വീഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍: അപേക്ഷ ക്ഷണിച്ചു

പി.ആര്‍.ഡി യുടെ വീഡിയോ സ്ട്രിംഗര്‍ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കളക്ടറേറ്റ് ഒന്നാംനിലയിലുള്ള പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാര്‍ത്താ വിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷിക്കുന്ന ജില്ലയില്‍ സ്ഥിര താമസക്കാരനാകണം.  പ്രീഡിഗ്രി/പ്ലസ്ടു അഭിലഷണീയം. സ്വന്തമായി ഫുള്‍ എച്ച്ഡി പ്രൊഫഷണല്‍ ക്യാമറ, ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകണം. ദൃശ്യങ്ങള്‍ വേഗത്തില്‍ അയയ്ക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം.
അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 20. അപേക്ഷാ ഫോം www.prd.kerala.gov.in എന്ന വെബ് സൈറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ പിആര്‍ഡി വെബ്സൈറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേയ്സ്ബുക്ക് പേജിലും ലഭിക്കും.
error: Content is protected !!