തദ്ദേശ തെരഞ്ഞെടുപ്പ് അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ

 

ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത് കുറവ് വയനാട്ടിലും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടർപട്ടികയിൽ 2,76,56,579 വോട്ടർമാർ. 1,44,83,668 പേർ സ്ത്രീകളും 1,31,72,629 പേർ പുരുഷൻമാരും 282 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.
ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടർമാരിൽ 17,25,455 പേർ സ്ത്രീകളും 16,29,154 പേർ പുരുഷൻമാരും 49 ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. വയനാട്ടിലെ 6,25,453 വോട്ടർമാരിൽ 3,19,534 പേർ സ്ത്രീകളും 3,05,913 പേർ പുരുഷൻമാരും 6 ട്രാൻസ്‌ജെൻഡേഴ്‌സുമാണ. ജില്ലകളിലെ വോട്ടർമാരുടെ എണ്ണം ചുവടെ ചേർക്കുന്നു:

ജില്ല സ്ത്രീ പുരുഷൻ ട്രാൻസ്‌ജെൻഡർ ആകെ

 

തിരുവനന്തപുരം 1507550 1330503 24 2838077

കൊല്ലം 1181236 1041513 21 2222770

പത്തനംതിട്ട 575832 502712 6 1078550

ആലപ്പുഴ 943584 838984 12 1782580

കോട്ടയം 833032 780551 11 1613594

ഇടുക്കി 460007 444629 7 904643

എറണാകുളം 1335044 1253978 42 2589064

തൃശ്ശൂർ 1424160 1267180 24 2691364

പാലക്കാട് 1216473 1120781 28 2337282

മലപ്പുറം 1725455 1629154 49 3354658

വയനാട് 319534 305913 6 625453

കോഴിക്കോട് 1324448 1208544 30 2533022

കണ്ണൂർ 1090781 946178 14 2036973

കാസർഗോഡ് 546532 502009 8 1048549

 

ആകെ- 14483668 13172629 282 27656579

error: Content is protected !!