കർക്കടകം തുടി കൊട്ടി പെയ്തിറങ്ങി:കനത്ത മഴ Konnivartha :കർക്കടക വാവ് കഴിഞ്ഞതോടെ മഴ ശക്തി പ്രാപിച്ചു. ഇടിയുടെ പിന്നാലെ മഴയും ഇറങ്ങി വന്നു. കോന്നി മേഖലയിൽ നിർത്താതെ ഉള്ള മഴ തുടങ്ങി. ഒരേ അളവിൽ മഴ പെയ്യുന്നു. വരും ദിവസങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഒരു മണിക്കൂർ കൊണ്ട് കോന്നിയിൽ കനത്ത മഴ. കൂടെ ഇടിയും. വനത്തിൽ നേരത്തെ പൊടിയേണ്ട കൂണുക ൾ നാളെ മുതൽ പൊട്ടി വിരിയും. കോന്നി വനത്തിൽ ശക്തമായ മഴയാണ്.
Read Moreടാഗ്: മഴ
മഴയാത്ര ശ്രദ്ധേയമാകുന്നു
konnivartha.com : മഴ എന്നും പുതുമ നിറയ്ക്കും . മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.മഴയുടെ ഇളം തലോടലില്‍ പിറവിയെടുത്ത മഴയാത്ര ശ്രദ്ധേയമാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കഥയും സംഭാഷണം രചിച്ച മഴയാത്ര എന്ന ഹ്രസ്വചിത്രം 20 മിനിറ്റ് കൊണ്ട് മനസ്സിലേക്ക് കുറെ ചിന്തകളെ പടര്‍ത്തുന്നു .’ നന്മകളുടെയും സ്നേഹത്തിന്റെയും തിരിച്ചുവരവിന്റെ കഥകൂടിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയാത്ര നമ്മോട് പറയുന്നത് . മുത്തശിയുടെ സ്നേഹ വാത്സല്യങ്ങളില്‍ ജീവിക്കുമ്പോഴും പുസ്തകങ്ങങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്ന കഥാനായകന്. മഴ അയാളുടെ ജീവനും ജീവിതവുമായിരുന്നു. അവിചാരിതമായി മറ്റൊരു നാട്ടിലേക്ക് കുടിയേറേണ്ടി വരുമ്പോഴും അവന്റെയുള്ളിലെ മഴക്കുളിര് മായുന്നില്ല. അവന്റെ മഴയോര്‍മകളും ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ആസ്വാദകരോട് സംവദിക്കുന്നത്.മഴയാത്ര ഈ കാലഘട്ടത്തിന്റെ നേര് വഴിയാണ് കാണിച്ചു തരുന്നത് .…
Read Moreന്യൂനമര്‍ദ്ദപാത്തി; ഇടിമിന്നലോടു കൂടിയ മഴ തുടരും
konnivartha.com : തെക്കേ ഇന്ത്യക്ക് മുകളില്‍ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കന്‍ ആന്‍ഡമാന്‍ കടലിലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. ഏപ്രില്‍ പതിനൊന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത സംസ്ഥാനത്ത് ഏപ്രില്‍ പതിനൊന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.…
Read Moreമഴ , കാറ്റ് : പത്തനാപുരത്തും കലഞ്ഞൂരും വ്യാപക നാശനഷ്ടം
കോന്നി വാര്‍ത്ത ഡോട്ട് കോം : വൈകിട്ട് ഉണ്ടായ അതി ശക്തമായ കാറ്റില്‍ പത്തനാപുരം കലഞ്ഞൂര്‍ മേഖലയില്‍ വ്യാപക നാശ നഷ്ടം . പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്കൂളില്‍ തെരഞ്ഞെടുപ്പ് പരിശീലനത്തിന് എത്തിയ ജീവനകാരുടെ നിരവധി കാറുകള്‍ക്കും ബൈക്കുകള്‍ക്കും മുകളിലേക്കു വാകമര ചില്ലകള്‍ ഒടിഞ്ഞു വീണ് നാശ നഷ്ടം ഉണ്ടായി . സ്കൂളിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ക്ക് മുകളിലേക്കു ആണ് മരം ഒടിഞ്ഞു വീണത് . പല വാഹനങ്ങളുടെയും ചില്ലുകള്‍ തകര്‍ന്നു . ഡെപ്യൂട്ടി തഹസീല്‍ദാരുടെ കാറിന് മുകളില്‍ മര ചില്ലകള്‍ വീണ് കാര്‍ ഭാഗികമായി തകര്‍ന്നു . കലഞ്ഞൂരില്‍ വ്യാകമായി കൃഷി നാശം ഉണ്ടായി . വാര്‍ത്ത : പ്രദീപ് ഗുരുകുലം ചിത്രം : വിഷ്ണു
Read Moreനാളെ മുതല്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ന്യൂനമര്‍ദം നാളെ പുലര്‍ച്ചെയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ‘ബുറേവി’ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ മണിക്കൂറില്‍ പരമാവധി 90 കിലോമീറ്റര്‍ വരെ വേഗതയില്‍ ശ്രീലങ്കന്‍ തീരം തൊടാന്‍ സാധ്യത.തുടര്‍ന്ന് വ്യാഴാഴ്ച്ചയോടെ കന്യാകുമാരി തീരത്ത് എത്താനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. നാളെ മുതല്‍ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തെക്കന്‍ കേരളത്തിലായിരിക്കും മഴ കനക്കുക. തെക്കന്‍ കേരളത്തിലെ മലയോര ജില്ലകളില്‍ ബുധനാഴ്ച അതിതീവ്ര മഴയ്ക്കാണ് സാധ്യത. ബുധനാഴ്ച ഇടുക്കിയില്‍ റെഡ് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലേര്‍ട്ടും…
Read More