കോന്നി ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടത്തില്‍ അനധികൃത താമസക്കാര്‍ :മത്സ്യ വ്യാപാരികള്‍ പുറത്ത്

 

അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് 2.25 കോടി രൂപായുടെ ആധുനിക മത്സ്യ മാര്‍ക്കറ്റ് കെട്ടിടം കഞ്ഞി വെച്ചു കുടിയ്ക്കുവാനും താമസിയ്ക്കുവാനും നല്‍കിയ അധികാരികളുടെ “മഹാ മനസ്കത”യ്ക്ക് അഭിനന്ദനങ്ങള്‍.മത്സ്യ വ്യാപാരികള്‍ പുറത്തു മഞ്ഞും മഴയും വെയിലും കൊണ്ട് ഇരിക്കുമ്പോള്‍ ആണ് അധികാരികളുടെ കൂറ് പുറത്താകുന്നത് .
കോന്നി നാരായണ പുരം മാര്‍ക്കറ്റില്‍ 2.25 കോടി ചെലവഴിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ ദേശീയ ഫിഷറീസ് ബോര്‍ഡിന്‍റെ അംഗീകാരത്തോടെ സംസ്ഥാന തീരദേശ വികസന കോര്‍പറേഷനാണ് ആധുനിക മത്സ്യമാര്‍ക്കറ്റ് പദ്ധതി നടപ്പാക്കുന്നത്.2013 ല്‍ നിര്‍മ്മാണം തുടങ്ങി രണ്ടുവര്‍ഷം കൊണ്ട് എല്ലാ പണികളും പൂര്‍ത്തീകരിച്ചു .എന്നാല്‍ കോന്നിയിലെ അംഗീകൃത മത്സ്യ വ്യാപാരികള്‍ക്കു കച്ചവടത്തിന് വേണ്ടി കെട്ടിടം വിട്ടു നല്‍കിയില്ല .ഇരുപത് അന്യ സംസ്ഥാന തൊഴിലാകികള്‍ ഇവിടെ വെപ്പും കുടിയും താമസവും ആക്കി .707.7 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയത്തിലാണ് ആധുനിക മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുവാന്‍ നടപടി ഇനി ഉണ്ടാകേണ്ടത്.ആധുനിക സംവിധാനങ്ങള്‍ എല്ലാം ഉണ്ട് .മാലിന്യം സംസ്കരിയ്ക്കുവാനും കഴിയും .എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടം മത്സ്യ വ്യാപാരികള്‍ക്കു നല്‍കിയില്ല .സമീപ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കെട്ടിടം കയ്യേറി താമസമാക്കി .കച്ചവട ഉടമകള്‍ക്ക് വാടക ഇനവും ലാഭിക്കാം .ഈ കെട്ടിടത്തില്‍ സെക്യുരിറ്റിയെ നിയമിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിച്ചത് മാത്രമാണ് ആധുനികത .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!