പോപ്പുലര്‍ തട്ടിപ്പ് : വകയാറിലെ ലാബ് പോലീസ് തുറന്നു പരിശോധിച്ചു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പോപ്പുലര്‍ ഗ്രൂപ്പു നിക്ഷേപക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ ഷെയര്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കിയ പോപ്പുലര്‍ ലാബിന്‍റെ കോന്നി വകയാര്‍ എട്ടാംകുറ്റിയില്‍ ഉള്ള ഓഫീസ് പോലീസ് തുറന്നു പരിശോധിച്ചു . പോപ്പുലര്‍ ഗ്രൂപ്പിന്‍റെ ആസ്ഥാന മന്ദിരവും ,എട്ടാം കുറ്റിയില്‍ ഉള്ള കെട്ടിടവും വകയാറിലെ ഉടമയുടെ വീടും പോലീസ് നേരത്തെ തന്നെ സീല്‍ ചെയ്തിരുന്നു .ലാബ് ഉള്ള കെട്ടിടത്തില്‍ ആണ് ആദ്യകാലത്ത് പോപ്പുലര്‍ പ്രവര്‍ത്തിച്ചത് .ഇവിടെ മുകളിലെ നിലയില്‍ ആണ് ജീവനകാര്‍ക്ക് പരിശീലനം നല്‍കുന്ന കേന്ദ്രവും ഉള്ളത് . 21 കടലാസ് സ്ഥാപനങ്ങള്‍ രൂപീകരിച്ചു കൊണ്ട് കോടികണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചു . വകയാര്‍ ഉള്ള പോപ്പുലര്‍ ലാബിന്‍റെ പേരിലും കോടികണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തി . കാലേകൂട്ടി ഉള്ള ഗൂഢ പദ്ധതി ഇതിന് പിന്നില്‍ ഉണ്ടായിരുന്നു . 4 വര്‍ഷമായി ഗൂഡാലോചന നടന്നിരുന്നു .ഇതിന്‍റെ അടിസ്ഥാനത്തില്‍ 21 മറ്റ് ഷെയര്‍ കമ്പനികള്‍ രൂപീകരിച്ചു .ഇവരുടെ അടുത്ത 3 ബന്ധുക്കളുടെ പേരിലും കമ്പനി രൂപീകരിച്ചിട്ടുണ്ട് . അവിടെയും പോലീസ് അന്വേഷണം നടത്തി .

കൃത്യമായ ആസൂത്രണം ഇതിന് പിന്നില്‍ ഉണ്ട് . ആസൂത്രകന്‍ വിദേശത്തു ആണെന്നും അറിയുന്നു . ഉടമ തോമസ് ഡാനിയല്‍ എന്ന റോയിയുടെ മാതാവിനെ ഏതാനും മാസം മുന്നേ ആസ്ട്രേലിയ മെല്‍ബണില്‍ ഉള്ള ബന്ധു വീട്ടില്‍ എത്തിച്ചിരുന്നു . മെല്‍ബണില്‍ ഗ്രൂപ്പിന് നിക്ഷേപം ഉണ്ടെന്ന് ഇതാണ് സംശയിക്കാന്‍ കാരണം . ഉടമയുടെ ഒരു മകളെ ഇതുവരെ പിടികൂടുവാന്‍ പോലീസിന് കഴിഞ്ഞില്ല . നിക്ഷേപകര്‍ നല്‍കിയ പരാതി 3000 കടന്നു . ഏകദേശം 3000 കോടി രൂപയുടെ നിക്ഷേപക തട്ടിപ്പാണ് പോപ്പുലര്‍ ഗ്രൂപ്പ് നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം .

കോടികണക്കിന് രൂപയുടെ ബിനാമി നിക്ഷേപവും ഇവയില്‍ ഉണ്ട് . കോടികണക്കിന് രൂപ നിക്ഷേപിച്ചവരുടെ പരാതി ഇതുവരെ വന്നില്ല .അതിനാല്‍ കള്ള പണവും ഇതില്‍ ഉണ്ട് എന്നു പോലീസ് കരുതുന്നു .അങ്ങനെ കണക്ക് കൂട്ടിയാല്‍ 5000 കോടി രൂപ എങ്കിലും ഉടമയും പെണ്‍ മക്കളും ചേര്‍ന്ന് തട്ടിച്ചു എന്നു കരുതാം .
വകയാറിലെ പോപ്പുലര്‍ ലാബിലെ ഓഫീസ് പോലീസ് കൃത്യമായി പരിശോധിച്ചു .ഇവിടെ കാര്യമായ തെളിവുകള്‍ കിട്ടിയില്ല എന്നു അറിയുന്നു .പരിശോധനകള്‍ വീഡിയോയില്‍ ചിത്രീകരിച്ചു . മറ്റൊരു അന്വേഷണ ഏജന്‍സിയ്ക്ക് കേസ് കൈമാറാന്‍ ഉള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ ഉണ്ട് . നിലവില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ നിക്ഷേപകര്‍ക്ക് പരാതി ഉണ്ട് . രണ്ടേ രണ്ടു കേസ് മാത്രം ആണ് എടുത്തത് .ഈ കേസിലേക്ക് മറ്റ് പരാതികള്‍ ചേര്‍ത്തു .ഇതിനാല്‍ ഒറ്റ കേസ് ആയി മാത്രം ആണ് കോടതി പരിഗണിക്കുക . 6 ജില്ലകളില്‍ പോലീസില്‍ കേസ് നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തിയില്ല . കോന്നി ,പത്തനംതിട്ട പോലീസില്‍ രണ്ടു പേരുടെ പരാതി മാത്രം ആണ് രജിസ്റ്റര്‍ ചെയ്തത് .ഇത് പ്രതികള്‍ക്ക് വേഗത്തില്‍ രക്ഷപ്പെടുവാന്‍ ഉള്ള നീക്കമാണ് . പോലീസ് അന്വേഷണം മാറ്റി സി ബി ഐ അന്വേഷണം ആണ് ഉണ്ടാകേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!