150 വീടുകളില്‍ വിരിഞ്ഞത് ജീവിതം വിത്ത് വിതറിയത് സുനില്‍ ടീച്ചര്‍

 

കോന്നി : ഡോ: എം എസ് സുനില്‍ എന്ന പേരിനു പിന്നിലെ ഹൃദയം വിത്ത് വിതറിയത് 150 ഭവനങ്ങളുടെ അടിത്തറയ്ക്ക് . ജീവകാരുണ്യ പ്രവര്‍ത്തികളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും മനുക്ഷ്യ സ്നേഹികളുടെയും സഹായത്താല്‍ സുനില്‍ ടീച്ചര്‍ നിര്‍മ്മിച്ചു നല്‍കുന്ന നൂറ്റി അന്‍പതാമത്തെ ഭവനം നാളെ സമര്‍പ്പിക്കും . ഇതുവരെ 150 വീടുകള്‍ വെച്ചു നല്‍കിയ പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ മുന്‍ അധ്യാപികയും പത്തനംതിട്ട അഴൂര്‍ കൃപയില്‍ ഡോ എം എസ് സുനില്‍ കേന്ദ്ര നാരീ ശക്തി പുരസ്കാര ജേതാവ് കൂടിയാണ് .
ഗ്രാമീണ ജനതയുടെ അക്ഷര സംസ്കാരം വളര്‍ത്തുവാന്‍ നിരവധി വായനശാലകള്‍ രൂപീകരിക്കുകയും ആയിരക്കണക്കിന് പുസ്തകങ്ങള്‍ നല്‍കുകയും ചെയ്തു .

കൊടും കാടുകളില്‍ പോലും ചെന്നു ആദിവാസി സമൂഹത്തിലെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്‍റെ ബാലപാഠം നുകര്‍ന്നു നല്‍കുകയും വസ്ത്രം ,മരുന്ന് ,ഭക്ഷണം എന്നിവ മുടങ്ങാതെ എത്തിച്ചു വരുന്നു .14 വര്‍ഷമായി ആദിവാസി ക്ഷേമ പ്രവര്‍ത്തികള്‍ ചെയ്യുന്ന ടീച്ചറിന് ഓരോ ആദിവാസി ഊരും നല്‍കുന്നത് സ്നേഹമാണ് . പ്രവാസി മലയാളികളുടെ സഹകരണത്തോടെ അര്‍ഹതപ്പെട്ടവര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്ന സുനില്‍ ടീച്ചര്‍ക്ക് അഭിനന്ദനം . നാളെ നൂറ്റി അന്‍പതാമത്തെ ഭവനത്തിന്‍റെ താക്കോല്‍ കൈമാറുമ്പോള്‍ ടീച്ചര്‍ മനസ്സ് തുറന്നു പറഞ്ഞു എല്ലാവര്‍ക്കും നന്ദി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!