ഖത്തർ ആസ്ഥാനമായ “അൽ ജസീറ”ചാനലിനെ ആരാണ് ഭയക്കുന്നത്

 
മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ ഉള്ള ലോകോത്തര ചാനല്‍ “അൽ ജസീറ”യെ ഭയക്കുന്നത് ആരാണ് .അറബി രാജ്യമായ ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടു സൌദി ഉള്‍പ്പെടുന്ന 7 അറബി രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തി .വ്യോമ ഗതാഗതം അടക്കം നിര്‍ത്തലാക്കി കൊണ്ടു ഖത്തറിനെ പത്മവ്യൂഹം ത്തില്‍ നിര്‍ത്തിക്കൊണ്ട് അമേരിക്കന്‍ താല്പര്യങ്ങളെ സന്തോഷിപ്പിക്കാന്‍ അനേക ലക്ഷം ജനങ്ങളെ പ്രതിസന്ധിയിലാക്കി ക്കൊണ്ട് ഖത്തറിനെ ഒറ്റ പെടുത്തുമ്പോള്‍ ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ” അല്‍ ജസീറ “ചാനല്‍ നിരോധിക്കുകയും ചെയ്തു.ചാനൽ തീവ്രവാദ അനുകൂല സമീപനം സ്വീകരിച്ചതായി പരാതി ഉയർന്നിരുന്നു.ചാനലിന്റെ സൗദിയിലെ ഓഫീസ് അധികൃതർ അടച്ചുപൂട്ടി. ചാനലിന്റെ ലൈസന്‍സും റദ്ദാക്കി. ഖത്തറിന് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് സഉൗദി സാംസ്കാരി മന്ത്രാലയത്തിന്‍റെ തീരുമാനം.ചാനലില്‍ ജോലി ചെയ്യുന്ന സൗദി പൗരന്മാരോട് ജോലിയില്‍ നിന്ന് രാജി വെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അറബി, ഇംഗ്ലീഷ് ഭാഷയിലുള്ള ഉപഗ്രഹ ടെലിവിഷൻ. ഖത്തറിലെ ദോഹ ആസ്ഥാനമായി സംപ്രേക്ഷണം ചെയ്യുന്നു. ലണ്ടൻ, മലേഷ്യ, വാഷിങ്ടൺ, ദുബായ്, തുടങ്ങിയ ഇടങ്ങളിലെ സ്റ്റുഡിയോകളിൽ‍ നിന്ന് പ്രാദേശിക വാർത്തകളും സംപ്രേഷണം ചെയ്യുന്നു. ഇരുനൂറ്റി അമ്പതോളം രാജ്യങ്ങളിൽ ബ്യൂറോകൾ പ്രവർത്തിക്കുന്നു,
അൽ ജസീറ സൌദിയിൽ ഒരു അറബി പത്രം എന്ന നിലക്കാണ് ആരംഭിക്കുന്നത്. ശേഷം ഉപഗ്രഹ ടെലിവിഷനായി പുതിയ വിഭാഗം തുടങ്ങി. 1996-ൽ ഖത്തർ കേന്ദ്രമാക്കി അറബി ടെലിവിഷൻ ചാനലും 2006-ൽ ഇംഗ്ലീഷ് ചാനലും തുടങ്ങി. ഉസാമ ബിൻ ലാദനുമായുള്ള അഭിമുഖം, അൽ ഖാഇദയുടെ വീഡിയോ ക്ലിപ്പിങ്ങുകളുടെ സം‌പ്രേക്ഷണം എന്നിവ കൊണ്ട് മധ്യ പൂർവേഷ്യയിലും പാശ്ചാത്യ നാടുകളിലും പ്രശസ്തമായി. 2001 ലെ അഫ്ഘാൻ യുദ്ധത്തിലെ മനുഷ്യാവകാശധ്വംസനങ്ങളും ക്രൂരതകളും പുറത്ത് കൊണ്ട് വന്നതോടെ അൽ ജസീറ ശ്രദ്ധിക്കപ്പെട്ടു. അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിന്റെ ചിത്രങ്ങൾ അൽ ജസീറ യുദ്ധഭൂമിയിൽ നിന്ന് സംപ്രേക്ഷണം ചെയ്തു. അൽ ജസീറയുടെ നിരവധി പ്രതിനിധികൾക്ക് ഇറാഖ് യുദ്ധത്തിൽ ജീവൻ തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.അൽ ജസീറ (الجزيرة) എന്ന അറബി പദത്തിന്‌ ഉപദ്വീപ് എന്നാണർഥം. സാധാരണയായി അൽ ജസീറത്തുൽ അറബ് , അൽ ജസീറ എന്നൊക്കെ പ്രയോഗിക്കുന്നത് അറേബ്യൻ ഉപദ്വീപിനെയാൺ്. അത് ഇന്നത്തെ സൌദി അറേബ്യ, യമൻ, ഒമാൻ, ഖത്തർ, യു.എ.ഇ, കുവൈത്ത്, ഇറാഖിന്റെ ചിലഭാഗങ്ങൾ അടങ്ങിയ പ്രദേശമാണ് .എന്തായാലും അല്‍ ജസീറ തൊടുത്തു വിട്ട വാര്‍ത്തകള്‍ക്ക് നേരിന്‍റെ തെളിച്ചം ഉണ്ടായിരുന്നു. ചാനല്‍ തീവ്ര വാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തെളിഞ്ഞാല്‍ ബന്ധപെട്ട രാജ്യങ്ങളിലെ സംപ്രേക്ഷണം നിര്‍ത്തലാക്കാന്‍ വ്യവസ്ഥയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!