പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 15/03/2023)

വനിത കമ്മീഷന്‍ സിറ്റിംഗ് 17 ന് കേരള വനിത കമ്മീഷന്‍ സിറ്റിംഗ് ഈ മാസം 17 ന് തിരുവല്ല വൈ.എം.സി.എ ഹാളില്‍ രാവിലെ 10 മുതല്‍  മെഗാ അദാലത്ത് നടത്തും.                അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറുടെ ഒഴിവ് കേരളാ പോലീസ് ഹൗസിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 27,500 രൂപയാണ് പ്രതിമാസ പ്രതിഫലം.  സിവില്‍എഞ്ചിനീയറിംഗ് ബിരുദം/ സിവില്‍എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ എന്‍.ടി.സി(സിവില്‍) പ്രവൃത്തി പരിചയവും ആണ് യോഗ്യത.  അപേക്ഷകള്‍ മാര്‍ച്ച് 25-ന് മുമ്പായി മാനേജിംഗ് ഡയറക്ടര്‍, കെ.പി.എച്ച്.സി.സി, സി.എസ.്എന്‍ സ്റ്റേഡിയം,പാളയം, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ലഭിക്കണം.  വെബ്സൈറ്റ് : www.kphccltd.kerala.gov.in ഫോണ്‍: 04712302201. കാരംവേലി ഗവ എല്‍പി സ്‌കൂള്‍ കെട്ടിടം, ലൈബ്രറി ഉദ്ഘാടനം 18ന് കാരംവേലി…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 14/03/2023)

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു കെല്‍ട്രോണ്‍ ആലുവ നോളജ് സെന്ററിലൂടെ ഹ്രസ്വകാല/വെക്കേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ്, പൈത്തണ്‍ പ്രോഗ്രാമിംഗ്, ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റ എന്‍ട്രി, ടാലി, ആര്‍ക്കിടെക്ചര്‍ ഡ്രാഫ്റ്റിംഗ് ആന്റ് ലാന്റ് സര്‍വെ, സിസിടിവി ടെക്നോളജീസ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍: 8136802304. അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡ് നിര്‍മാണം ഉടന്‍ പുനരാരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ റോഡിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 10 ലക്ഷം രൂപയില്‍ കൂടുതലുളള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ബില്ലുകള്‍ മാറുന്നതിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിയിരുന്നതിനാലാണ് കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നത്. ധനകാര്യ വിഭാഗവുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പില്‍ പരിഗണനയില്‍ ഉണ്ടായിരുന്ന ഭാഗിക ബില്ലിന്റെ അനുമതി…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 01/03/2023)

റാങ്ക് പട്ടിക റദ്ദായി പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (ഫസ്റ്റ് എന്‍സിഎ-മുസ്ലീം) -പാര്‍ട്ട് രണ്ട്  (സൊസൈറ്റ് ക്വാട്ട) (കാറ്റഗറി നമ്പര്‍ – 586/2021)  തസ്തികയുടെ  28.11.2022 ല്‍ നിലവില്‍ വന്ന 676/2022/എസ്എസ്  മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 10/01/2023 ല്‍ നിയമന ശിപാര്‍ശ ചെയ്തതോടെ ഈ റാങ്ക് പട്ടിക കാലാഹരണപ്പെട്ടതായി പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665. അസിസ്റ്റന്റ് സെയില്‍സ്മാന്‍ അനുയോജ്യതാ നിര്‍ണയം  (മാര്‍ച്ച് 2) പത്തനംതിട്ട ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍. 105/2020) തസ്തികയുടെ 15/09/2022 ല്‍ നിലവില്‍ വന്ന സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ മാര്‍ച്ച്  രണ്ടിന് അനുയോജ്യതാ നിര്‍ണയം (സ്യൂട്ടബിലിറ്റി അസസ്‌മെന്റ്) നടത്തും.…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 28/02/2023)

സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തിനകത്ത്  സി.എ./സി.എം.എ./സി.എസ്. എന്നീ കോഴ്‌സുകള്‍ക്ക് പഠനം നടത്തുന്ന ഒ.ബി.സി./ഇ.ബി.സി. (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ വിവരങ്ങള്‍ www.egrantz.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ ആയി മാര്‍ച്ച് 20 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലിലും,www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – എറണാകുളം മേഖലാ ഓഫീസ് –  0484 2983130. വയോജനസംരക്ഷണ നിയമം 2007 ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു സാമൂഹ്യനീതി വകുപ്പിന്റെയും മെയിന്റെനന്‍സ് ട്രൈബൂണല്‍ തിരുവല്ലയുടേയും ആഭിമുഖ്യത്തില്‍ മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും ക്ഷേമവും സംരക്ഷണവും നിയമം 2007 ദ്വിദ്വിന ബോധവത്ക്കരണ പരിപാടി നടന്നു. പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍ക്കേഡില്‍ നടത്തിയ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 22/02/2023)

ഇ-ലേലം മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട വായ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കീഴ്വായ്പൂര്‍ യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ മണ്ണ്/ മണല്‍/ ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം നടത്തുന്നു. ഫെബ്രുവരി 27ന്  രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ലേലത്തില്‍ പങ്കെടുക്കാം. വെബ് സൈറ്റ് : https://eauction.gov.in. ഫോണ്‍ : 9961993567, 9544213475. ദര്‍ഘാസ് പത്തനംതിട്ട കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം എസ്എസ്‌കെ സൗജന്യ യൂണിഫോം ഫണ്ട് ഉപയോഗിച്ച് ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളിലെ 583 കുട്ടികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോം വിതരണം (600 രൂപ നിരക്കില്‍) ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് രണ്ട്്. ഫോണ്‍ : 9446358165. സൗജന്യ പരിശീലനം പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (ആര്‍എസ് ഇറ്റിഐ)…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പ് ( 02/02/2023)

അഡ്മിഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 300 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ കാലാവധി. ദേശീയ തലത്തില്‍ എന്‍എസ്‌ക്യുഎഫ് അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അവസരം ലഭിക്കും. കുറഞ്ഞ യോഗ്യത പത്താം ക്ലാസ് പാസായവര്‍. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വച്ചാണ് കോഴ്‌സ് നടത്തുക. 30 സീറ്റാണ് ഒരു ബാച്ചില്‍ ഉണ്ടാവുക. രജിസ്റ്റര്‍ ചെയ്യാനായി ലിങ്ക് ക്ലിക് ചെയ്യുക: https://asapmis.asapkerala.gov.in/Forms/Student/Common/3/25. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനു മുന്‍പ് ഫോണില്‍ അറിയിക്കണം. ഫോണ്‍: 8592086090, 9495999668. ഇമെയില്‍: [email protected]. പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന്‍ എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ മെറിറ്റിലും റിസര്‍വേഷനിലും പ്രവേശനം നേടിയ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍

അസിസ്റ്റന്റ്  പ്രൊഫസര്‍ നിയമനം ആറന്മുള എഞ്ചിനീയറിംഗ്  കോളേജില്‍  ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്  വിഭാഗത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ്  പ്രൊഫസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി ആറിന് രാവിലെ 10 ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ :  9496231647. റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി പത്തനംതിട്ട ജില്ലയിലെ റേഷന്‍ കടകളുടെ ഫെബ്രുവരി  മാസത്തെ  പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. ഫെബ്രുവരി ആറു മുതല്‍ 11 വരെയും ഫെബ്രുവരി 20 മുതല്‍ 25 വരെയും രാവിലെ എട്ടു മുതല്‍ ഒന്നു വരെയാണ്  പ്രവര്‍ത്തനസമയം.  ഫെബ്രുവരി ഒന്നു മുതല്‍  നാല് വരെയും ഫെബ്രുവരി 13  മുതല്‍ 17 വരെയും ഫെബ്രുവരി 27, 28 ദിവസങ്ങളിലും ഉച്ചയ്ക്ക്  രണ്ടു മുതല്‍ ഏഴുവരെയുമാണ് റേഷന്‍ കടകള്‍  പ്രവര്‍ത്തിക്കുന്നത്.   ടെന്‍ഡര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിവിധ…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ (31/01/2023)

അടൂര്‍ ഫുട്ഓവര്‍ ബ്രിഡ്ജ് പദ്ധതി:പ്രാഥമിക നടപടിക്ക് തുടക്കമാകുന്നു അടൂര്‍ ടൗണ്‍ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ സോയില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ ബുധനാഴ്ച ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിയമസഭാ സമാജികന്‍ എന്ന നിലയില്‍ നല്‍കിയ കഴിഞ്ഞ ബജറ്റ് നിര്‍ദേശ അംഗീകാരമാണ് ഈ പദ്ധതി. അടൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷനിലെ  യാത്രികരുടെ സൗകര്യാര്‍ഥം വിഭാവനം ചെയ്ത ഈ പദ്ധതിക്കായി 5.50  കോടി രൂപ അടങ്കല്‍ ആണ് വകയിരുത്തിയിട്ടുള്ളത്. പന്തളത്തും മറ്റൊരു ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി സാധ്യമാക്കാന്‍ കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല. ഈ സാമ്പത്തിക വര്‍ഷത്തിനു മുമ്പ് തന്നെ പദ്ധതിയുടെ ടെന്‍ഡറിങ് ക്രമീകരിക്കുന്നതിന് വേണ്ടി അനുബന്ധ നടപടിക്രമങ്ങള്‍ വേഗത്തില്‍ ആക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഇതിനകം നിര്‍ദേശം നല്‍കി കഴിഞ്ഞതായും   അഞ്ചാംക്ലാസ് പ്രവേശനം പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 21/01/2023)

ജില്ലാ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും ഭാരതത്തിന്റെ 74-ാംമത് റിപ്പബ്ലിക് ദിനം ജനുവരി 26ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ വിപുലമായി ആഘോഷിക്കുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗം തീരുമാനിച്ചു. കോവിഡിന് മുന്‍പ് നടത്തിയിരുന്ന രീതിയില്‍ പൂര്‍ണതോതിലുള്ള ആഘോഷമാകും സംഘടിപ്പിക്കുകയെന്ന് എഡിഎം പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഏകോപനം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി നിരോധിച്ചിട്ടുള്ളതിനാല്‍ ആഹാര സാധനങ്ങളും പാനീയങ്ങളും പ്ലാസ്റ്റിക്ക് രഹിതമായിക്കുവാന്‍ പ്രത്യേക ശ്രദ്ധിക്കണമെന്നും പരിശീലന ദിവസങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു.   പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരനായിരിക്കും സെറിമോണിയല്‍ പരേഡിന്റെ ചുമതല. ജനുവരി 21നും 23നും ഉച്ചകഴിഞ്ഞ് മൂന്നിന് പരേഡ് പരിശീലനവും 24ന് രാവിലെ ഏഴിന് ഫൈനല്‍ പരേഡ് റിഹേഴ്സലും ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും. പോലീസ് സേനയില്‍…

Read More

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/01/2023 )

വികസനവും ക്ഷേമവും മുഖമുദ്രയാക്കി ജില്ലാ പഞ്ചായത്ത് ഭരണസമിതി മൂന്നാം വര്‍ഷത്തിലേക്ക് മൂന്നാം വര്‍ഷത്തിലേക്ക് കടന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി സമഗ്രമായ ജനോപകാരപ്രദമായ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സാന്ത്വനരംഗം മുതല്‍ കാര്‍ഷികരംഗം വരെ നീളുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമ്പൂര്‍ണ ശുചിത്വത്തിനും സാന്ത്വന പരിചരണത്തിനും പ്ലാസ്റ്റിക് സംസ്‌കരണത്തിനും തൊഴില്‍ പരിശീലനത്തിനും പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും പദ്ധതികളുടെ ഗുണഭോക്താക്കളാക്കുന്നതിനുമാണ് ഭരണസമിതി ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിജീവന പദ്ധതി അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ക്കുവേണ്ടി ആവിഷ്‌കരിച്ച അതിജീവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ മരുന്നു വിതരണത്തിന്റെ ഉദ്ഘാടനം ജനുവരി 21ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഹൃദയം, കരള്‍, കിഡ്‌നി എന്നിവ ശസ്ത്രക്രിയയിലൂടെ മാറ്റിവച്ചവര്‍ക്ക് ആരോഗ്യ സംരക്ഷണത്തിനുള്ള മരുന്ന് എല്ലാ മാസവും സൗജന്യമായി…

Read More