നിരത്ത് വാണ റോഡ് റോളറുകൾ അപ്രത്യക്ഷമാകുന്നു: വൈ​ബ്രേ​റ്റ​ർ റോ കടന്നു വന്നു

 

 

മനോജ് പുളിവേലില്‍

വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ലെ കേ​ടാ​യ റോ​ഡ് റോ​ള​റും ‘ഇ​പ്പ ശ​ര്യാ​ക്കി​ത്ത​രാം’ കു​തി​ര​വ​ട്ടം പ​പ്പു​വിന്‍റെ ഡ​യ​ലോ​ഗും മ​ല​യാ​ളി​ക​ൾ മ​റ​ന്നി​ട്ടി​ല്ല.ഇ​ത്ത​രം റോ​ഡ് റോ​ള​റു​ക​ൾ ഓ​ർ​മ​യാ​യി മാ​റു​ന്നു. പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ​ഴ​യ മോ​ഡ​ൽ റോ​ഡ്​ റോ​ള​റു​ക​ൾ ക​ളം​വി​ട്ട​ത്.എ​ഴു​പ​തു​ക​ൾ​ക്ക് മു​മ്പ് എ​ല്ലാ പൊ​തു​നി​ര​ത്തു​ക​ളും നി​ര​പ്പാ​ക്കി​യി​രു​ന്ന​ത് ക​ല്ലു​​രു​ട്ടി​യാ​യി​രു​ന്നു.പിന്നീട് രാ​ജാ​വാ​യി റോ​ഡ് റോ​ള​ർ എത്തി . എ​ട്ടു​മു​ത​ൽ 10 ട​ൺ വ​രെ ഭാ​ര​മു​ള്ള റോ​ള​ർ പൂ​ർ​ണ​മാ​യും ഇ​രു​മ്പു​കൊ​ണ്ടാ​ണ് നി​ർ​മി​ച്ചി​രുന്നത് . 10 മു​ത​ൽ 15 ല​ക്ഷം രൂ​പ വ​രെ​യാ​ണ് വി​ല.കൊ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യ ജെ ​സോ​പ്പ എ​ന്ന ക​മ്പ​നി​യാ​ണ് പ്ര​ധാ​ന ഉ​ൽ​പാ​ദ​ക​ർ. 50 വ​ർ​ഷം നി​ര​ത്തു​ക​ളി​ലെ രാ​ജാ​വാ​യി​രു​ന്ന റോ​ഡ് റോ​ള​റു​ക​ൾ ഒ​രോ​ന്നാ​യി അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊണ്ടിരിക്കുന്നു . പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ എ​ത്തി​യ​തോ​ടെ ഇ​വ​യു​ടെ വേ​ഷം ഇ​പ്പോ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ഇപ്പോള്‍ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യു​ള്ള വൈ​ബ്രേ​റ്റ​ർ റോയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!