മത മൈത്രിയുടെ നേരിന്‍റെ വഴി തെളിയിക്കുന്ന പരുമല

പത്തനംതിട്ട ജില്ലയില്‍ പമ്പാ നദിയിലുള്ള തുരുത്താണ് പരുമല. സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവാലയമാണ് പരുമല പള്ളി എന്ന പേരില്‍ വിഖ്യാതമായത്. ഈ പള്ളി തിരുവല്ലയില്‍ നിന്ന് ഏഴ് കിലോമീറ്ററും ചെങ്ങന്നൂരില്‍ നിന്ന് 10 കിലോമീറ്ററും അകലെയാണ്.

പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടം ഇവിടെയാണ്. മലങ്കരസഭയുടെ അദ്വിതീയനായ ശ്രേഷ്‌ഠഗുരുവാണ് പരുമല തിരുമേനി. ആഗോളതലത്തില്‍ പൗരസ്‌ത്യ ഓര്‍ത്തഡോക്സ്‌ സഭയുടെ ഗുരുപരമ്പര കണക്കിലെടുത്താലും പരുമല തിരുമേനി തന്‍റെ ജീവിതശൈലിയും പ്രബോധനവും മൂലം ക്രിസ്‌തീയ പാരമ്പര്യത്തിന്‍റെ വഴികാട്ടിയും അനുസന്ധാതാവുമായിരുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അതിപ്രധാനമായ കേന്ദ്രവും, തീര്‍ഥാടന കേന്ദ്രവുമാണിത്. മലങ്കര അസോസിയേഷന്‍ ഇവിടെയാണ് സമ്മേളിക്കുക പതിവ്.എല്ലാ വര്‍ഷവും നവംബര്‍ 1, 2 തീയതികളിലാണ് പരുമല പെരുന്നാള്‍. 1902 നവംബര്‍ രണ്ടിനു രാത്രിയാണ് പരുമല തിരുമേനി കാലം ചെയ്തത്. 1947 നവംബര്‍ രണ്ടിന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

പെരുന്നാളിനു ഒരാഴ്ചമുമ്പ് മുതല്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ഓര്‍ത്തഡോക്സ് പള്ളികളില്‍ നിന്ന് പരുമല പള്ളിയിലേക്ക് തീര്‍ഥയാത്ര നടത്താറുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമായി അനേകം ഭക്തര്‍ പദയാത്രയായി വന്ന് ഇവിടുത്തെ പെരുന്നാളില്‍ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!