക്കി 114, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, കോഴിക്കോട് 7, കണ്ണൂര്‍ 6, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 4 വീതം, വയനാട് 3, ഇടുക്കി 2, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 529, കൊല്ലം 447, പത്തനംതിട്ട 204, ആലപ്പുഴ 425, കോട്ടയം 387, ഇടുക്കി 160, എറണാകുളം 510, തൃശൂര്‍ 570, പാലക്കാട് 285, മലപ്പുറം 611, കോഴിക്കോട് 619, വയനാട് 320, കണ്ണൂര്‍ 110, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 60,029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,01,861 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,167 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,833 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,334 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1426 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 20) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.

4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 437ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 308 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 85 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(കണ്ണംകോട്, ആനന്ദപ്പളളി, മൂന്നാളം, മേലൂട്, പന്നിവിഴ, കരുവാറ്റ) 19
2 പന്തളം
(പന്തളം, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 6
3 പത്തനംതിട്ട
(കുമ്പഴ, കീഴ്‌ച്ചേരിക്കടവ്, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍ നന്നൂവക്കാട്, പത്തനംതിട്ട) 18
4 തിരുവല്ല
(തുകലശേരി, അഴിയിടത്തുച്ചുറ, പൊടിയാടി, തിരുവല്ല) 9
5 ആനിക്കാട്
(നൂറോമാവ്, ആനിക്കാട്) 4
6 ആറന്മുള
(എരുമക്കാട്, കുറിച്ചിമുട്ടം, ആറന്മുള) 4
7 അരുവാപുലം
(അരുവാപുലം, കൊക്കാത്തോട്) 3
8 അയിരൂര്‍
(ഇടപ്പാവൂര്‍, അയിരൂര്‍, വലിയകാവ്, ചെറുകോല്‍പ്പുഴ) 5
9 ചെന്നീര്‍ക്കര
(ചെന്നീര്‍ക്കര, ഊന്നുകല്‍, മുട്ടത്തുകോണം) 7
10 ഏറത്ത് 1
11 ഇലന്തൂര്‍ 1
12 ഏനാദിമംഗലം 1
13 ഇരവിപേരൂര്‍
(വെസ്റ്റ് ഓതറ, കോഴിമല, വളളംകുളം, ഓതറ, ഇരവിപേരൂര്‍) 7
14 ഏഴംകുളം
(ഏഴംകുളം, നെടുമണ്‍, പുതുമല) 3
15 എഴുമറ്റൂര്‍ 1
16 കടമ്പനാട് 1
17 കടപ്ര
(കടപ്ര, പരുമല, വളഞ്ഞവട്ടം) 8
18 കലഞ്ഞൂര്‍
(ഇടത്തറ, കലഞ്ഞൂര്‍) 2
19 കല്ലൂപ്പാറ
(പുതുശേരി, തുരുത്തിക്കാട്, കല്ലൂപ്പാറ) 5
20 കവിയൂര്‍
(പേഴുംകാല, കവിയൂര്‍) 6
21 കൊടുമണ്‍
(കൊടുമണ്‍, ഐക്കാട്, അങ്ങാടിക്കല്‍ നോര്‍ത്ത്) 6
22 കോയിപ്രം
(പൂവത്തൂര്‍, പുല്ലാട്, കുമ്പനാട്, കുറവന്‍കുഴി, കുന്നം) 23
23 കോന്നി
(പെരിഞ്ഞൊട്ടക്കല്‍, എലിയറയ്ക്കല്‍, മങ്ങാരം, കോന്നി) 7
24 കൊറ്റനാട്
(കരിമ്പിലാവ്, കൊറ്റനാട്) 8
25 കോട്ടാങ്ങല്‍
(ചുങ്കപ്പാറ, പാടിമണ്‍, നിര്‍മ്മലപുരം) 7
26 കോഴഞ്ചേരി
(കോഴഞ്ചേരി) 2
27 കുളനട
(കുളനട നോര്‍ത്ത്, മാന്തുക, കുളനട) 3
28 കുന്നന്താനം
(നെടുങ്ങാടപ്പളളി, പാലയ്ക്കാതകിടി, കുന്നന്താനം) 4
29 കുറ്റൂര്‍
(കുറ്റൂര്‍, തെങ്ങേലി, വെസ്റ്റ് ഓതറ) 3
30 മലയാലപ്പുഴ
(ചെങ്ങറ, മലയാലപ്പുഴ, കിഴക്കുപ്പുറം) 3
31 മല്ലപ്പളളി
(കിഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 2
32 മെഴുവേലി 1
33 മൈലപ്ര
(മേക്കൊഴുര്‍, മൈലപ്ര) 5
34 നാറാണംമൂഴി
(അത്തിക്കയം, അടിച്ചിപ്പുഴ, നാറാണംമൂഴി) 5
35 നാരങ്ങാനം
(നാരങ്ങാനം) 3
36 നെടുമ്പ്രം 1
37 നിരണം
(നിരണം) 2
38 ഓമല്ലൂര്‍
(പന്ന്യാലി, ഓമല്ലൂര്‍, മഞ്ഞിനിക്കര) 11
39 പള്ളിക്കല്‍
(മുണ്ടപ്പളളി, പഴകുളം, പാറക്കൂട്ടം, പെരിങ്ങനാട്) 4
40 പന്തളം-തെക്കേക്കര
(പങ്ങലടി, പാറക്കര, മന്നംനഗര്‍, ഇടമാലി, തട്ട, കീരുകുഴി, പറന്തല്‍, പടുകോട്ടയ്ക്കല്‍) 20
41 പ്രമാടം
(തെങ്ങുംകാവ്, പ്രമാടം) 2
42 പുറമറ്റം
(വെണ്ണിക്കുളം, പുറമറ്റം) 7
43 റാന്നി
(തോട്ടമണ്‍, റാന്നി, വയലത്തല) 3
44 റാന്നി പഴവങ്ങാടി
(കക്കുടുമണ്‍, പഴവങ്ങാടി, ചേത്തക്കല്‍, കാരികുളം, ഐത്തല, കൂനംകര) 10
45 റാന്നി അങ്ങാടി
(ഈട്ടിച്ചുവട്, അങ്ങാടി) 5
46 റാന്നി പെരുനാട്
(മാടമണ്‍, സന്നിധാനം, തുലാപ്പളളി) 26
47 സീതത്തോട്
(സീതത്തോട്) 3
48 തണ്ണിത്തോട്
(തണ്ണിത്തോട്) 5
49 തുമ്പമണ്‍
(തുമ്പമണ്‍) 10
50 വടശേരിക്കര
(വടശേരിക്കര, പേഴുംപാറ, ചെറുകുളഞ്ഞി) 8
51 വളളിക്കോട്
(വാഴമുട്ടം, വളളിക്കോട്) 6
52 വെച്ചൂച്ചിറ
(അരയാഞ്ഞിലിമൂട്, വെണ്‍ക്കുറിഞ്ഞി, മണ്ണടിശാല, മുക്കൂട്ടുതറ, ചാത്തന്‍തറ, കൊല്ലമുള, വെച്ചൂച്ചിറ) 12
53 മറ്റ് ജില്ലക്കാര്‍ 5

ജില്ലയില്‍ ഇതുവരെ ആകെ 23225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 19131 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഡിസംബര്‍ ഒന്‍പതിന് രോഗബാധ സ്ഥിരീകരിച്ച അയിരൂര്‍ സ്വദേശി (84) ഡിസംബര്‍ 12ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതരരോഗങ്ങളുടെ സങ്കീര്‍ണതകള്‍ മൂലം മരണമടഞ്ഞു.
2)ഡിസംബര്‍ ഒന്‍പതിന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (68) ഡിസംബര്‍ 12ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതരരോഗങ്ങളുടെ സങ്കീര്‍ണതകള്‍ മൂലം മരണമടഞ്ഞു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 33 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 196 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 20410 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2677 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2498 പേര്‍ ജില്ലയിലും, 179 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:

ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 168
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 54
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 123
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 122
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 183
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 32
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 79
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 47
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 50
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1253
11 സ്വകാര്യ ആശുപത്രികളില്‍ 107
ആകെ 2218

ജില്ലയില്‍ 3371 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2107 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3783 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 72 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 81 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 9261 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 127149, 887, 128036.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 112421, 1063, 113484.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 6808, 283, 7091.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4271, 31, 4302.
6 സി.ബി.നാറ്റ് പരിശോധന 316, 3, 319.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 251450, 2267, 253717.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1545 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3812 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2132 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.45 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.54 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 54 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1334 കോളുകള്‍ നടത്തുകയും, എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

 

error: Content is protected !!