സി പി ഐ യില്‍ നിന്നും ലോക്കല്‍ സെക്രട്ടറി രാജി വച്ചു:കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിക്ക്

 

കോന്നി : സി.പി.ഐ ലോക്കല്‍ സെക്രട്ടറി ആര്‍ .ഗോവിന്ദ് പ്രാഥമികാംഗത്വവും ലോക്കല്‍ സെക്രട്ടറി സ്ഥാനവും രാജി വച്ചു. സി പി ഐ യുടെ ജില്ലാ-മണ്ഡലം നേതാക്കളുടെ ഭാഗത്ത്‌ നിന്നുള്ള നിരന്തര അവഗണനയില്‍ പ്രതിക്ഷേധിച്ച് രാജി വച്ചതായി ഗോവിന്ദ് അറിയിച്ചു . എ.ഐ.ടി.യു.സി ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം കൂടിയായ ഗോവിന്ദിന് ഏറെ നാളായി ജില്ലാ – മണ്ഡലം നേതൃത്വത്തില്‍ നിന്നും നിരന്തരമായ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നു .ലോക്കല്‍കമ്മിറ്റി സെക്രട്ടറി എന്ന പരിഗണന നല്‍കിയിരുന്നില്ല . പരാതിയെ തുടര്‍ന്ന് ജില്ലാ കമ്മറ്റി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി എങ്കിലും പരിഹാരമായില്ല .കോന്നിയില്‍ സി പി ഐ യുടെ പ്രമുഖ നേതാവായിരുന്ന ഗോവിന്ദ് രാജി വച്ചതോടെ അനുഭാവം ഉള്ള പത്തോളം പ്രവര്‍ത്തകര്‍ രാജിക്ക് ഒരുങ്ങുന്നു .സി പി ഐ ജില്ലാ സെക്രട്ടറിക്ക് മേല്‍ക്കൈ ഉള്ള കോന്നിയില്‍ ഗോവിന്ദ് അടക്കം ഉള്ള പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത നിലയില്‍ പാര്‍ട്ടിയുടെ സമീപനം മാറി .നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നു .സി .പി ഐ യില്‍ ഉരുണ്ടു കൂടിയ വിഭാഗിയത ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ പാര്‍ട്ടി നേതൃത്വം പരാജയപെട്ടു .പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചെങ്കിലും ഇടതു പ്രവര്‍ത്തകനായി തുടരുമെന്ന് ഗോവിന്ദ് പറഞ്ഞു .സി പി യില്‍ ഇടഞ്ഞു നില്‍ക്കുന്ന പ്രവര്‍ത്തകരെ സി പി എം ലേക്ക് ചേര്‍ത്ത് പ്രവര്‍ത്തിപ്പിക്കുവാന്‍ അണിയറയില്‍ ചര്‍ച്ച സജീവമാണ് .ചില പ്രവര്‍ത്തകര്‍ ബി ജെ പി യിലേക്ക് കണ്ണ് വെച്ചു.വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വാര്‍ഡ്‌ സ്ഥാനാര്‍ഥിയാക്കി ഉള്ള വാഗ്ദാനം ബി ജി പി യുടെ ഭാഗത്ത്‌ നിന്നും ഉരുത്തിരിഞ്ഞിട്ടുണ്ട് .സി പി ഐ യിലെ പടലപ്പിണക്കം സെക്രട്ടറിയുടെ രാജിയിലേക്ക് നയിച്ച സംഭവം മൂടി വെക്കുവാന്‍ ഉള്ള നേതാക്കളുടെ ശ്രമം ഉണ്ടായി .കോന്നിയിലെ മാലിന്യ പ്രശനം സംബന്ധിച്ച് ഗോവിന്ദ് നേതൃത്വം നല്‍കിയ സമരം ഏതാനും വര്‍ഷം മുന്‍പ് കോന്നിയില്‍ നടന്നു .സമരം നിര്‍ത്തി വെക്കുവാന്‍ നേതാക്കള്‍ അന്ന് സമ്മര്‍ദം ചെലുത്തി .കോന്നിയിലെ സി പി ഐ ഓഫീസ് നിര്‍മ്മാണം സംബന്ധിച്ച് കോന്നിയില്‍ വ്യാപകമായ പിരിവു നടന്നു .എന്നാല്‍ കണക്കുകള്‍ കൃത്യമായിരുന്നില്ല .അഴിമതിയിലേക്ക് സ്വജനപക്ഷപാതവും അണിയറയില്‍ നടക്കുമ്പോള്‍ ഗോവിന്ദ് അടക്കം ഉള്ള സി പി ഐ പ്രവര്‍ത്തകര്‍ ഇനി ഏതു പാര്‍ട്ടിയിലേക്ക് എന്ന് വരും ദിവസം അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!