Trending Now

വലിയ ശബ്ദത്തോടെ ഉള്ള പടക്കം കോന്നിയില്‍ വില്‍ക്കില്ല: വര്‍ണ്ണ പൂത്തിരികള്‍ വാങ്ങാന്‍ ആളുകളുടെ തിരക്ക്

….
ഇക്കുറി ദീപാവലിക്ക് പടക്കം പൊട്ടിക്കുവാന്‍ തയാരായവര്‍ നിരാശരാകും .വലിയ ശബ്ദത്തോടെ ഉള്ള പടക്കം കോന്നിയില്‍ വില്‍ക്കില്ല.വലിയ ശബ്ദ കോലാഹലങ്ങള്‍ ഉള്ള പടക്കം വില്‍ക്കുന്നത് കര്‍ശനമായി നിയന്ത്രിച്ചതോടെ സ്റ്റോക്ക്‌ ഉള്ള ഇത്തരം പടക്കങ്ങള്‍ കച്ചവടക്കാര്‍ മടക്കി നല്‍കി .

കോന്നിയില്‍ അംഗീകാരം ഉള്ള ഒരു പടക്ക കട മാത്രമാണ് ഉള്ളത് .കമ്പിതിരി ,മത്താപൂ,കുരവ പൂ എന്നിവയ്ക്ക് ആണ് ചെലവ് .മാലപടക്കം ,ബീഡി പടക്കം എന്നിവ വില്‍പ്പനക്ക് ഇല്ല .ഗുണ്ട് ഇനത്തില്‍ ഉള്ള പടക്കവും വില്‍ക്കില്ല.അമിട്ടും ഗുണ്ടും വലിയ ശബ്ദത്തില്‍ ഉള്ളവയാണ് .

ശിവകാശിയില്‍ നിന്നുമാണ് കോന്നിയില്‍ പടക്കം എത്തുന്നത്‌ .ഫാന്‍സി പടക്കങ്ങള്‍ക്ക് അറുനൂറു രൂപയാണ് വില .പത്തു മിനിറ്റു പൊട്ടിക്കുവാന്‍ ഉള്ള പടക്കം ഇതില്‍ ഉണ്ട് .വര്‍ണ്ണം ഉള്ള കുരവപ്പൂക്കളുടെ വിവിധ ഇനം ഉണ്ട് .ഇതില്‍ ഇക്കുറി പ്രത്യേകത ഉള്ളത് ജെണ്ട് മല്ലി ക്കാണ്.ആകാശത്ത് വെച്ച് പല വര്‍ണ്ണത്തില്‍ ഇത് പൊട്ടി വിരിയും .

ഒരു ജണ്ട് മല്ലിക്ക് നൂറു രൂപാ വിലയുണ്ട്‌ .കമ്പിത്തിരി ഒരു ടെസ്സന് എണ്‍പത് രൂപയും ,കുരവപൂ ചെറുത്‌ 30,വലുത് 70 രൂപാ വിലയുണ്ട്‌ .ചക്രം ,കുട ,മാല ,തേര് ,ഇതള്‍ എന്നി പേരില്‍ ഉള്ള മത്താപൂവിനു നൂറു രൂപ വില യില്‍ വില്‍ക്കുന്നു .കുഞ്ഞുങ്ങള്‍ക്ക്‌ ഇത്തരം പടക്കത്തോടെ ആണ് പ്രിയം .മുതിര്‍ന്നവര്‍ ശബ്ദ കോലാഹലം ഉള്ള പടക്കം തേടി എത്തിയെങ്കിലും നിരാശരായി .
ജില്ലാ ഭരണ കൂടത്തിന്റെ പ്രത്യേക അംഗീകാരം എടുത്തു ചെറുകിട കച്ചവടം നടത്തുന്നവരും ഉണ്ട് .പടക്ക കടകളില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട് .ക്രമ വിരുദ്ധമായി പടക്കം വിറ്റാല്‍ നടപടികള്‍ സ്വീകരിക്കും .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!