തമ്പി മാഷിന് തുല്യം മാഷ് മാത്രം

തമ്പി മാഷിന് തുല്യം മാഷ് മാത്രം : പത്തനംതിട്ടക്കാരെ അക്ഷര സ്നേഹികളാക്കിയ തമ്പിമാഷിന് സ്മരണാഞ്ജലി .

സലിം പി. ചാക്കോ/ കോന്നി വാര്‍ത്ത ഡോട്ട് കോം

ഈ അക്ഷര സ്നേഹി ,മനുക്ഷ്യ സ്നേഹി നമ്മെ വിട്ടു പിരിഞ്ഞിട്ട്  9  വര്‍ഷം . പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാളം അദ്ധ്യാപകൻ ,മലയാളം വകുപ്പ് തല മേധാവി തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന്റെ തുടക്കം. പക്ഷെ ഓരോ അക്ഷര സ്നേഹിയുടെയും മനസിൽ വെള്ളിവെളിച്ചം പകരാൻ അദ്ദേഹത്തിന് കഴിഞ്ഞു. കോളേജിലെ ക്ലാസുകൾക്ക് ശേഷം പത്തനംതിട്ട ജെയിംസ് ഹോളിഡെ മ്യൂസിക്കിൽ എത്തി പുതിയ പാട്ടുകളെക്കുറിച്ചും അതിന്‍റെ അർത്ഥവ്യാപ്തി യെക്കുറിച്ചുള്ള പറച്ചിലും വിശകലനവും. കാലൻകുടയുമായി അത്തറുംപൂശി ഹോട്ടലിൽ എത്തി ചായ കുടിക്കും. അവിടെ നിന്ന് നടന്ന് കുറച്ച് നേരം ടൗൺ ഹാളിൽ മുന്നിൽ നിൽക്കും .അവിടെയുള്ള കപ്പലണ്ടിക്കാരന്‍റെ കൈയ്യിൽ നിന്നും കടലയും വാങ്ങി കൊറിച്ചു കൊണ്ട് ജുമാ മസ്ജിദിന്റെ ഓരം ചേർന്ന് ഇപ്പോഴത്തെ സൂപ്പർ മാർക്കറ്റ് കെട്ടിടത്തിന്‍റെ പഴയ മുറിയിലേക്ക് .

ആ മുറിയിൽ കുമ്പാരമായി പുസ്തകങ്ങളും ,പത്ര കെട്ടുകളും. പലരെയും പ്രമുഖൻമാരാക്കി മാഷ്.
പല സാഹിത്യക്കാരൻമാരും അദ്ദേഹത്തിന്‍റെ ശബ്ദം കേൾക്കാൻ ആ കൊച്ചുമുറിയിൽ എത്തിയിരുന്നു. സിനിമയുടെ സത്ത് ജോൺ ഏബ്രഹാം , കടമ്മനിട്ട ചേട്ടൻ , അയ്യപ്പൻ മാഷ് , നെല്ലിക്കൽ മുരളീധരൻ , മീരാസാഹിബ് തിരുവനന്തപുരം, തുടങ്ങിയവർ ഈ കൂട്ടത്തിലെ അംഗങ്ങളായിരുന്നു. ടി.എ പാലമൂട്മാഷിന്റെ വലം കൈയ്യ് ആയിരുന്നു.

ഖലീൽ ജിബ്രാന്റെ ” പ്രോഫറ്റ് ” വിവർത്തനം ചെയ്ത് അദ്ദേഹം പ്രവാചക കവി എന്ന പേരിന് അർഹനായി.അടൂർ
ഗോപാലാക്യഷ്ണന്റെ “വിധേയൻ” ഉൾപ്പെടെയുള്ള പല സിനിമകളിലും തമ്പി മാഷിന്‍റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. വാര്‍ത്താ ഏജന്‍സി യു എന്‍ ഐ റിപ്പോര്‍ട്ടര്‍ , ഓൾ ഇന്ത്യ റേഡിയോയുടെ റിപ്പോര്‍ട്ടര്‍ , ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടറായും മാഷ് തന്‍റെ കഴിവ് തെളിയിച്ചു.നയന ഫിലിം സൊസൈറ്റി സെക്രട്ടറിയുമായിരുന്നു.  പത്തനംതിട്ടയെ പറ്റി പറയുമ്പോൾ മാഷില്ലാതെ എന്ത് പത്തനംതിട്ട. പുരോഗമന ആശയത്തോടായിരുന്നു ആഭിമുഖ്യം. തെറ്റ് കണ്ടാൽ വിമർശനം ഉണ്ടാവും. മാഷെ ക്ഷമിക്കുക.

തമ്പി മാഷിന് അർഹിക്കുന്നത് ഒന്നും നമ്മൾ നൽകിയില്ല. പത്തനംതിട്ട എപ്പോഴും അങ്ങനെയാണല്ലോ?തമ്പി മാഷിന് തുല്യം മാഷ് മാത്രം.
————————————————————–
സലിം പി. ചാക്കോ/ കോന്നി വാര്‍ത്ത ഡോട്ട് കോം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!