പിവി അഭിലാഷ് : കൊല്ലൂർ മൂകാംബിക ക്ഷേത്രം ട്രസ്റ്റിയാകുന്ന ആദ്യ മലയാളി

പിവി അഭിലാഷ് : കൊല്ലൂർ മൂകാംബിക ക്ഷേത്രം ട്രസ്റ്റിയാകുന്ന ആദ്യ മലയാളി

കൊല്ലൂർ : കർണാടകയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം നടത്തിപ്പിൽ കൊല്ലം കൊട്ടാരക്കര നിവാസിയുടെകയ്യൊപ്പ് പതിഞ്ഞു .ക്ഷേത്രം ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന മുപ്പത്തിയെട്ടുകാരനായ കൊട്ടാരക്കര മേൽക്കുളങ്ങള സ്വദേശി പിവി അഭിലാഷാണ് ആ ഭക്തൻ .മൂകാംബിക ക്ഷേത്രം ട്രസ്റ്റിയാകുന്ന ആദ്യ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് അഭിലാഷ്. 1998ൽ മംഗലാപുരം എജെ ആശുപത്രിയിൽ ഫിസിയോ തെറാപ്പി പഠിക്കാൻ വണ്ടി കറിയ അഭിലാഷ്, പിന്നീട് ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായി. ഫിസിയോ തെറാപ്പിയിൽ പിജിയെടുത്ത ശേഷം എജെ ആശുപത്രിയിൽ അസോസിയേറ്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ച അഭിലാഷ് വളരെ പെട്ടെന്ന് മാനേജ്‌മെന്റിന്റെ വിശ്വസ്തനായി മാറി.

അഴിമതിയില്ലാത്ത സത്യസന്ധമായ പെരുമാറ്റം കർണാടക സർക്കാറിൽ വലിയ സാധീനമുണ്ടാക്കാൻ അഭിലാഷിന് കഴിഞ്ഞു.അങ്ങനെയാണ് മൂകാംബിക ക്ഷേത്ര ട്രസ്റ്റിയായും അംഗീകാരം ലഭിച്ചത് . രാജീവ് ഗാന്ധി സർവകലാശാലാ ഭരണ സമിതി അംഗം, കർണാടക സെൻസർ ബോർഡ് അംഗം, കെഎസ്ഇബി അംഗം എന്നീ നിലകളിൽപ്രവർത്തിച്ച അഭിലാഷിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാലത്താണ് സർക്കാർ നോമിനിയായി കൊല്ലൂർ ട്രസ്റ്റി ബോർഡിൽ നിയമിക്കുന്നത്. കൊട്ടാരക്കര മേൽക്കുളങ്ങര റിട്ട. അധ്യാപക ദമ്പതികളായ കെപ്രഭാകരന്റേയും വിജയകുമാരിയുടേയും ഏകമകനാണ് അഭിലാഷ്. അഭിഭാഷകയായ അഞ്ജലിയാണ് ഭാര്യ. അഭിരാമി, അദിത്രി എന്നിവരാണ് മക്കൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!