കോന്നി കല്ലേലി ഹാരിസ്സന്‍ കമ്പനി എസ്റ്റേറ്റ്‌ നിയമ വിരുദ്ധമല്ല

ടാറ്റ, ഹാരിസണ്‍ കമ്പനികളുടെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് എം.ജി. രാ ജമാണിക്യത്തിന്‍റെ റിപ്പോർട്ട് നിയമസെക്രട്ടറി തള്ളി. കമ്പനികളുടെ കൈയിലിരിക്കുന്ന ഭൂമി നിയമവിരുദ്ധമല്ലെന്നും കാലങ്ങളായി അവർ കൈവശം വച്ചിരിക്കുന്നതുമാണെന്നാണ് നിയമവകുപ്പ് സെക്രട്ടറി ബി. ഹരീന്ദ്രനാഥ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.

രാജമാണിക്യത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഭൂമിയേറ്റെടുക്കാൻ പ്രത്യേക നിയമ നിർമാണം സാധ്യമല്ല. പകരം, ഭൂമിയേറ്റെടുക്കലിന് വ്യവസ്ഥകളും ചട്ടങ്ങളും തയാറാക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും നിയമവകുപ്പ് സെക്രട്ടറി വ്യക്തമാക്കി.
സര്‍ക്കാര്‍ മുന്‍കയ്യെടുത്തു പുതിയതായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എരുമേലി ചെറുവള്ളി യിലെ വിമാനത്താവളം പദ്ധതി ഉപേഷിച്ച് ഹാരിസ്സന്‍ മലയാളം കമ്പനി കൈവശം വെച്ചിരിക്കുന്ന സര്‍ക്കാരിനു അവകാശ പെട്ട ഭൂമിയില്‍ വിമാനത്താവളം നിര്‍മ്മിക്കണം എന്ന് കോന്നി എം എല്‍ എ യും മുന്‍ റവന്യൂ മന്ത്രിയുമായ അടൂര്‍ പ്രകാശ്‌ ആവശ്യപെട്ടിരുന്നു.അടൂര്‍ പ്രകാശ്‌ റവന്യൂ മന്ത്രി ആയിരിക്കെ നിയമ വിരുദ്ധമായ കമ്പനികളുടെ സ്ഥലം ഏറ്റു എടുക്കാന്‍ നിയോഗിച്ചത് മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ രാജ മാണിക്യത്തെ ആയിരുന്നു.ഹരിസ്സന്‍ കമ്പനിയുടെ കയ്യില്‍ നിയമവിരുദ്ധമായി ഉള്ള സ്ഥലം സര്‍ക്കാരിനു അവകാശപ്പെട്ട താനെന്നും ഇവ പിടിച്ചെടുക്കാന്‍ ഉള്ള ആദ്യ പടിയായി അരുവാപ്പുലം കല്ലേലി യില്‍ ഉള്ള 18 ഏക്കര്‍ സ്ഥലത്ത് മുന്‍പ് സര്‍ക്കാര്‍ ഭൂമി എന്ന് കാട്ടി ബോര്‍ഡു വച്ചിരുന്നു .ഹാരിസ്സന്‍ കമ്പനിയുടെ ഭൂമി സ്വകാര്യ ഭൂമി യാണെന്ന് കാട്ടി കമ്പനി ബോര്‍ഡു വച്ചിട്ടുണ്ട് .നിയമ സെക്രട്ടറിയുടെ പുതിയ നിലപാടുകള്‍ കുത്തക പാട്ട കമ്പനികളുടെ നിയമ പോരാട്ടങ്ങള്‍ക്ക് ബലം നല്‍കുന്നു .ചെങ്ങറയില്‍ ഹാരിസ്സന്‍ ഭൂമിയില്‍ കുടില്‍ കെട്ടി സമരം ചെയ്യുന്ന ചെങ്ങറ സമരക്കാരെ ഇറക്കി വിടാന്‍ നിയമ സെക്രട്ടറിയുടെ പുതിയ ഉത്തരവ് മൂലം കഴിയും .ചെങ്ങറ സമര നായകന്‍ ചെങ്ങറ സമരത്തെ കൈവിട്ടിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!