പൊതുജന സേവകരാണെന്ന ധാരണ അടിസ്ഥാന നിലപാടായി പോലീസ് ഏറ്റെടുക്കണം: മുഖ്യമന്ത്രി

 

കെ.എ.പി മൂന്നാം ബറ്റാലിയന്‍ പാസിംഗ് ഔട്ട് പരേഡില്‍
മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു

കോന്നി വാര്‍ത്ത : പൊതുജന സേവകരാണെന്ന ധാരണ അടിസ്ഥാന നിലപാടായി പോലീസ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണിയാര്‍ കെ.എ.പി അഞ്ചാം ബറ്റാലിയന്‍ ഡിറ്റാച്ച്മെന്റ് ക്യാമ്പില്‍ നടന്ന ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കെ.എ.പി മൂന്നാം ബറ്റാലിയന്റെ 117 റിക്രൂട്ട് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി പുതിയതായി 2,279 പേര്‍ പോലീസ് സേനയുടെ ഭാഗമായി മാറിയതിന്റെ ചടങ്ങുകൂടിയായിരുന്നു വേദി.

error: Content is protected !!