കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച 41 പേര്‍ അറസ്റ്റില്‍

 

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് സംസ്ഥാനത്ത് അറസ്റ്റിലായത് 41 പേർ. ഐ.ടി. പ്രൊഫഷണലുകളായ യുവാക്കൾ ഉൾപ്പെടെയുള്ളവരാണ്കുറ്റം ചെയ്തത് . സംസ്ഥാന വ്യാപകമായി 227 കേസുകൾ രജിസ്റ്റർ ചെയ്തതായും കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്ക്കുകൾ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു . 326 കേന്ദ്രങ്ങളിലാണ് ഓപ്പറേഷൻ പീ ഹണ്ട് റെയ്‌ഡ് നടത്തിയത്. കുട്ടികളുടെ നിരവധി അശ്ലീല വീഡിയോകളാണ് കണ്ടെടുത്തത്.ഡാർക്ക്നെറ്റിലടക്കം ഈ കാലയളവിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ തിരയുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേരളത്തിൽനിന്ന് പ്രാദേശികമായി ചിത്രീകരിച്ച ദൃശ്യങ്ങൾക്ക് ഡാർക്ക്നെറ്റിൽ ആവശ്യക്കാരേറെയാണ്.
ചക്ക, ബിഗ് മെലൺ, ഉപ്പുംമുളകും, ഗോൾഡ് ഗാർഡൻ, ദേവത, അമ്മായി, അയൽക്കാരി, പൂത്തുമ്പി, കൊറോണ, സുഖവാസം തുടങ്ങിയ പേരുകളിലാണ് 400-ഓളം അംഗങ്ങൾ സജീവമായ അശ്ലീല ഗ്രൂപ്പുകള്‍. വീടുകളിൽനിന്നോ ഫ്ളാറ്റുകളിൽനിന്നോ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പല ഗ്രൂപ്പുകളിലും പ്രചരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.മാൽവെയറുകളുടെ സഹായത്തോടെ കുട്ടികളുടെ വെബ്ക്യാമിൽനിന്ന് ദൃശ്യങ്ങൾ മോഷ്ടിക്കുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഐ.പി. വിലാസവും സാമൂഹികമാധ്യമ അക്കൗണ്ടുകളും പോലീസ് നിരീക്ഷിച്ചുവരികയാണ്.

error: Content is protected !!