ഡിസംബർ എട്ടിന് ബന്ദിന് ആഹ്വാനം

Farmer leaders call for Bharat Bandh on 8 Dec

ഇന്ത്യയിൽ ഡിസംബർ എട്ടിന് ബന്ദിന് ആഹ്വാനം. കിസാൻ മുക്തി മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.

കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ഇന്നലത്തെ യോഗത്തിലും ആവശ്യപ്പെട്ടു. നാളെ രാജ്യവ്യാപകമായി നരേന്ദ്രമോദിയുടെ കോലം കത്തിക്കും.

ഡൽഹിയുടെ കൂടുതൽ അതിർത്തി മേഖലകളിൽ പ്രതിഷേധമുയർത്താൻ കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ കർഷക സംഘടനകൾ തള്ളിയിരുന്നു. ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താൻ സാധിച്ചില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതികൾ ആകാമെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.

error: Content is protected !!