konnivartha.com : സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു. 2013 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇന്റേണല്‍ ഓഡിറ്ററും, അസിസ്റ്റന്റ് സെക്രട്ടറിയും, സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച കെ.യു.ജോസ് എന്ന ജീവനക്കാരന് തന്റെ ഭാര്യയുടേയും മക്കളുടേയും മറ്റു ബന്ധുക്കളുടെയും പേരിലുള്ള അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് 1,40,49,325/- രൂപയുടെ തട്ടിപ്പ് നടത്തിയത്. കേവലം എട്ട് ഇടപാടുകളാണ് ഇതിനായി പ്രതി ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് കണ്ടെത്തിയത്. തന്റെ തട്ടിപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി മനസ്സിലാക്കിയ പ്രതി 2020 ഒക്ടോബര്‍ 15 ന് തുക തിരിച്ചടച്ചാതായ രേഖ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.എന്നാല്‍ ഈ പണം ബാങ്കില്‍ എത്തിയിട്ടില്ല എന്ന് ഭരണസമിതിയ്ക്ക് പരിശോധനയില്‍ ബോധ്യപ്പെടുകയും, ഇതു സംബന്ധിച്ച് പരിശോധിക്കണെന്ന് യൂണിറ്റ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍…
Read More