വോട്ടവകാശം മൗലികാവകാശം മാത്രമല്ല കടമ കൂടിയാണ്: ജില്ലാ കളക്ടര്‍ വോട്ടവകാശം പൗരന്മാരുടെ മൗലികാവകാശം മാത്രമല്ല വോട്ട് ചെയ്യുകയെന്നത് കടമ കൂടിയാണെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് പറഞ്ഞു. ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്. ഭാവിയെ രൂപപ്പെടുത്തുന്നതിനുള്ള ശക്തി ജനങ്ങള്‍ക്കാണുള്ളത്. ഓരോ വ്യക്തിയും സമ്മതിദാനം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ ഭാവി തീരുമാനിക്കുന്നതിലാണ് പങ്കാളിയാകുന്നത്. ഇന്ന് (26) വോട്ടവകാശം വിനിയോഗിക്കാന്‍ ബൂത്തുകളിലെത്തുന്ന പൗരന്മാര്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കും ക്യൂവില്‍ മുന്‍ഗണന നല്‍കും. കുടി വെള്ളം, തണലേല്ക്കാതിരിക്കാന് ഷെഡ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. എല്ലാവരും വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാകണമെന്നും കളക്ടര്‍ പറഞ്ഞു ഔദ്യോഗിക രേഖ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും കോന്നിയില്‍ ഔദ്യോഗിക രേഖ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന് അറിയിച്ചു. സംഭവത്തില്‍…
Read More