പ്രതിപക്ഷനേതാവിന്‍റെ നീക്കം ‘നിരീക്ഷിക്കാൻ’ രഹസ്യാന്വേഷണ പൊലീസ്: ഫോണ്‍ വിവരങ്ങളും “ചോര്‍ത്തുന്നതായി “സംശയം

തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ചിലെ രണ്ട് പോലീസ്സുകാര്‍ നുഴഞ്ഞു കയറി .രമേശ് ചെന്നിത്തലയുടെ സര്‍ക്കാരിനെതിരായ പ്രസ്താവനകള്‍ അപ്പപ്പോള്‍ പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസ്സില്‍ റിപ്പോര്‍ട്ട്‌ ചെയ്യുകയും തത്സമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ നല്‍കുകയും ചെയ്തു .രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസുകാർ പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ റെക്കോര്‍ഡ്‌ ചെയ്യുകയും ചെയ്തു.വാര്‍ത്താ സമ്മേളങ്ങള്‍ രഹസ്യ സ്വഭാവം ഇല്ലാത്തത് ആണെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനം “കവര്‍ “ചെയ്യാന്‍ രഹസ്യാന്വേഷണ വിഭാഗം തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് എന്നാണ് ആരോപണം .
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ടുപ്രതിപക്ഷ നേതാവ് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പോലിസ്സുകാരുടെ സാന്നിധ്യം .വാർത്താ സമ്മേളനത്തിന്റെ കുറിപ്പു വിതരണം ചെയ്തപ്പോഴാണു മാധ്യമപ്രവർത്തകരല്ലാത്ത രണ്ടു പേര്‍ മാധ്യമ പ്രവര്‍ത്തകരുടെ ഇടയില്‍ ഇരിക്കുന്നത് കണ്ടത് . ഇവരെക്കുറിച്ചു സംശയം ഉണ്ടാവുകയുംപ്രതിപക്ഷ നേതാവിന്‍റെ ഓഫിസ് സ്റ്റാഫ് ചോദിച്ചപ്പോൾ രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസുകാരാണെന്നു സമ്മതിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ വിവരം അറിഞ്ഞപ്പോള്‍ ഇവര്‍ രണ്ടു പേരും പുറത്തു പോയി.പ്രതിപക്ഷ നേതാവിന്റെ ഓഫിസ് ഇക്കാര്യം സിറ്റി പൊലീസ് കമ്മിഷണറെ അറിയിച്ചു.സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ നിരന്തരം തൊടുത്തു വിടുന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനകള്‍ തത്സമയം സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന മുഖ്യമന്ത്രി ക്ക് ലഭിക്കുവാന്‍ ഉള്ള സ്പെഷ്യല്‍ ഓര്‍ഡര്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയുടെ ഫോണ്‍ വിവരങ്ങളും ഇത്തരത്തില്‍ ചോരുവാന്‍ ഉള്ള സാധ്യത കാണുന്നു.
…………………..

anu jayan
principal correspondent
www.konnivartha.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!