കല്ലട ജലസേചന പദ്ധതി ജലവിതരണം : ജാഗ്രത പാലിക്കണം

    KONNIVARTHA.COM: കല്ലട ജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങി; 21നുമുണ്ടാകും. രാവിലെ 11 മുതലാണ് തുടക്കം. വലതുകര കനാല്‍പ്രദേശങ്ങളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഇടമണ്‍, കുറവൂര്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, നൂറനാട്, ചാരുമൂട്, ഇടതുകര പ്രദേശങ്ങളായ കൊല്ലം ജില്ലയിലെ കരവാളൂര്‍, അഞ്ചല്‍, വെട്ടിക്കവല, ഉമ്മന്നൂര്‍, വെളിയം, കരിപ്ര, എഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Read More

കോന്നി,പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്ക് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ അനുവദിക്കുന്നത് പരിഗണിക്കും

  konnivartha.com: പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോന്നി ഗവ.മെഡിക്കൽ കോളേജിലേക്കും പത്തനാപുരം, പുനലൂർ ഭാഗങ്ങളിലേക്കും കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. നിയമസഭയിൽ അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയ്ക്ക് അകത്തുനിന്നും പുറത്ത് നിന്നും ആയിരക്കണക്കിന് ആളുകൾ ദിവസേന കോന്നിയിൽ വന്നുപോകുന്നുണ്ട്. ഇവർക്ക് സൗകര്യപ്രദമായ രീതിയിൽ വിവിധ ഡിപ്പോകളിൽ നിന്നും റൂട്ടുകൾ പുന:ക്രമീകരിക്കുമെന്നും കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും തമ്മിലുള്ള മത്സര ഓട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കിഴക്കൻ മലയോര  മേഖല  നേരിട്ടുകൊണ്ടിരുന്ന  പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്  യാത്രാ സൗകര്യങ്ങളുടെ  അപര്യാപ്തത.  ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും പുനലൂർ- മൂവാറ്റുപുഴ  സംസ്ഥാന  പാതയെയും  മെഡിക്കൽ കോളേജിനെയും കോർത്തിണക്കി പുതിയ സർവ്വീസുകൾ തുടങ്ങുന്നതോടെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം.എൽ.എ പറഞ്ഞു. കോന്നി കെ.എസ്.ആർ.ടി.സി  ഡിപ്പോ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ശേഷിക്കുന്ന  ഭാഗത്തെ  പണികൾ  നടത്തുന്നതിന്  എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1.16…

Read More

പത്തനാപുരത്ത് പാലം തകർന്നു :ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

പത്തനാപുരം പുനലൂർ ഭാഗത്തേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക. കല്ലുംകടവ് പാലം തകർന്നതിനാൽ പത്തനാപുരത്തേക്ക് കല്ലുംകടവ് വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ് . പത്തനംതിട്ട ഭാഗത്ത് നിന്ന് വരുന്നവർ കലഞ്ഞൂർ ഇടത്തറ വന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി പത്തനാപുരത്തേക്ക് പോകാം.പുനലൂരിൽ നിന്ന് വരുന്നവരും സെൻ്റ് ജോസഫ് ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പാതിരിക്കൽ വഴി ഇടത്തറ എത്തി പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യാം.. കെ.പി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതുവൽ ശാലേപുരം ജംഗ്ഷനിൽ എത്തി തിരിഞ്ഞ് കുണ്ടയം മഞ്ചള്ളൂർ വഴി പത്തനാപുരം ടൗണിൽ കയറാം. മഞ്ചളളൂർ എത്തി കവല ജംഗ്ഷനിലൂടെ പുനലൂർ ഭാഗത്തേക്കും പോകാം.

Read More

കോന്നി, പത്തനാപുരം, അടൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തി വരുന്നയാള്‍ പിടിയില്‍

കോന്നി, പത്തനാപുരം, അടൂര്‍ എന്നീ സ്ഥലങ്ങളില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പന നടത്തി വരുന്നയാള്‍ പിടിയില്‍ : രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി     കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (30) ആണ് ജില്ലാ ഡാന്‍സാഫ് ടീം അടൂര്‍ പന്നിവിഴയില്‍ വച്ച് അറസ്റ്റ് ചെയ്തത്. തെങ്കാശിയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങികൊണ്ടുവന്ന് അടൂര്‍, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ വില്‍പന നടത്തിവരികയാണിയാള്‍. തെങ്കാശിയില്‍നിന്നും പച്ചക്കറിയും മറ്റും കയറ്റിവരുന്ന വാഹനങ്ങളില്‍ ഒളിപ്പിച്ചു കടത്തുന്ന ഇവ സംസ്ഥാന അതിര്‍ത്തിയില്‍വച്ച്…

Read More