ടൂറിസ്റ്റുകള്‍ക്ക് സ്വാഗതം ;പക്ഷെ മാലിന്യം വലിച്ചെറിയരുത്

കോന്നി:ഇക്കോ ടൂറിസ ത്തിന്‍റെ ഭാഗമായ അടവി യില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു മുന്നറിയിപ്പ് .ഇഷ്ടം പോലെ വന ഭംഗി നുകര്‍ന്ന് കുട്ട വഞ്ചി സവാരി നടത്തിക്കോ പക്ഷെ മാലിന്യങ്ങള്‍ വലിച്ചെറിയരുത് ,ഇതിന് പ്രത്യേക കുട്ട വച്ചിട്ടുണ്ട് .മാലിന്യം ചവറ്റു കൊട്ടയില്‍ നിക്ഷേപിക്കണം എന്നും ,മദ്യ പാനവും പുകവലിയും പാടില്ല എന്നും ,ഗ്രാമവും നീര്‍ച്ചാലുകളും വൃത്തിയായി സൂഷിക്കണം എന്നും ഉള്ള മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മാലിന്യ നിക്ഷേപത്തിന് കൊട്ട വച്ച് കൊണ്ട് ക്ലബ്‌ മാതൃകയായി .
കോന്നി തണ്ണിതോട് മണ്ണീറ യിലെ മാത്യു പി എസ് മെമ്മോറിയല്‍ ക്ലബ്‌ ആണ് പരിസര ശുചീകരണത്തിനു വേണ്ടി മുന്നില്‍ ഉള്ളത് .അടവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ആറ്റില്‍ കുട്ട വഞ്ചി സവാരി ഉണ്ട് .വിദേശികളും സ്വദേശി കളുമായി അനേക ആളുകള്‍ ഇവിടെ എത്തുന്നു .പ്ലാസ്റ്റിക് മാലിന്യം അടക്കം വലിച്ചെറിയുന്നു .വന വുമായി ചുറ്റപെട്ട സ്ഥലമാണ് അടവി.മാലിന്യം കുന്നു കൂടുമ്പോള്‍ വനപാലകര്‍ ഇക്കാര്യത്തില്‍ അനാസ്ഥയാണ്കാട്ടുന്നത്
.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആനയും ,മറ്റ് വന്യ മൃഗങ്ങളും ഭക്ഷിക്കുന്നു .രോഗങ്ങള്‍ ഉണ്ടാകുന്നു .അതിഥികളായി വരുന്നവര്‍ മാലിന്യം നിക്ഷേപിച്ചാല്‍ അത് നാടിനു ഗുണകരമല്ല എന്ന തിരിച്ചറിവ് പകരാന്‍ യുവാക്കള്‍ ആണ് മുന്നിട്ടിറങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!